ഐഎംഎഫ് സഹായം; പാകിസ്‌താനെതിരേ ഇന്ത്യ

ഐഎംഎഫ് സഹായം; പാകിസ്‌താനെതിരേ ഇന്ത്യ
ഐഎംഎഫ് സഹായം; പാകിസ്‌താനെതിരേ ഇന്ത്യ
Share  
2025 May 10, 09:52 AM
samudra

ജനീവ: പാകിസ്‌താന് സാമ്പത്തികസഹായം നൽകുന്നത് ഭീകരവാദപ്രവർത്തനത്തെ സഹായിക്കുമെന്നും അത് ആപത്‌കരമായ സന്ദേശം നൽകുമെന്നും അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യോഗത്തിൽ ഇന്ത്യ വാദിച്ചു.


പാകിസ്‌താന് സാമ്പത്തികസഹായം നൽകുന്നകാര്യം ചർച്ചചെയ്യാനുള്ള ബോർഡ് യോഗത്തിലാണ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ട‌ർ നിലപാടറിയിച്ചത്. ഐഎംഎഫ് ബോർഡാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


പാകിസ്താന് എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പ്രകാരം ഒരു ബില്യൺ ഡോളർ കൂടി നൽകാനും പുതിയ റെസിലിയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി ഫണ്ടായി (ആർഎസ്.എഫ്) 1.3 ബില്യൺ ഡോളർ നൽകാനുമായിരന്നു ഐഎംഎഫ് നീക്കം. കടക്കെണിയിലുള്ള പാകിസ്‌താൻ 35 വർഷത്തിനിടെ 28 തവണ ഐഎംഎഫിൽനിന്ന് കടംവാങ്ങിയിട്ടുണ്ട്. 2019 മുതൽ നാല് വ്യത്യസ്‌ത പാക്കേജുകളിലായി കടംവാങ്ങിയെങ്കിലും സാമ്പത്തികനിലയിൽ പുരോഗതിയില്ല.


സാമ്പത്തികകാര്യങ്ങളിൽ സൈന്യം ഇടപെടുന്നതിനാൽ രക്ഷാ പാക്കേജുകൾ ഫലിക്കുന്നില്ല. ഐഎംഎഫിനു തുക തിരിച്ചുനൽകാൻ ശേഷിയില്ലാത്തവിധം ശുഷ്കമാണിപ്പോൾ സാമ്പത്തികനില ഈ സാഹചര്യത്തിലാണ് ഇന്ത്യ എതിർപ്പറിയിച്ചത്. എന്നാൽ, വോട്ടെടുപ്പിൽനിന്ന് ഇന്ത്യ പേടിച്ച് പിന്മാറിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് എക്‌സിൽ കുറിച്ചു.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan