ലക്ഷ്യം സഫലം, തീരമണഞ്ഞ് സുനയ്ന

ലക്ഷ്യം സഫലം, തീരമണഞ്ഞ് സുനയ്ന
ലക്ഷ്യം സഫലം, തീരമണഞ്ഞ് സുനയ്ന
Share  
2025 May 09, 09:35 AM
dog

കൊച്ചി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളുമായുള്ള തുടർച്ചയായ സഹകരണത്തിന് ലക്ഷ്യമിട്ട് തുടങ്ങിയ ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗർ പദ്ധതിയിലെ പര്യടനം പൂർത്തിയാക്കി നാവികസേന കപ്പലായ ഐഎൻഎസ് സുനയ കൊച്ചിയിൽ തിരിച്ചെത്തി. രണ്ട് ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകളുടെ അകമ്പടിയോടെ ഐഒഎസ് സാഗർ എന്ന പുതിയ മേൽവിലാസത്തിൽ ഐഎൻഎസ് സുനയ്‌ന കൊച്ചിയുടെ തീരമണഞ്ഞപ്പോൾ നിറഞ്ഞ ആവേശത്തിലായിരുന്നു നാവികസേന,


ഏപ്രിൽ അഞ്ചിന് തുടങ്ങിയ പര്യടനത്തിൽ ദാർ-എസ്-സലാം, നകാല, പോർട്ട് ലൂയിസ്, പോർട്ട് വിക്ടോറിയ, മാലെ എന്നിവിടങ്ങളിൽ തുറമുഖ സന്ദർശനങ്ങൾ നടത്തിയാണ് സുനയ്‌ന തിരിച്ചെത്തിയത്. ടാൻസാനിയ, മൊസാംബിക്ക്, മൗറീഷ്യസ്, സെയ്ഷെൽസ് എന്നിവിടങ്ങളിലെ എക്‌സ്ക്ലൂസീവ് ഇക്കണോമിക് സോണുകളുടെ സംയുക്ത നിരീക്ഷണവും ഇതിനിടെ പൂർത്തിയാക്കി. സുനയ്നയിലെ നാവികർ മൗറീഷ്യസ് പോലീസ് സേനയുമായും മൗറിഷ്യസ് കോസ്റ്റ് ഗാർഡുമായും ചേർന്ന് ഏകോപിത പട്രോളിങ് നടത്തിയിരുന്നു.


ഇന്ത്യൻ നാവികർക്കു പുറമേ ഇന്ത്യയുടെ ഒൻപത് സൗഹൃദ വിദേശ രാജ്യങ്ങളിലെ നാവികരും ചേർന്ന് സംയുക്ത സംഘമായാണ് സുനയ്‌ന പര്യടനം നടത്തിയത്. കെനിയ, മഡഗാസ്ക‌ർ, മാലദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, സെയ്ഷെൽസ്, ശ്രീലങ്ക, കൊമോറോസ്, ടാൻസാനിയ എന്നീ രാജ്യങ്ങളാണ് സുനയ്നയിൽ ഇന്ത്യക്കൊപ്പമുണ്ടായത്.


"ഇന്ത്യൻ നാവികസേന ഞങ്ങൾക്കു തന്നത് വലിയൊരു അവസരമാണ്. കൊച്ചിയിലെ വിവിധ നാവിക പ്രൊഫഷണൽ സ്‌കൂളുകളിലെ രണ്ടാഴ്‌ചത്തെ പരിശീലനത്തിനു ശേഷമാണ് പര്യടനം തുടങ്ങിയത്. കടലിലെ പരിശീലനവും കപ്പലിലെ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പരിശീലനവും അതിനുശേഷമുള്ള പര്യടനത്തിലെ അനുഭവങ്ങളും അവിസ്‌മരണീയമായിരുന്നു" - മൗറീഷ്യസിലെ റാംബോജും കെനിയയിലെ വിൻസൻ്റ് അബോയോയും മൊസാംബിക്കിലെ മാർട്ടിൻസുമൊക്കെ ഏകസ്വരത്തിൽ പറഞ്ഞു.


ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര ഏജൻസികളുമായുള്ള പങ്കാളിത്തം ഇന്ത്യൻ നാവികസേന കൂടുതൽ ശക്തമാക്കിയതിൻ്റെ പ്രതിഫലനമാണ് ഈ യാത്രയുടെ വിജയമെന്ന് നാവികസേന ദക്ഷിണമേഖലാ മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസ് പറഞ്ഞു. നിയമവിരുദ്ധ മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, കടൽക്കൊള്ള, പാരിസ്ഥിതിക ദുർബലതകൾ തുടങ്ങിയവ നേരിടുന്നതിൽ സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനാണ് സുനയ്‌നയുടെ കടൽ വിന്യാസത്തിലൂടെ ലക്ഷ്യമിട്ടതെന്ന് കപ്പലിന്റെ ക്യാപ്റ്റൻ കമൽ സിങ് റാണ പറഞ്ഞു.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan