56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…
56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…
Share  
2025 May 11, 01:49 AM
moorad

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

ഇനി തന്റെ നെഞ്ചളവ് 56 ഇഞ്ചാണെന്നതിന് വേറെ തെളിവ് ആവശ്യമില്ല. പാകിസ്ഥാന്‍ തന്നെ താണുകേണപേക്ഷിച്ച വെടിനിര്‍ത്തല്‍ അപേക്ഷയാണ് ഇന്ത്യ അംഗീകരിച്ചത്.


ന്യൂദല്‍ഹി: ഇനി തന്റെ നെഞ്ചളവ് 56 ഇഞ്ചാണെന്നതിന് വേറെ തെളിവ് ആവശ്യമില്ല. പാകിസ്ഥാന്‍ തന്നെ താണുകേണപേക്ഷിച്ച വെടിനിര്‍ത്തല്‍ അപേക്ഷയാണ് ഇന്ത്യ അംഗീകരിച്ചത്.

വെടിനിര്‍ത്തല്‍ ആവശ്യവുമായി ഇന്ത്യ ഒരിയ്‌ക്കലും ഈ യുദ്ധത്തില്‍ പാകിസ്ഥാനെ വിളിക്കില്ലെന്ന നിലപാട് ആദ്യമേ മോദി യുഎസ് പ്രസിഡന്‍റ് ‍ഡൊണാള്‍ഡ് ട്രംപിനോട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടായിരിക്കാം യുഎസിന് ആവശ്യമായ ഏഷ്യയിലെ സമാധാനം ട്രംപ് പാകിസ്ഥാനില്‍ നിന്നും സംഘടിപ്പിച്ചത്. വെടിനിര്‍ത്തല്‍ ഉറപ്പ് പാകിസ്ഥാനില്‍ നിന്നും വാങ്ങിയ ശേഷമാണ് ഐഎംഎഫ് പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പ അനുവദിച്ചതെന്ന നിഗമനത്തിലാണ് വിദഗ്ധര്‍ എത്തുന്നത്.

എന്തായാലും പഹല്‍ഗാമില്‍ ടൂറിസ്റ്റുകളായി എത്തിയ സൈനികോദ്യോസ്ഥരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ സിന്ദൂരക്കുറി മായ്ച്ചുകളഞ്ഞ് അവരെ വിധവകളാക്കിയ പാക് ഭീകരര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പകരം ചോദിച്ച മോദിയെ ആര് മറന്നാലും ഭാരതത്തിലെ സ്ത്രീകള്‍ മറക്കില്ല. ബോളിവുഡ് നടിമാര്‍ മുതല്‍ സാദാ സ്ത്രീകള്‍ വരെ ഓപ്പറേഷന്‍ സിന്ദൂറിനെ വാഴ്‌ത്തിപ്പാടിയിരുന്നു.

മൂന്നാമതും അധികാരത്തില്‍ എത്തിയ മോദിക്ക് ഇനി നാലാമതും അഞ്ചാമതും ഇന്ത്യ ഭരിയ്‌ക്കാനുള്ള പാസ്പോര്‍ട്ടാണ് പാകിസ്ഥാനെതിരെ നേടിയ ഈ യുദ്ധവിജയം എന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു.

തുടര്‍ച്ചയായി മൂന്നരമണിക്കൂറില്‍ 500 ഡ്രോണുകള്‍ വരെ അയച്ചിട്ടും ത്വരിതവേഗതയുള്ള മിസൈല്‍ അയച്ടിട്ടും എഫ് 16, ജെഎഫ് 17 എന്നീ യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടും മോദിയുടെ സര്‍ക്കാര്‍ പതറിയില്ല. പാകിസ്ഥാനിലേക്ക് കടന്ന് ചെന്ന് അവരുടെ ഭീകരവാദപരിശീലനകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കാനും മോദി എന്ന പ്രധാനമന്ത്രി ഭയന്നില്ല.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ വധിച്ച പാകിസ്ഥാനി ഭീകരാക്രമണത്തിനെതിരെ 2019ല്‍ ബാലകോട്ടില്‍ പാക് തീവ്രവാദികേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ നടത്തിയ ആക്രമണം വിജയിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായാണ് മോദി 56 ഇഞ്ച് നെഞ്ചളവുള്ള ധീരനായ നേതാവ് തന്നെയാണെന്ന് പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ വീണ്ടുമൊരു യുദ്ധം 2025ല്‍ പാകിസ്ഥാനെതിരെ നയിച്ച് വീണ്ടും മോദി വിജയിച്ചിരിക്കുന്നു. ഒരു യുദ്ധത്തില്‍ രാജ്യത്തിനെ നയിച്ച് വിജയം നേടുന്നതിനപ്പുറം ഒരു ഭരണാധികാരിയുടെ ധീരതയുടെ തൊപ്പിയില്‍ ധരിയ്‌ക്കാന്‍ ഇനി വേറെ തൂവല്‍ ആവശ്യമുണ്ടോ? courtesy: Janmabhumi

 

SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan