
ന്യൂഡൽഹി: വഖഫ് ബില്ലിനുനേരേ രാജ്യവ്യാപകപ്രതിഷേധം പ്രഖ്യാപിച്ച്
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോർഡ്, മലപ്പുറം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ 12 സ്ഥലങ്ങളിൽ സമരപരിപാടികൾ നടത്തും. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തോടെയാണ് പ്രതിഷേധപരിപാടികൾ തുടങ്ങുകയെന്ന് മുസ്‌ലിം വ്യക്തിനിയമബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസ്സുർ റഹീം മുജാദീദി അറിയിച്ചു.
ഡൽഹിക്കും മലപ്പുറത്തിനും പുറമേ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്. ബെംഗളൂരു, ചെന്നൈ, വിജയവാഡ, റാഞ്ചി, മലർകൊട്ല, ലഖ്നൗ എന്നിവിടങ്ങളിലാണ് വലിയപ്രതിഷേധങ്ങൾ. വലിയപെരുന്നാൾവരെയുള്ള ഒന്നാംഘട്ട സമരപരിപാടികളാണിതെന്നും രണ്ടാംഘട്ടം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വഖഫ് ഭേദഗതികൾ പിൻവലിക്കുംവരെ മതപരമായ എല്ലാ സംഘടനകളെയും കുട്ടിയിണക്കി സമരപരിപാടികൾ തുടരുമെന്നാണ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനത്ത് പ്രതിഷേധം നടത്തി നേതാക്കൾ സൂചനാ അറസ്റ്റ് വരിക്കും. ജില്ലാതലത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. അതിനുശേഷം രാഷ്ട്രപതിക്കും ആഭ്യന്തരമന്ത്രിക്കും കളക്‌ടർമാർവഴി നിവേദനം സമർപ്പിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group