
ന്യൂഡൽഹി: സംഘർഷാവസ്ഥയ്ക്ക് തുടക്കമിട്ടത് പഹൽഗാം ആക്രമണത്തോടെ പാകിസ്‌താനാണെന്നും സംഘർഷതീവ്രത വർധിപ്പിക്കണോയെന്നത് പാകിസ്‌താനാണ് തീരുമാനിക്കേണ്ടതെന്നും ഇന്ത്യ,
പാകിസ്‌താൻ ഇന്ത്യക്കെതിരേ വ്യാപകമായ നുണപ്രചാരണം നടത്തുകയാണ്. ഝലം നദിയിലെ അണക്കെട്ട് ഇന്ത്യ തകർത്തെന്നത് നുണയാണ്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങളെ ആക്രമിക്കാനുള്ള പാകിസ്താന്റെ ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി പറഞ്ഞു,
പാകിസ്‌താനുള്ള വായ്‌പകളിൽ ആശങ്ക രേഖപ്പെടുത്തുന്നതിനും കൂടുതൽ വായ്പകൾ നൽകരുതെന്നും ആവശ്യപ്പെടുന്നതിനും വെള്ളിയാഴ്‌ച ഇന്ത്യ ഐഎംഎഫിനെ സമീപിക്കും. യോഗത്തിൽ ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്‌ടർ വിഷയം ഉന്നയിക്കും.
ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്‌ചയും പാകിസ്‌താൻ നടത്തിയ ആക്രമണശ്രമങ്ങളെ നിർവീര്യമാക്കുന്നതിനായി ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരിക്കലും ആക്രമണത്തിന് മുതിർന്നിട്ടില്ല. സംഘർഷതീവ്രത വർധിപ്പിക്കാനും ശ്രമിച്ചിട്ടില്ല. പഹൽഗാമിലെ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലുടെ മറുപടി നൽകുകയായിരുന്നു. വളരെ ആസൂത്രണംചെയ്‌ത് കൃത്യതയോടെ പാകിസ്‌താനിലെ ഭീകരക്യാമ്പുകൾക്ക് നേരേമാത്രമാണ് ആക്രമണം നടത്തിയത്. പഹൽഗാം ആക്രമണത്തിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ദ റസിസ്റ്റൻസ് ഫ്രൻ്റ് (ടി.ആർ.എഫ്)എന്ന സംഘടനയക്കുറിച്ച് പരാമർശം നടത്തുന്നതുപോലും ഐക്യരാഷ്ട്രരക്ഷാസമിതിയോഗത്തിൽ പാകിസ്‌താൻ എതിർത്തെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ദശകങ്ങളായി അതിർത്തികടന്നുള്ള ഭീകരവാദം ഇന്ത്യക്കുനേരേ പാകിസ്താൻ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിന്ധുനദീജലം പങ്കുവെക്കൽ കരാർ പുതുക്കുന്നതിന് ഇന്ത്യ പലവട്ടം ശ്രമിച്ചിരുന്നെന്നും എന്നാൽ, പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്‌താൻ ചർച്ചകൾ വഴിമുടക്കുകയായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പ്രകോപനങ്ങളുണ്ടായിട്ടും ഇന്ത്യ കരാറിൽ തുടർന്നത് ഇന്ത്യയുടെ സംസ്കാരം കൊണ്ടാണെന്ന് വിക്രം മിസ്രി ചൂണ്ടിക്കാട്ടി.
സുരക്ഷാഉപദേഷ്‌ടാക്കൾ ചർച്ച നടത്തിയില്ലെന്ന് ഇന്ത്യ
ഓപ്പറേഷൻ സിന്ദൂർ നടപടികൾക്കുശേഷം ഇന്ത്യയുടെയും പാകിസ്‌താന്റെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയെന്ന പാക് മന്ത്രിയുടെ അവകാശവാദം ഇന്ത്യ തള്ളി. ഇക്കാര്യത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യ സെക്രട്ടറി മറുപടി നൽകി. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇത്തരത്തിലുള്ള ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group