
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന നേട്ടമുണ്ടായിരിക്കുകയാണ്. ജപ്പാന്‍ അവരുടെ പ്രശസ്തമായ രണ്ട് സെറ്റ് ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ ഇന്ത്യക്ക് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ പരിശോധനയ്ക്കും വിലയിരുത്തലുകള്‍ക്കും ഇത് സഹായകരമാകും.
E5, E3 സീരീസുകളില്‍ നിന്നുള്ള ഓരോ ട്രെയിന്‍ സെറ്റുകള്‍ 2026ന്റെ തുടക്കത്തില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിശോധനാ ഉപകരണങ്ങള്‍ ഘടിപ്പിച്ചാകും ഇവ ഇന്ത്യയിലെത്തുക. ഉയര്‍ന്ന താപനില, പൊടിപടലങ്ങള്‍ തുടങ്ങിയ ഇന്ത്യയുടെ പാരിസ്ഥിതിക വെല്ലുവിളികളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുക.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു നാഴികക്കല്ലായ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴി. ഈ പരീക്ഷണ ഘട്ടം, 2030-കളോടെ കൊണ്ടുവരാന്‍ നിശ്ചയിച്ചിട്ടുള്ള E10 ട്രെയിനുകള്‍ ഭാവിയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും സഹായകമാകും.
അടുത്ത തലമുറ ട്രെയിനുകള്‍ വരുന്നതുവരെ പുതിയ റെയില്‍ ലിങ്കില്‍ ആഭ്യന്തരമായി നിര്‍മ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ ഉപയോഗിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് വിവരം.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുള്ള ധനസഹായം പ്രധാനമായും ജാപ്പനീസ് സര്‍ക്കാരില്‍ നിന്നുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള യെന്‍ വായ്പകളിലൂടെയാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഉഭയകക്ഷി ഉച്ചകോടിക്കായി ജപ്പാന്‍ സന്ദര്‍ശിക്കുമ്പോള്‍ ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട് കൂടുതല്‍ കരാറുകളില്‍ ഒപ്പുവെച്ചേക്കും. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026- ല്‍ ഓടുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് നേരെത്തെ പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group