
ന്യൂഡൽഹി: വാഹനാപകട ഇരകൾക്ക് സൗജന്യ (കാഷ്‌ലെസ്) ചികിത്സ നൽകുന്നതിന് പദ്ധതി തയ്യാറാക്കാത്ത കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. മാർച്ച് 15-നകം പദ്ധതി തയ്യാറാക്കാൻ ജനുവരി എട്ടിന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഉത്തരവ് പാലിക്കാത്തത് ഗുരുതര പിഴവാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഗതാഗതവകുപ്പ് സെക്രട്ടറിയോട് ഏപ്രിൽ 28-ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു.
പദ്ധതി തയ്യാറാക്കാൻ ചില പ്രതിബന്ധങ്ങളുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജീത് ബാനർജി പറഞ്ഞു. ഇത് നിങ്ങൾ തന്നെയുണ്ടാക്കിയ നിയമമാണെന്നും സൗജന്യ ചികിത്സയില്ലാത്തതിനാൽ ജനങ്ങൾക്ക് ജീവൻ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പദ്ധതി എന്തുകൊണ്ട് തയ്യാറാക്കിയില്ലെന്ന് വിശദീകരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പുനൽകി.
ഗുരുതരമായി പരിക്കേറ്റവർക്ക് ചികിത്സ നൽകേണ്ട ആദ്യ മണിക്കൂറിൽ കാസ് പരിചരണം ഉറപ്പാക്കാൻ പദ്ധതി തയ്യാറാക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. നിർണായകസമയത്ത പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെട്ട് ജീവനുകൾ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു നിർദേശം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group