
മുംബൈ: ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേ പദ്ധതി സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 1386 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ 1,156 കിലോമീറ്റർ പൂർത്തിയായതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ മന്ത്രി നിതിൻ ഗഡ്‌കരി രാജ്യസഭയെ അറിയിച്ചു. ഇതിൽ 756 കിലോമീറ്റർ ഇപ്പോൾ പ്രവർത്തനക്ഷമമാണെന്നും മന്ത്രി വ്യക്തമാക്കി.
ഡൽഹിക്കും മുംബൈയ്ക്കും ഇടയിലുള്ള ദൂരം 24 മണിക്കുറിൽനിന്നും 12 മണിക്കൂറായി കുറയ്ക്കുകയാണ് ലക്ഷ്യം. ഗുജറാത്ത്-മഹാരാഷ്ട്ര അതിർത്തിയിലുള്ള 140 കിലോമീറ്റർ പാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതാണ് പദ്ധതി വേഗം പൂർത്തികരിക്കാൻ തടസ്സമാവുന്നതെന്ന് ഗഡ്‌കരി പറഞ്ഞു. 2027-ൽ പദ്ധതി പൂർത്തീകരിക്കും.
പദ്ധതിയുടെ ആദ്യഘട്ടം 2023 ഫെബ്രുവരി 12-ന് ഉദ്ഘാടനം ചെയ്‌തിരുന്നു. ഹരിയാണയിലെ സോഹ്നയെ രാജസ്ഥാനിലെ ലാൽസോട്ടുമായി ഈ ഘട്ടം ബന്ധിപ്പിക്കുന്നു. മധ്യപ്രദേശ് സെക്‌ഷൻ 2023 സെപ്റ്റംബർ 20-ന് തുറന്നു. വഡോദര-ബറൂച്ച് സെക്‌ഷൻ 2024 ഫെബ്രുവരി 22-ന് ഉദ്ഘാടനംചെയ്‌തു. കോട്ട ബുണ്ടി സെക്‌ഷൻ 2024 ഡിസംബർ 16-നും തുറന്നുകൊടുത്തു.
രാജസ്ഥാനിലെ ഈ പാത കോട്ടയ്ക്കും ബുണ്ടിക്കും ഇടയിലുള്ള യാത്രസമയം ഏകദേശം 50 മിനിറ്റായി കുറച്ചു. തുടക്കത്തിൽ എക്സ്‌പ്രസ് വേ 2025 ഒക്ടോബറിൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഒരുലക്ഷം കോടിയിലധികം രൂപ ചെലവിട്ട് നിർമിക്കുന്ന പാത എട്ടുവരിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഭാവിയിൽ ഇത് 12 വരിപ്പാതയായി വികസിപ്പിക്കാൻ കഴിയും.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാം. ഡൽഹി, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങൾക്കിടയിൽ റോഡ്‌ഗതാഗതം വേഗത്തിലാകും. എൻഎച്ച് 18-ലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും,

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group