
ബാലുശ്ശേരി: ജീവിതം പലപ്പോഴും അപ്രതീക്ഷിത വഴിത്തിരിവുകൾ നൽകും. ചിലർ അതിനെ ഭയക്കുമ്പോൾ മറ്റു ചിലർ അതുവഴി പുതിയ പാതകൾ സൃഷ്‌ടിച്ച് മുന്നേറും. അത്തരമൊരു വീട്ടമ്മയാണ് ബാലുശ്ശേരിയിലെ കേഴോത്ത് വീട്ടിലെ കെ. ബിന്ദു. ഒരു സാധാരണ വീട്ടമ്മയായിരുന്ന ബിന്ദു ഇന്ന് തൻ്റെ അൻപതാമത്തെ വയസ്സിൽ നൂറിലധികംപേർക്ക് പരിശീലനം നൽകുന്ന ഒരു ജിം ട്രെയിനറാണ്. വിവാഹത്തിനുശേഷം വീട്ടിൽ ഒതുങ്ങിക്കൂടാൻ താത്‌പര്യമില്ലാതിരുന്ന ബിന്ദു, ഭർത്താവ് ചന്ദ്രൻ്റെ പിന്തുണയോടെ മുപ്പതാമത്തെ വയസ്സിൽ ചെറിയൊരു സംരംഭം തുടങ്ങി. 'ലക്ഷ്‌മി ചിപ്‌സ് ഹൗസ്' ആയിരുന്നു. ആ സംരംഭം. വരുമാനം കുറഞ്ഞതോടെ അത് നിർത്തി.
ഇതിൽ തളരാതെ 'ലക്ഷ്‌മി മെസ് ഹൗസ് എന്ന ഹോട്ടൽ വീടിനുമുൻപിലായി തുടങ്ങി. വ്യവസായരംഗത്ത് മുന്നേറുമ്പോൾ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധകൊടുത്തില്ല. ജീവിതശൈലി മാറിയതോടെ വണ്ണം കൂടുകയും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്‌തു. തുടർന്ന് ഡോക്‌ടറുടെ നിർദേശപ്രകാരം ഭാരം കുറയ്ക്കാനുള്ള തീരുമാനത്തിലെത്തി, ഫിറ്റ്നസ് ലോകത്തിലേക്കുള്ള ബിന്ദുവിൻ്റെ ആദ്യചുവടുവെപ്പ് അവിടെനിന്നായിരുന്നു.
അന്ന് വീടിനുസമീപത്തുള്ള ജിമ്മിൽ ചേരുകയും അതിലേക്കുള്ള താത്പര്യം കൂടിവരുകയും ചെയ്തു. അന്ന് അവിടെവെച്ച് പരിശീലകനായ ബാബുവിനോട് തനിക്കും ഒരു ജിം ട്രെയിനറാവണമെന്ന് പറഞ്ഞതോടെ പുതിയൊരു സ്വപ്നത്തിന് ചിറകുമുളച്ചു. ബാബുവിൻ്റെ നിർദേശത്തോടെയും വിട്ടുകാരുടെ പിന്തുണയോടെയും ബംഗളൂരുവി ലെ പ്ലയോഫിറ്റ്നസ് അക്കാദമിയിൽ ചേർന്ന് 2020-ൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ് പൂർത്തിയാക്കി.
ആദ്യപരിശീലനം കൊടുവള്ളിയിലെ പാലക്കുറ്റി എയിംസ് ഫിറ്റ് ജിമ്മിലായിരുന്നു. പിന്നീട് ബാലുശ്ശേരിയിലെ ഫിനിക്സ‌് ജിമ്മിലേക്ക് മാറി. ഇവിടെ നാലു ബാച്ചുകളിലായി നൂറിലധികം ആളുകൾക്കാണ് താൻ പരിശീലനം നൽകിവരുന്നതെന്ന് ബിന്ദു പറയുന്നു. മക്കളായ വിഘനേശ്വർ, വൈശാഖ്, വിഷ്ണു. ഭർത്താവ് ചന്ദ്രൻ എന്നിവരുടെ പിന്തുണയോടെയാണ് മുന്നോട്ടുപോകുന്നത്. 'നിങ്ങളുടെ കരിയറും ജീവിതവും ഇഷ്‌ടമുള്ള രീതിയിൽ മാറ്റാം. പ്രായം ഒരു പ്രശ്‌നമേയല്ല. ഒന്ന് ശ്രമിച്ചുനോക്കൂ...' ബിന്ദു വനിതാദിനത്തിൽ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group