
അങ്കമാലി: ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്ക്സേന ഒരിക്കൽ കൂടി സ്റ്റെതസ്കോപ്പ് കൈയിലെടുത്തു. മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത ശേഷമാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കുറച്ചുനേരത്തേക്ക് ഡോക്‌ടറായത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടിയെ ജില്ലാ പോലീസ് മേധാവി പരിശോധിച്ചു. രോഗവിവരങ്ങൾ തിരക്കി, വിശേഷങ്ങൾ പങ്കുവച്ചു.
സിവിൽ സർവീസിൽ പ്രവേശിക്കുന്നതിനു മുൻപ് ഉത്തർപ്രദേശിലെ ഹെൽത്ത് സെന്ററിൽ കുട്ടികളുടെ വിഭാഗം ഡോക്‌ടറായിരുന്നു സക്സേന. സേനയിൽ പോലീസുദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധാലുവാണ് ഈ ഡോക്ടർ എസ്.പി. സംസ്ഥാനത്ത് പോലീസുദ്യോഗസ്ഥർക്കായി സംഘടിപ്പിക്കാറുള്ള മെഡിക്കൽ ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യമാണ് വൈഭവ് театит.
മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രി കത്തോലിക്കാ കോൺഗ്രസ് തുറവൂർ യൂണിറ്റുമായി ചേർന്നാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. തുറവൂർ പള്ളി വികാരി ഫാ. ആൻ്റണി പുതിയാപറമ്പിൽ അധ്യക്ഷനായി. ആയിരത്തിലധികം പേർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group