
ജലന്ധർ(പഞ്ചാബ്): ആദംപൂർ വ്യോമതാവളം ആക്രമിച്ചെന്നും ഇന്ത്യയുടെ സുദർശനചക്രം തകർത്തെന്നുമുള്ള പാകിസ്‌താൻ്റെ അവകാശവാദം തെറ്റാണെന്ന് തെളിയിച്ച് പ്രധാനമന്ത്രി നമ്മേന്ദ്രമോദി.
വ്യോമതാവളത്തിനോ റൺവേയ്ക്കോ നാശമുണ്ടായില്ല. അപ്രതീക്ഷിതമായി ചൊവ്വാഴ്‌ച പുലർച്ചെ ഇവിടം സന്ദർശിച്ച പ്രധാനമന്ത്രി വ്യോമപ്രതിരോധ സംവിധാനമായ എസ്-400നുമുന്നിൽനിന്ന് സല്യൂട്ട് ചെയ്‌തു. സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തി രാജ്യത്തിൻ്റെ നന്ദിയറിയിച്ചു. പശ്ചിമ എയർകമാൻഡിൻ്റെ മുദ്രയായ ത്രിശൂലം പതിപ്പിച്ച തൊപ്പി ധരിച്ചാണ് മോദി സൈനികരോട് സംവദിച്ചത്.
ധീരതയും ദൃഢനിശ്ചയവും നിർഭയത്വവുമാണ് സൈനികരിൽ പ്രകടമായതെന്ന് വ്യോമതാവളം സന്ദർശിച്ചശേഷം പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. നീതി, നിയമം, സൈനിക കാര്യക്ഷമത എന്നിവയുടെ ത്രിവേണീസംഗമമായിരുന്നു ഓപ്പറേഷൻ സിന്ദൂറെന്നും തിന്മയുടെ കണ്ണുകൾ ഇന്ത്യക്കുനേരേ തിരിച്ചുവിട്ടാൽ അതവരുടെ നാശത്തിലേക്കാണ് എത്തിക്കുകയെന്ന് ഭീകരവാദത്തെ സംരക്ഷിക്കുന്നവരിപ്പോൾ തിരിച്ചറിഞ്ഞെന്നും മോദി പറഞ്ഞു.
ചൈനീസ് നിർമിത ജെ.എഫ്-17 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആദംപുരിലെ എസ്-400 സംവിധാനം നശിപ്പിച്ചെന്ന് പാകിസ്‌താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനും വ്യോമതാവളത്തിനും ഒരു കേടുപാടും സംഭവിച്ചില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യയുടെ മിന്നലാക്രമണത്തിനുശേഷം ആദംപൂർ വ്യോമതാവളം പാകിസ്താൻ ലക്ഷ്യംവെച്ചിരുന്നു. ഡ്രോണുകളും മിസൈലുകളും അയച്ചെങ്കിലും വ്യോമപ്രതിരോധസംവിധാനം അതിനെ ചാമ്പലാക്കി. പരാജയപ്പെട്ടതോടെ വ്യോമതാവളത്തിന് നാശമുണ്ടാക്കിയെന്നരീതിയിൽ പാകിസ്‌താൻ വ്യാജവീഡിയോകൾ പുറത്തിറക്കുകയായിരുന്നു.
നിലവിൽ മിഗ്-29, സുഖോയ്-30 എംകെഐകൾ ഉൾപ്പെടെ വ്യോമസേനയുടെ ചില പ്രധാന യുദ്ധവിമാന സ്ക്വാഡ്രണുകൾ ഇവിടെയാണുള്ളത്. പഞ്ചാബ്, ജമ്മു-കശ്മീർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെ സുരക്ഷിതമാക്കുന്നത് നൂതന നിരീക്ഷണ, റഡാർ, പ്രതിരോധ സംവിധാനങ്ങളുള്ള ആദംപുൻ വ്യോമതാവളമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group