
ഇന്ത്യയിലെ ഗതാഗത മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ സ്ഥാനമേറ്റെടുത്ത കേന്ദ്രമന്ത്രിയാണ് നിതിന്‍ ഗഡ്കരി. മലിനീകരണ മുക്തമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, എക്‌സ്പ്രസ് ഹൈവേകള്‍ ഉള്‍പ്പെടെ ഏറ്റവും മികച്ച റോഡ് ശൃംഖലസൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ അത്രയും. ഇന്ത്യയിലെ റോഡുകളെ വികസിത രാജ്യങ്ങളിലെ റോഡുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് നല്‍കിയിട്ടുള്ള ഉറപ്പ്. ഇത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് ഗഡ്കരി.
മധ്യപ്രദേശിലായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ പ്രഖ്യാപനം. ഇന്ത്യയിലെ റോഡുകളെ അമേരിക്കയിലെ റോഡുകളെക്കാള്‍ മികച്ചതാക്കുമെന്നായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി പറഞ്ഞത്. മധ്യപ്രദേശില്‍ 5800 കോടി ചെലവില്‍ നിര്‍മിക്കുന്ന ഹൈവേകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദ്‌നവാര്‍ മേഖലയിലാണ് പുതിയ ഹൈവേയുടെ നിര്‍മാണം ആരംഭിക്കുന്നത്.
അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശിലൂടെ കടന്നുപോകുന്ന നാഷണല്‍ ഹൈവേ റോഡ് നെറ്റ്‌വര്‍ക്ക് അമേരിക്കയിലെ റോഡുകളെക്കാള്‍ മികച്ചതാക്കും. എന്റെ ഈ വാക്കുകള്‍ പാഴ്‌വാക്കുകളാകില്ലെന്നും പരാതികള്‍ക്ക് ഇടനല്‍കില്ലെന്നുമാണ് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതിനുപുറമെ, മധ്യപ്രദേശില്‍ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group