വയനാടിന് കൂടുതൽ സഹായം പ്രത്യേക സംവിധാനംവഴി -അമിത്‌ ഷാ

വയനാടിന് കൂടുതൽ സഹായം പ്രത്യേക സംവിധാനംവഴി -അമിത്‌ ഷാ
വയനാടിന് കൂടുതൽ സഹായം പ്രത്യേക സംവിധാനംവഴി -അമിത്‌ ഷാ
Share  
2025 Mar 26, 10:01 AM
NISHANTH
kodakkad rachana
man

ന്യൂഡൽഹി: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസർക്കാര് രാഷ്ട്രീയം കളിക്കുന്നില്ലെന്നും കൂടുതൽ സഹായം പ്രത്യേക സംവിധാനംവഴി നൽകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് ഗുരുതരദുരന്തമായി പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ ഷാ, വയനാടിനായി നൽകിയ തുകയുടെ കണക്കും രാജ്യസഭയിൽ അവതരിപ്പിച്ചു.


ദുരന്തങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിനായി അവതരിപ്പിച്ച ദുരന്തനിവാരണ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിൽ രാജ്യസഭ പാസാക്കി, നേരത്തേ ലോക്‌സഭയും പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാവും.


ദുരന്തസമയം കേരളത്തിന് 215 കോടി രൂപ എൻഡിആർഎഫ് വഴി നൽകി. മന്ത്രിതല റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 153 കോടി പുനരധിവാസത്തിനും വീണ്ടെടുക്കലിനുമായി നൽകി. 2219 കോടിയുടെ എസ്റ്റിമേറ്റാണ് കേരളം നൽകിയത്. ഇതിൽ 530 കോടി നൽകിയെന്നും അമിത് ഷാ പറഞ്ഞു.


ദുരന്തസമയത്ത് എങ്ങനെ ധനസഹായം നൽകണമെന്ന കാര്യത്തിന് ധനകാര്യ കമ്മിഷൻ മാനദണ്ഡങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ഷാ ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളും അതിനനുസരിച്ച് ദർഘാസ് നൽകണം. അല്ലാതെ തങ്ങളുടെ താത്പര്യപ്രകാരമല്ല. നിങ്ങൾ സൗജന്യം നൽകിയിട്ട് അത് ഇതിൽനിന്ന് നികത്തരുത്. മാനദണ്ഡം സൈറ്റിലുണ്ട്. ഏതെങ്കിലും മുഖ്യമന്ത്രി എഴുതിയാൽ ഉടൻ മറുപടി നൽകും, അയ്യായിരം വേണ്ടിടത്ത് അമ്പതിനായിരം കോടി ചോദിക്കേണ്ട. 25 പൈസ പോലും കുറയ്ക്കില്ലെന്നും അമിത് ഷാ പറഞ്ഞു.


യുപിഎ സർക്കാരിൻ്റെ കാലത്ത് പ്രധാനമന്ത്രി ദുരിതാശ്വാസനിധിക്ക് സുതാര്യതയും ഉത്തരവാദിത്വവും ഇല്ലായിരുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപിച്ചു. കോൺഗ്രസ് ഭരണകാലത്ത് ദുരിതാശ്വാസനിധിയിൽ ഒരു കുടുംബത്തിന് മാത്രമേ നിയന്ത്രണമുണ്ടായിരുന്നുള്ളു. യുപിഎ ഭരണകാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഫണ്ട് ലഭിച്ചിരുന്നെന്നും അമിത് ഷാ കോൺഗ്രസ്സംഗങ്ങളുടെ ബഹളത്തിനിടയിൽ ആരോപിച്ചു. ജെബി മേത്തർ, പി. സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ് തുടങ്ങിയ അംഗങ്ങളാണ് സഭയിൽ വയനാട് വിഷയം ഉന്നയിച്ചത്.


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW