
ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന ചൊവ്വാഴ്‌ചത്തെ വിധി തങ്ങളുടെ കേസിനും ബാധകമാണെന്ന് കേരളം സുപ്രീംകോടതിയിൽ പറഞ്ഞു. അതിനാൽ തമിഴ്‌നാട് കേസിൽ വിധിപറഞ്ഞ ജസ്റ്റിസ് ജെ.ബി. പർദിവാലയുടെ ബെഞ്ചിലേക്ക് തങ്ങളുടെ ഹർജിയും മാറ്റണമെന്ന് കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് മുൻപാകെ അഭ്യർഥിച്ചു. ഇക്കാര്യത്തിൽ തീരുമാനം പറഞ്ഞില്ലെങ്കിലും കേസ് മേയ് 13-ന് പരിഗണിക്കാമെന്ന് വ്യക്തമാക്കി.
കേരളത്തിന്റെ ഹർജി ചൊവ്വാഴ്‌ച ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും പരിഗണനയ്ക്ക് വന്നിരുന്നില്ല.
തമിഴ്‌നാടിന്റെ വിധി കേരളത്തിനു ബാധകമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി പറഞ്ഞു. ഏഴുബില്ലുകളിൽ നാലെണ്ണത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയാണ് കേരളത്തിൻ്റെ ഹർജിയിൽ ചോദ്യംചെയ്യുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group