വഖഫ് നിയമത്തിനെതിരേ 13 ഹർജികൾകൂടി; അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

വഖഫ് നിയമത്തിനെതിരേ 13 ഹർജികൾകൂടി; അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി
വഖഫ് നിയമത്തിനെതിരേ 13 ഹർജികൾകൂടി; അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി
Share  
2025 Apr 30, 09:59 AM
PANDA

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൻ്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള 13 പുതിയ ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.


ഹർജികൾ കുന്നുകൂടുന്നത്, വിഷയം കൈകാര്യംചെയ്യാനാകാത്ത സ്ഥിതിയുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അഞ്ച് ഹർജികളാണ് കേൾക്കുക. ഇക്കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. അതിൽക്കൂടുതൽ വാദിക്കാനുണ്ടെങ്കിൽ പ്രധാന ഹർജികളിൽ കക്ഷിചേരാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. സമാന ആവശ്യവുമായെത്തിയ ഹർജി തിങ്കളാഴ്‌ചയും ചീഫ് ജസ്റ്റിസ് പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു.


അഞ്ച് ഹർജികൾമാത്രം കേൾക്കാൻ ഏപ്രിൽ 17-നാണ് കോടതി തീരുമാനിച്ചത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് എഴുപത്തിരണ്ടോളം ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്.. ഇടക്കാല ഉത്തരവിനായി ഹർജി വീണ്ടും മേയ് അഞ്ചിനാണ് പരിഗണിക്കുക.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan