
ന്യൂഡൽഹി: ഇപ്പോഴത്തെ സാഹചര്യത്തിൽ വനിതാ സൈനിക ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തരുതെന്ന് സുപ്രീംകോടതി. കരസേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശമുണ്ടായത്. കേസ് ഓഗസ്റ്റിലേക്ക് മാറ്റിയ സുപ്രീംകോടതി, അതുവരെ അവരുടെ സർവീസ് അവസാനിപ്പിക്കരുതെന്നും നിർദേശം നൽകി. കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷനിലുള്ള വനിതകൾക്ക് സ്ഥിരം കമ്മിഷൻ അനുവദിക്കാൻ സുപ്രീംകോടതി 2020-ൽ വിധിച്ചിരുന്നു. ഇതോടെ, പുരുഷൻമാരെപ്പോലെ ഏത് പദവി വരേയുമെത്താൻ വനിതാ സൈനിക ഉദ്യോഗസ്ഥർക്കും അവസരമൊരുങ്ങി. എന്നാൽ, വിവിധ കാരണങ്ങളാൽ സ്ഥിരം കമ്മിഷൻ നിഷേധിക്കപ്പെട്ട 69 വനിതാ ഉദ്യോഗസ്ഥരുടെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
പഹൽഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പത്രസമ്മേളനത്തിൽ വിശദീകരിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മനേകാ ഗുരുസ്വാമി ചൂണ്ടിക്കാട്ടി. കേണൽ സോഫിയാ ഖുറേഷിയും വിങ് കമാൻഡർ വ്യോമികാ സിങ്ങുമാണ് പത്രസമ്മേളനം നടത്തുന്നത്. വനിതകൾക്ക് സ്ഥിരം കമ്മിഷൻ അനുവദിച്ച 2020-ലെ വിധിയിൽ കേണൽ സോഫിയാ ഖുറേഷിയുടെ നേട്ടങ്ങളും സുപ്രീംകോടതി എടുത്തുപറഞ്ഞിരുന്നെന്നതും ശ്രദ്ധേയമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group