ലിംഗസമത്വം: സുപ്രീംകോടതിയുടെ വിധികൾ ഉദ്ധരിച്ച് പാകിസ‌ാൻ സുപ്രീംകോടതി

ലിംഗസമത്വം: സുപ്രീംകോടതിയുടെ വിധികൾ ഉദ്ധരിച്ച് പാകിസ‌ാൻ സുപ്രീംകോടതി
ലിംഗസമത്വം: സുപ്രീംകോടതിയുടെ വിധികൾ ഉദ്ധരിച്ച് പാകിസ‌ാൻ സുപ്രീംകോടതി
Share  
2025 Mar 31, 10:35 AM
mfk

ന്യൂഡൽഹി: ലിംഗസമത്വവും സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളും സംബന്ധിച്ച കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധികൾ ഉദ്ധരിച്ച് പാകിസ്താൻ സുപ്രീംകോടതി. പിതാവ് മരിച്ചതിനെത്തുടർന്നുള്ള ആശ്രിതനിയമനത്തിന് വിവാഹിതയായ മകൾ അർഹയല്ലെന്ന പെഷവാറിലെ ട്രിബ്യൂണൽ നിലപാട് തള്ളിയാണ് പാക് സുപ്രീംകോടതി വിധിപറഞ്ഞത്. വിവാഹിതയായ മകൾ പിതാവിൻ്റെയല്ല. ഭർത്താവിൻ്റെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ട്രിബ്യൂണൽ വിധിയാണ് ഇന്ത്യൻ വിധിന്യായങ്ങൾ ഉദ്ധരിച്ച് പാക് സുപ്രീംകോടതി തള്ളിയത്.


അപർണാ ഭട്ട് കേസിൽ (2021) മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിലെ നിരീക്ഷണമടക്കം വിവിധ വിധിന്യായങ്ങൾ ഉദ്ധരിച്ചാണ് പാകിസ്താൻകോടതിയുടെ ഉത്തരവ്.


വിവാഹിതയായ മകളുടെ ബാധ്യത ഭർത്താവിനാണെന്ന രീതിയിലുള്ള ഭാഷ നിയമപരമായി നിലനിൽക്കില്ലെന്നും ആഴത്തിലുള്ള പുരുഷാധിപത്യപ്രവണതയാണെന്നും പാക് സുപ്രീംകോടതി പറഞ്ഞു. ഭരണഘടനാമൂല്യങ്ങൾക്കെതിരായ നിലപാടാണിത്. സ്ത്രീയുടെ സ്വത്വവും നിയമപരമായ ശേഷിയും വ്യക്തിത്വവുമെല്ലാം വിവാഹശേഷം ഭർത്താവിലേക്ക് മാറുമെന്നത് അംഗീകരിക്കാനാവില്ലെന്നും പാക് കോടതി വ്യക്തമാക്കി.



SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan