
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അതിർത്തിസംസ്ഥാനങ്ങളിൽനിന്ന് വിദ്യാർഥികളുൾപ്പെടെയുള്ള മലയാളികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. പഞ്ചാബ്, ജമ്മു-കശ്‌മീർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ പഠിക്കുന്നവരും ജോലിചെയ്യുന്നവരും നാട്ടിലേക്കുമടങ്ങുകയാണ്. നാട്ടിലേക്കുപോകാനായി ശനിയാഴ്ച നൂറോളംപേർ ഡൽഹിയിലെ കേരളഹൗസിലെത്തി. ഇവർക്ക് തീവണ്ടിയിൽ ടിക്കറ്റുറപ്പിക്കാനായെന്നും കേരളഹൗസ് അധികൃതർ അറിയിച്ചു.
പഞ്ചാബിലെ കേന്ദ്രസർവകലാശാല, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, ജമ്മു ഐഐടി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് മടക്കയാത്രയ്ക്കിടെ കേരളഹൗസിലെത്തിയത്. അതേസമയം, കശ്മീരിലെ വിവിധഭാഗങ്ങളിലുള്ള വിദ്യാർഥികൾ പലരും ഡൽഹിയിലേക്ക് യാത്രാപ്രശ്‌നം നേരിടുന്നുമുണ്ട്. ചണ്ഡീഗഢ്, മൊഹാലി തുടങ്ങിയ സ്ഥലങ്ങളിൽ പലസ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചതോടെ ജീവനക്കാരും അവരവരുടെ നാട്ടിലേക്കുമടങ്ങുകയാണ്.
നാട്ടിലേക്കുപോകുന്നവർക്കായി സ്പെഷ്യൽ തീവണ്ടികൾ അനുവദിക്കണമെന്ന് എംപിമാരായ കെ. രാധാകൃഷ്‌ണൻ, എ.എ. റഹിം തുടങ്ങിയവർ ആവശ്യപ്പെട്ടു. നാട്ടിലേക്കുമടങ്ങുന്നവർക്കായി വിവിധസംഘടനകളും സൗകര്യമൊരുക്കിയിട്ടുണ്ട്.
കേരളഹൗസിൽ വാമികയ്ക്ക് പിറന്നാളാഘോഷം
ജമ്മു-കശ്മീരിൽനിന്ന് തിടുക്കപ്പെട്ട് കേരളത്തിലേക്കുള്ള യാത്രകാരണം നഷ്ടമായെന്നുകരുതിയ പിറന്നാളാഘോഷം കേരളഹൗസിൽ സാധ്യമായതിന്റെ സന്തോഷത്തിലാണ് മൂന്നുവയസ്സുകാരിയായ വാമിക: ജമ്മു-കശ്‌മീരിൽ എയർഫോഴ്സ് ജീവനക്കാരനായ ആലപ്പുഴ സ്വദേശി അഖിലിൻറെ മകളായ വാമിക അമ്മ വിജയശ്രീയ്ക്കൊപ്പമാണ് കേരള ഹൗസിലെത്തിയത്. ജന്മദിനം ആഘോഷിക്കണമെന്ന വാമികയുടെ ആഗ്രഹം സാധിച്ചുകൊടുത്തത് ഒപ്പമുണ്ടായിരുന്ന യാത്രികരാണ്. ഓൺലൈനിൽ കെയ്ക്ക് വാങ്ങിയാണ് അവർ വാമികയ്ക്ക് അപ്രതീക്ഷിത ആഘോഷമൊരുക്കിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group