
ന്യൂഡൽഹി: ആശവർക്കർ വിഷയത്തിൽ അടുത്തയാഴ്‌ച ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് മകന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, അടുത്തയാഴ്‌ച കാണുമെന്നും വ്യാഴാഴ്‌ച കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും നഡ്ഡ മാധ്യമങ്ങളോട് വ്യക്തമാക്കി.
വീണാ ജോർജിനെ കാണാൻ ആരോഗ്യമന്ത്രി തയ്യാറായില്ലെന്നതരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെന്നും ഇതിൽ വ്യക്തത വേണമെന്നും കെ.സി. വേണുഗോപാൽ ലോക്‌സഭയുടെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടു.
ചോദ്യത്തിന് വ്യക്തമായി മറുപടി പറയാതിരുന്ന നഡ്ഡ, വേണുഗോപാലിനെ തന്റെ ചേംബറിലേക്ക് ക്ഷണിക്കുകയും അവിടെവെച്ച് വിശദമായി ചർച്ചചെയ്യാമെന്ന് അറിയിക്കുകയും ചെയ്‌തു. കേരളത്തിലെ ആരോഗ്യമേഖലയിലെ വിഷയങ്ങൾ സംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായി തിങ്കളാഴ്‌ച കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group