സാറ സൂപ്പറാ

സാറ സൂപ്പറാ
സാറ സൂപ്പറാ
Share  
2025 Feb 19, 09:46 AM
PAZHYIDAM
mannan

കൊച്ചി: എൺപത്തിയഞ്ചാം വയസ്സിലും ചെറുപ്പത്തിൻ്റെ ചുറുചുറുക്കോടെ സാറ ഓടിപ്പാഞ്ഞ് നടക്കുകയാണ്; സാമൂഹിക സേവനം, എഴുത്ത്, ചിത്രംവര.... എല്ലാറ്റിലുമുപരി സ്വന്തം സംരംഭവും. ഇതിനിടെ വില്ലനായി അവതരിച്ച ബ്രെസ്റ്റ് കാൻസറിനെ ചികിത്സയും നിശ്ചയദാർഢ്യവും കൊണ്ട് സാറ പറപറത്തി. ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് ടെൻഷനടിക്കുന്നതിനുപകരം ഉള്ള സമയം നന്നായി വിനിയോഗിക്കണമെന്നതാണ് സാറയുടെ പോളിസി. രോഗം ബാധിച്ച് മനസ്സുതളർന്നവർക്ക് തൻ്റെ ജീവിതംകൊണ്ട് പ്രചോദനം പകരാനും സാറയെത്താറുണ്ട്.


ചിത്രരചന, മാക്രാമേ മേക്കിങ്, പുസ്‌തക രചന, ആർട്ട് തെറാപ്പി ക്ലാസുകൾ എന്നിങ്ങനെ സദാ ബിസിയാണ് സാറ മാമ്മൻ കലിക്കൽ കാൻസറിനെ ചെറുത്തുതോല്പിച്ചവരുടെ കൂട്ടായ്‌മയായ കാൻസെർവിലെ പ്രായംകൂടിയ അംഗം കൂടിയാണ് സാറ. താൻ നിർമിക്കുന്ന ഉത്‌പന്നങ്ങൾ വിറ്റ് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം കാൻസർ രോഗികൾക്കായി അവർ നീക്കിവയ്ക്കും. ഹാൻഡ് ബാഗുകൾ, കീ ചെയിനുകൾ, പോട്ട്, വോൾ ഹാങ്ങറുകൾ, ടേബിൾ മാറ്റുകൾ, യോഗാ മാറ്റ് ഹോൾഡർ എന്നിങ്ങനെ നീളുന്നു സാറാമ്മയുടെ നിർമിതികൾ. ഓർഡർ അനുസരിച്ച് പറയുന്ന രീതിയിൽ സാറ സാധനങ്ങൾ നിർമിച്ചുനൽകും. അതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെ.


ടാൻസാനിയയിൽ അധ്യാപികയായിരുന്നു സാറ. സഹാധ്യാപികയായ ഇസ്രയേലി വനിതയാണ് മാക്രാമേ കരകൗശല വസ്‌തുക്കൾ നിർമിക്കാൻ പഠിപ്പിച്ചത്. പിന്നീട് ചെന്നൈയിലെത്തി. 25 വർഷം ചെന്നൈയിൽ താമസിച്ചു. 2010-ൽ ചെന്നൈയിൽ വെച്ചാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സാനന്തരം 2012-ൽ കൊച്ചിയിലെത്തി. മൂന്നു മക്കളിൽ മൂത്തമകൾ ശോശ നല്ലപോലെ വരയ്ക്കും.


മകളിൽ നിന്നാണ് ചിത്രരചന പഠിച്ചത്. 'ആൻ ആന്തോളജി എൻഡ്സ് ട്രാക്ക് എന്നൊരു പുസ്‌തകവും സാറ രചിച്ചിട്ടുണ്ട്. കാക്കനാട് ജയിലിലെ സ്ത്രീകൾക്കും ജുവനൈൽ ഹോമിലെ പെൺകുട്ടികൾക്കും ആർട്ട് തെറാപ്പി ക്ലാസുകളും എടുത്തിരുന്നു.


കൊച്ചിയിൽ എത്തിയ സമയമാണ് കാൻസെർവ് കൂട്ടായ്‌മയെ കുറിച്ചുള്ള ചർച്ചകളിൽ സാറയും പങ്കാളിയാകുന്നത്. കൂട്ടായ്‌മയുടെ ലോഗോ ഡിസൈൻ ചെയ്തത്യം കാൻസെർവ് എന്ന പേര് നിർദേശിച്ചതും സാറ തന്നെ. 2015-ob കൂട്ടായ്മ‌ ഔദ്യോഗികമായി ആരംഭിച്ചതുമുതൽ ഇന്നുവരെ സാറ ഇതിനൊപ്പമുണ്ട്. കഴിഞ്ഞ കാൻസെർവ് സംഗമത്തിൽ സാറയെ ആദരിച്ചിരുന്നു.


മാവേലിക്കരയിൽ ജനിച്ച സാറ മാമ്മൻ തിരുവനന്തപുരം, കോഴഞ്ചേരി, മുംബൈ എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. നേവൽ ഓഫീസർ സി. ജോൺ മാമ്മനുമായുള്ള വിവാഹശേഷം ഇന്ത്യ മുഴുവൻ ചുറ്റി. 1977-ലാണ് ടാൻസാനിയയിലേക്ക് പറക്കുന്നത്. 2000-ൽ ഭർത്താവ് മരിച്ചു. പടമുഗൾ വി.ബി. പാർക്കിലാണ് താമസം.



MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam