
ന്യൂഡൽഹി: ക്രിപ്റ്റോകറൻസികൾ പൂർണമായി നിരോധിക്കുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാവില്ലെങ്കിലും അവയുടെ നിയന്ത്രണം ആവശ്യമാണെന്ന് സുപ്രീംകോടതി. എന്തുകൊണ്ടാണ് ക്രിപ്റ്റോകറൻസിക്ക് നിയന്ത്രണസംവിധാനമില്ലാത്തതെന്നും ജസ്റ്റിസ് സുര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടേയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം.
രണ്ടുവർഷംമുൻപ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിച്ചപ്പോൾ, ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് താൻ അറ്റോർണി ജനറലിനോട് ചോദിച്ചിരുന്നതായി ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ക്രിപ്റ്റോകറൻസിക്ക് അന്താരാഷ്ട്രവിപണിയുള്ളതാണെന്നും അതിനാൽ ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു അറ്റോർണിയുടെ മറുപടി. നിരോധിച്ചാൽ അതിനുനേരെ കണ്ണടയ്ക്കുന്നതുപോലെയാകും.
ബിറ്റ്കോയിൻ ഇടപാടിലെ ലാഭത്തിന്റെ 30 ശതമാനം നികുതിയായി നൽകണമെന്നത് ഇതിന് നിയമസാധുതയുണ്ടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഈ രീതിയിൽ അംഗീകരിക്കപ്പെട്ട ഒന്നിനെ നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. എന്തുതരം ആസ്തിയാണിതെന്ന് ആരെങ്കിലും ചോദിച്ചാൽ എങ്ങനെ തെളിയിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് ആശങ്കയറിയിച്ചു. സർക്കാരിൻ്റെ നിർദേശം തേടിയശേഷം മറുപടി നൽകാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group