
തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്‌മ ഉയർന്നതോതിൽ തുടരുന്നു. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിൻ്റെ ഏറ്റവും ഒടുവിലത്തെ തൊഴിൽസേന സർവേപ്രകാരം കേരളനഗരങ്ങളിലെ തൊഴിലില്ലായ്‌മ 8.6 ശതമാനം. സ്ത്രീകളിൽ ഇത് 12.6 ശതമാനവും പുരുഷൻമാരിൽ 6.5 ശതമാനവുമാണ്.
2024 ഒക്ടോബർ-ഡിസംബർ പാദത്തിലെ സർവേഫലമാണിത്. കഴിഞ്ഞവർഷം ഇതേ കാലത്തെ 10.3 ശതമാനത്തിൽനിന്ന് തൊഴിലില്ലായ്‌മ കാര്യമായി താഴ്ന്നുവെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലാത്തവരുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നു. തൊഴിലില്ലായ്‌മയിൽ അഞ്ചാംസ്ഥാനത്താണ് കേരളം. ഒഡിഷയ്ക്കും ബിഹാറിനും (8.7 ശതമാനം) തൊട്ടുതാഴെ.
15മുതൽ 29വരെ പ്രായമുള്ള കേരളത്തിലെ യുവജനങ്ങളിൽ 18.6 ശതമാനം ആണുങ്ങളും 35.6 ശതമാനം പെണ്ണുങ്ങളും തൊഴിലില്ലാത്തവരാണെന്ന് സർവേ പറയുന്നു.
തൊഴിലില്ലായ്മ ഏറ്റവും കുറവ് ഗുജറാത്തിലാണ്- 3%, രണ്ടാമത് ഡൽഹി- 3.16.
ആഴ്ചയിലെ തൊഴിൽരഹിതപ്രവണതകളുടെ അടിസ്ഥാനത്തിലാണ് സർവേ. തൊഴിലിന് ആവശ്യമുണ്ടായിട്ടും ആഴ്‌ചയിൽ ഒരുദിവസവും ഒരുമണിക്കൂർപോലും തൊഴിൽ ലഭിക്കാത്തവരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കുന്നത്.
കേരളത്തിൽ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം മെച്ചപ്പെടുന്നതായി സർവേ വ്യക്തമാക്കുന്നു. 2023 ഒക്ടോബർ-ഡിസംബറിൽ 19.9 ശതമാനമായിരുന്നത് 21.9 ശതമാനമായി ഉയർന്നു. കേരളത്തിലെ നഗരങ്ങളിൽ സ്ത്രീത്തൊഴിലാളികളിൽ 68.51 ശതമാനവും സേവനമേഖലയിലാണ്. കാർഷികവൃത്തിയിൽ 11.76 ശതമാനംപേരും കായികാധ്യാനംവേണ്ട തൊഴിൽമേഖലയിൽ 19.74 ശതമാനം പേരും ജോലിചെയ്യുന്നു.
നഗരങ്ങളിലെ തൊഴിലില്ലായ്മ
കൂടുതൽ
ജമ്മു-കശ്മീർ-13.1%
ഹിമാചൽപ്രദേശ്-10.49%
രാജസ്ഥാൻ-9.796
-8.7%
ബിഹാർ-8.7%
020-8.6%
ผลตฑ์ในหนรั-8.6%
കുറവ്
ഗുജറാത്ത് -3%
ഡൽഹി -3.1%
ഹരിയാണ 4.7%
കർണാടക-4.9%

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group