
ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിൽ സ്‌പർശിച്ചതും പൈജാമയുടെ ചരട് പൊട്ടിച്ചതും ബലാത്സംഗക്കുറ്റമല്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിധി വിവാദമായിരിക്കേ, വിഷയത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.
ഉത്തർപ്രദേശിൽ പതിനൊന്നുകാരിയെ മാറിടത്തിൽ സ്‌പർശിക്കുകയും പൈജാമയുടെ പരട് പൊട്ടിച്ച് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിലായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിലെ നിരീക്ഷണങ്ങൾക്കെതിരേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന റിട്ട് ഹർജി സുപ്രീംകോടതി കഴിഞ്ഞദിവസം സാങ്കേതികകാരണങ്ങളാൽ തള്ളിയിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്യേണ്ടത് കേസിലെ കക്ഷികൾ പ്രത്യേകാനുമതി ഹർജിയിലൂടെയാണെന്നിരിക്കേ, പുറമേ നിന്നുള്ളയാൾ റിട്ട് ഹർജി നൽകിയത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group