മുംബൈ: ആഗോളഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള രണ്ടുപേരേ ദേശീയാന്വേഷണ ഏജൻസി(എൻഐഎ) മുംബൈ വിമാനത്താവളത്തിൽനിന്ന് അറസ്റ്റുചെയ്തു. ഡയപ്പർവാല എന്ന അബ്‌ദുള്ള ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണ് പിടിയിലായത്. ഇരുവരെയും എൻഐഎ രണ്ടുവർഷമായി തിരയുകയായിരുന്നു.
2023-ൽ പുണെയിൽ ഐഇഡി നിർമിച്ച് സ്‌ഫോടനം പരീക്ഷിച്ച കേസിൽ പ്രതികളാണ് ഇവർ. സംഭവത്തിനുശേഷം ഇൻഡൊനീഷ്യയിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം ഇന്ത്യയിലേക്ക് തിരിച്ചുവരവെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ രണ്ടിൽവെച്ച് ഇമിഗ്രേഷൻ അധികൃതർ രണ്ടുപേരെയും തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് എൻഐഎ എത്തി അറസ്റ്റ് രേഖപ്പെടുത്തി.
പുണെയിലെ കോണ്ട് വായിലെ വാടകവീട്ടിൽവെച്ചാണ് ഇവർ ഐഇഡി നിർമിച്ച് നിയന്ത്രിതസ്ഫോടനം നടത്തിയത്. കേസിൽ എട്ടുപേർ പിടിയിലായി. അവർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പിടികിട്ടാനുണ്ടായിരുന്ന രണ്ടുപേർക്കെതിരേ മുംബൈയിലെ എൻഐഎ പ്രത്യേകകോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. ഇവരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് മൂന്നുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
മുഹമ്മദ് ഇമ്രാൻഖാൻ, മുഹമ്മദ് യൂനുസ്‌സാകി, അബ്‌ദുൾ കാദിർ പത്താൻ, സിമാബ് നസ്റുദ്ദീൻ കാസി, സുൽഫിക്കർ അലി ബറോഡാവാല, ഷാമിൽനാച്ചൻ, അക്കിഫ് നാച്ചൻ, ഷാനവാസ് ആലം എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ള മറ്റുള്ളവർ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, സ്ഫോടകവസ്തുനിയമം, ആയുധനിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് മുഴുവൻ പ്രതികൾക്കെതിരേയും അന്വേഷണ ഏജൻസി കുറ്റപത്രം നൽകിയിട്ടുള്ളത്. രാജ്യത്ത് ഇസ്‌ലാമികഭരണം സ്ഥാപിക്കാനുള്ള ഐഎസ് അജൻഡ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഇവർ പ്രവർത്തിച്ചെന്നും രാജ്യത്തിനെതിരേ യുദ്ധപ്രഖ്യാപനം നടത്തിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group