അശാന്തി പടരുന്നു; രാജസ്ഥാൻ അതിർത്തി പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ, ഡ്രോണുകളും പ്രത്യക്ഷപ്പെട്ടു

അശാന്തി പടരുന്നു; രാജസ്ഥാൻ അതിർത്തി പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ, ഡ്രോണുകളും പ്രത്യക്ഷപ്പെട്ടു
അശാന്തി പടരുന്നു; രാജസ്ഥാൻ അതിർത്തി പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ, ഡ്രോണുകളും പ്രത്യക്ഷപ്പെട്ടു
Share  
2025 May 10, 02:43 PM
samudra

ജയ്പുർ: ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തിയിൽ സംശയാസ്പദമായ നിലയിൽ ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ജയ്സാൽമീർ, ഫലോദി, പൊഖ്റാൻ മേഖലകളിൽ ശനിയാഴ്ച ഉച്ചയോടെ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. പൊഖ്റാനിലും പരിസരപ്രദേശങ്ങളിലും സ്ഫോടന ശബ്ദം ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അതിർത്തിപ്രദേശങ്ങൾക്ക് സമീപത്ത് സംഘർഷം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിയിൽ പാക് പ്രകോപനങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ രാജസ്ഥാനിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


ബർബർ, ശ്രീ ഗംഗാനഗർ, ജോധ്പുർ തുടങ്ങിയിടങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. കടകമ്പോളങ്ങൾ അടക്കണമെന്നും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.




SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan