
ഭീകരസംഘടന ലഷ്‌കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരിയാണ് പഹൽഗാം ആക്രമണം ആസൂത്രണംചെയ്‌തതെന്ന് സുരക്ഷാ ഏജൻസികൾ. ലഷ്‌കറെ തൊയ്ബ സ്ഥാപകൻ ഹാഫീസ് സയിദിന്റെ വിശ്വസ്ത അനുയായിയായ കസൂരി ഇന്ത്യക്കെതിരായ നീക്കങ്ങളുടെ മുൻനിരയിലുണ്ട്. ലഷ്കറെ തൊയ്ബയുടെ പെഷവാർ ഹെഡ്‌ക്വാർട്ടേഴ്‌സ് തലവനായ കസൂരി, സംഘടനാവൃത്തങ്ങളിൽ ഖാലിദ് എന്നപേരിലാണ് അറിയപ്പെടുന്നത്.
ലഷ്‌കറെ തൊയ്ബയിലും ജമാഅത്തെ ഉദ്ദവയിലും നിർണായക പങ്കുവഹിച്ച കസൂരി ജമാഅത്തെ ഉദ്ദവയുടെ രാഷ്ട്രീയ വിഭാഗമായ മില്ലി മുസ്ലിം ലീഗി (എംഎംഎൽ)ലും നേതൃപദവി വഹിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയുടെതന്നെ മറ്റൊരു പേരായാണ് ജമാഅത്ത് ഉദ്ദവയെ യുഎസ് വിദേശകാര്യവകുപ്പ് പരിഗണിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയിൽപ്പെട്ട സംഘടനയാണ് എംഎംഎൽ. ഏറെക്കാലമായി ഇത്തരം സംഘടനകളിൽ പ്രവർത്തിച്ച കസൂരി പാകിസ്‌താനിലെ ജിഹാദി പ്രസ്ഥാനത്തിലെ പ്രധാന നേതാവായി മാറി.
ബൈസരൺ താഴ്വരയിലെ വെടിവെപ്പിന്റെ കടിഞ്ഞാൺ കസൂരിക്കായിരുന്നെങ്കിലും ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നീ മൂന്നുപേരാണ് ആക്രമണത്തിൻ്റെ മുൻനിരയിലുണ്ടായിരുന്നതെന്ന് അന്വേഷണസംഘം കണക്കുകൂട്ടുന്നു. മറ്റുരണ്ടുപേർകൂടി സംഘത്തിലുണ്ടായിരുന്നതായും സംശയമുണ്ട്. യഥാക്രമം മൂസ, യൂനുസ്, ആസിഫ് എന്നിങ്ങനെയാണ് മൂവരും അറിയപ്പെടുന്നത്. നേരത്തേ പൂഞ്ചിൽ നടന്ന ആക്രമണത്തിലും ഈ സംഘം പങ്കെടുത്തതായി സൂചനയുണ്ട്. അക്രമികൾ കുറച്ചുദിവസംമുൻപുതന്നെ താഴ്വരയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടാകണം.
യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഇന്ത്യയിലും പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയിലും സന്ദർശനംനടത്തുന്ന വേള ആക്രമണത്തിന് തിരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണ്. സൈനികവേഷത്തിൽ നേരത്തേതന്നെ ബൈസരൺ താഴ്വരയിലെത്തിയ ആക്രമികൾ, പരമാവധി ആളുകൾ എത്തിച്ചേരുന്ന അവസരത്തിനായി കാത്തിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group