67-ലും പാറിപ്പറന്ന് 'ഓൾ ഇൻ ഓൾ' പ്രേമ

67-ലും പാറിപ്പറന്ന് 'ഓൾ ഇൻ ഓൾ' പ്രേമ
67-ലും പാറിപ്പറന്ന് 'ഓൾ ഇൻ ഓൾ' പ്രേമ
Share  
2025 Feb 19, 09:49 AM
PAZHYIDAM
mannan

ഒല്ലൂർ : ജീവിതത്തിൽ ഒറ്റപ്പെട്ടുപോയതിൻ്റെ പരാധീനതയോ ആവലാതിയോ 67-കാരിയായ പ്രേമയുടെ മനസ്സിലില്ല. മറ്റുള്ളവരെക്കൂടി സന്തോഷിപ്പിച്ചും സഹായിച്ചും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടക്കുകയാണ് നാട്ടിലെ സ്മാർട്ട് ലേഡി


നടത്തറ പോലൂക്കരയിലെ വീട്ടിലാണ് താമസം. കേവലം മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച പ്രേമ ഇന്ന് മികച്ച യൂട്യൂബറാണ്. 'പ്രേമ ബ്ലോഗ് 58' എന്നാണ് പേര്. അമ്പതിനായിരത്തിനടുത്ത് സബ്സ്ക്രൈബർമാരുണ്ട്. പ്രേമ തയ്യാറാക്കിയ നൂറുകണക്കിന് വീഡിയോകൾ ഇതിനകം 10 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു.


കുഞ്ഞുനാൾ മുതൽ ഇപ്പോഴും എവിടേക്കും സൈക്കിളിലാണ് യാത്ര. എല്ലാ വേഷവും ധരിക്കും. അഞ്ചുവയസ്സുകാരിയുടെ റോൾ മുതൽ വൃദ്ധനായ മദ്യപനായി വരെ അഭിനയിച്ചിട്ടുണ്ട്. എല്ലായിടത്തുനിന്നും നല്ല പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രേമ പറയുന്നു. ഇരുപതു വർഷത്തോളം ഗൾഫിൽ അറബി വീടുകളിൽ ഗദ്ദാമയായി ജോലിനോക്കി. തിരികെ നാട്ടിൽവന്ന് അഞ്ചുസെന്റ് സ്ഥലം വാങ്ങി സ്വന്തമായി ഒരു വീട് വെച്ചു. പിന്നീട് മിച്ചമൊന്നും ഉണ്ടായില്ല.


ആയിടക്ക് ഈജിപ്‌തും സന്ദർശിച്ചു. ചില അറബിവീടുകളിൽനിന്ന് വലിയ തിക്താനുഭവങ്ങൾ നേരിട്ടു. യു.എ.ഇ..ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലും ജോലിനോക്കി, ആരുടെ മുമ്പിലും കൈനീട്ടരുത് എന്ന ഉറച്ച ബോധ്യം പ്രേമയെ കഠിനാധ്വാനിയാക്കി.


വീട്ടിൽ പേയിങ് ഗസ്റ്റുകളെ പാർപ്പിക്കുന്നുണ്ട്. ചില സ്ഥാപനങ്ങളുടെ പരസ്യപ്രചാരണ നോട്ടീസുകൾ സൈക്കിളിൽ പോയി വിതരണംചെയ്യും. ഓട്ടോ ഓടിക്കും. ചെറിയ തോതിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമുണ്ട്. കിട്ടുന്നതിന്റെ ഒരോഹരി മറ്റുള്ളവർക്കായി നൽകും. ചിട്ടയായ ജീവിതശൈലിയാണ് ആരോഗ്യത്തിന്റെ രഹസ്യം.


വീഡിയോ എടുക്കാൻ ദൂരെ സ്ഥലങ്ങളിലേക്കും പോകും. വീടിനു സമീപത്തെ അനന്തുകൃഷ്ണയെന്ന പ്ലസ് ടു വിദ്യാർഥിയാണ് വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാൻ സഹായിക്കുന്നത്. പാട്ട്, നൃത്തം, പാചകം, ഫലിതം എന്നു വേണ്ട എല്ലാത്തരം വിഷയങ്ങളും പ്രേമയ്ക്ക് വഴങ്ങും. ഇപ്പോൾ ഭരതനാട്യവും പരിശീലിച്ചുകഴിഞ്ഞു. കഴിഞ്ഞ മാസം അരങ്ങേറ്റം നടന്നു.


സന്നദ്ധപ്രവർത്തനങ്ങളുമുണ്ട്. ഇടയ്ക്ക് ആശുപത്രി സന്ദർശിക്കും. രോഗികൾക്ക് കഴിയുന്ന സഹായം ചെയ്യും. തെരുവുനായ്ക്കൾ, ഉപേക്ഷിച്ച പൂച്ചകൾ എന്നിവയെ പരിപാലിക്കും. റോഡിലെ കുഴിയടയ്ക്കും. കൃഷിയോടും താത്‌പര്യമാണ്. ഒരു മിനിറ്റു നേരംപോലും പാഴാക്കില്ല. സ്വന്തം ജീവിതത്തെപ്പറ്റി ഇതുവരെ സന്തോഷവതിയാണെന്ന് പ്രേമ പറയും. പാലിയേറ്റീവ് പരിചരണത്തിനും പ്രേമ തയ്യാറാണ്. ജീവിക്കാൻ മറന്നുപോയിട്ടില്ലെന്നും ഇതാണ് തൃപ്‌തികരമെന്നും സ്‌മാർട്ട് ലേഡി പറയുന്നു. പ്രായത്തിന്റെ അവശത പ്രേമയുടെ മനസ്സിലുമില്ല. കാണുന്നവർക്കും അത് തോന്നില്ല.



MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam