കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല-മന്ത്രി

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല-മന്ത്രി
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല-മന്ത്രി
Share  
2025 Mar 28, 09:58 AM
NISHANTH
kodakkad rachana
man

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നും അങ്ങനെ ചെയ്താൽ വിവേചനമില്ലാതെ അതിനെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്നും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവി. ജോൺബ്രിട്ടാസ് അടക്കമുള്ള കേരളത്തിലെ എംപിമാർ രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


അതേസമയം, നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാമെന്ന് ഇതുസംബന്ധിച്ച് കേരളം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കിയതായി മന്ത്രി പറഞ്ഞു. വെടിവെച്ചാൽ കേസെടുക്കുന്നുവെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാണിച്ചപ്പോൾ, കേരളത്തിൽ ഒറ്റപ്പാലത്തടക്കം പഞ്ചായത്തധികൃതർ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ മൃഗങ്ങളെ വെടിവെച്ച വാർത്ത മലയാള പത്രങ്ങളിൽ വന്നത് മന്ത്രി എടുത്തുകാട്ടി. ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


വന്യജീവി ആക്രമണമുള്ള വയനാട്ടിലെ പുൽപ്പള്ളിയിലടക്കം വന്നിട്ടുണ്ടെന്നും പത്തനം തിട്ട, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിൽ വേണമെങ്കിൽ വരാമെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ടവരെയെല്ലാം ഈ യോഗത്തിൽ വിളിക്കാമെന്നും മന്ത്രി നിർദേശിച്ചു.


1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും വന്യജീവി ആക്രമണം ദുരന്തത്തിൽപ്പെടുത്താൻ ദേശീയ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡൽഹിയിൽ കേരള കോൺഗ്രസ് നേതാക്കളുടെ നിവേദകസംഘം മന്ത്രിയെ സന്ദർശിച്ചത്. കേന്ദ്ര നിയമത്തിലെ സെക്ഷൻ 11(2) ചട്ടം, ജനവാസ മേഖലകളിലിറങ്ങി ആക്രമിക്കുന്ന വന്യമൃഗത്തെ പ്രാണരക്ഷാർഥം കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന ഒരാളിനെ ക്രിമിനൽ നിയമത്തിൻ്റെ നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കുന്നുണ്ടെങ്കിലും ഈ നിയമം തെറ്റായി വ്യാഖ്യാനിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരുടെയും സാധാരണക്കാരുടെയും പേരിൽ കേസെടുക്കുകയാണെന്ന് നിവേദനത്തിൽ ആരോപിച്ചു.


ഈ നിയമപ്രകാരം കുറ്റം ചുമത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് ജോസ് കെ. മാണി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം പരിശോധിച്ച് നിർദേശങ്ങൾ നൽകാമെന്ന് മന്ത്രി അറിയിച്ചു.


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW