ദീർഘകാലം ഒരിടത്ത് ഉദ്യോഗസ്ഥർ തുടരുന്നത് അഴിമതിക്കിടയാക്കും -പാർലമെന്റ് സമിതി

ദീർഘകാലം ഒരിടത്ത് ഉദ്യോഗസ്ഥർ തുടരുന്നത് അഴിമതിക്കിടയാക്കും -പാർലമെന്റ് സമിതി
ദീർഘകാലം ഒരിടത്ത് ഉദ്യോഗസ്ഥർ തുടരുന്നത് അഴിമതിക്കിടയാക്കും -പാർലമെന്റ് സമിതി
Share  
2025 Mar 31, 10:39 AM
NISHANTH
kodakkad rachana
man

ന്യൂഡൽഹി: ദീർഘകാലം ഒരിടത്ത് ഉദ്യോഗസ്ഥർ തുടരുന്നത് അഴിമതിക്ക്

കാരണമാകുമെന്നും നിശ്ചിതസമയപരിധിക്കപ്പുറം ഒരു മന്ത്രാലയത്തിലും ജീവനക്കാർ തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പാർലമെന്റ് സ്ഥിരം സമിതി. ഉദ്യോഗസ്ഥരെ മൂന്നുവർഷത്തിനുശേഷം മാറ്റണമെന്നാണ് നിർദേശം. എന്നാൽ, ധനകാര്യ മന്ത്രാലയത്തിലും മറ്റു ചില സുപ്രധാന മന്ത്രാലയങ്ങളിലും ഒൻപതുവർഷംവരെ ഒരേ സ്ഥലത്ത് തുടരുന്ന ഉദ്യോഗസ്ഥരുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. വകുപ്പ് മേധാവിമാർ നാലഞ്ചുതവണ മാറിയസ്ഥലത്ത് ഉദ്യോഗസ്ഥർ തുടരുന്നു.


രാജ്യത്ത് 1316 ഐഎഎസ് ഓഫീസർമാരുടെ ഒഴിവ് നികത്താത്തത് ഭരണകാര്യക്ഷമതയെയും നിർവഹണത്തെയും സാരമായി ബാധിക്കുന്നതായി ബിജെപി എംപി ബ്രിജ‌ലാൽ അധ്യക്ഷനായ സമിതി കുറ്റപ്പെടുത്തി.


5542 ഐഎഎസുകാർ


നിലവിൽ രാജ്യത്ത് അനുവദിച്ച ഐ.എ.എസ് തസ്‌തികകൾ 6858 ആണ്. നേരിട്ടുള്ള നിയമനം 4781 ഉം സ്ഥാനക്കയറ്റം വഴി 2077-ഉം. എന്നാൽ, നേരിട്ട് 3987 പേരും സ്ഥാനക്കയറ്റം വഴി 1555 പേരുമായി 5542 പേരാണ് സർവീസിലുള്ളത്. ഖുപിഎസ്‌സി വഴി നേരിട്ടുള്ള നിയമനം വേഗത്തിലാക്കണം.


* നേരിട്ടുള്ള ഐഎഎസ് നിയമനത്തിനായി ചന്ദ്രമൗലി കമ്മിറ്റി റിപ്പോർട്ട് ഉടൻ നടപ്പാക്കണം.


*ഐഎഎസ് സ്ഥാനക്കയറ്റ ക്വാട്ടയിലെ ഒഴിവുകൾ സമയബന്ധിതമായി നിർണയിക്കാൻ സംസ്ഥാനസർക്കാരുകൾക്കായി പേഴ്‌സണൽ മന്ത്രാലയം ഓൺലൈൻ ട്രാക്കിങ് ആൻഡ് സബ്‌മിഷൻ പോർട്ടൽ തുടങ്ങണം. സംസ്ഥാന സർക്കാരുകൾക്ക് ഇലക്ട്രോണിക് രീതിയിൽ സമർപ്പിക്കാനും പുരോഗതി ട്രാക്ക് ചെയ്യാനും ഇതുവഴി സാധിക്കും. ഒപ്പം നിശ്ചിത സമയപരിധിക്കുള്ളിൽ കാര്യങ്ങൾ തീർപ്പാക്കുന്നത് ഓൺലൈനായി ഓർമ്മപ്പെടുത്താനാകും.


*നിർദേശങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന സംസ്ഥാനങ്ങളുടെ സ്ഥാനക്കയറ്റ ക്വാട്ട തടഞ്ഞുവെക്കാം.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW