കുറഞ്ഞ സമയത്തിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്ന് അനന്തുകൃഷ്ണൻ

കുറഞ്ഞ സമയത്തിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്ന് അനന്തുകൃഷ്ണൻ
കുറഞ്ഞ സമയത്തിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്ന് അനന്തുകൃഷ്ണൻ
Share  
2025 Feb 16, 10:22 AM
mfk

വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിനു കുറുകെ ഏഴ് കിലോമീറ്റർ നീന്തിയ പത്തുവയസ്സുകാരൻ അനന്തുകൃഷ്‌ണൻ പുതിയ ദൂരവും സമയവും കുറിച്ച് ചരിത്രനേട്ടത്തിൻ്റെ ഉടമയായി. നിരവധി പ്രതിഭകൾ കായൽനീന്തി നേട്ടം കൊയ്‌തിട്ടുണ്ടെങ്കിലും വൈക്കം സ്വദേശി കായൽ നീന്തി സാഹസിക ദൗത്യത്തിലൂടെ പുതിയനേട്ടം കുറിക്കുന്നത് ഇതാദ്യമാണ്. ഉദയനാപുരം ശ്രീകൃഷ്‌ണവിലാസത്തിൽ രാജേഷിൻ്റെയും അഞ്ജുവിന്റെയും മകനും വാർവിൻ പബ്ലിക് സ്കൂ‌ളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമാണ് അനന്തുകൃഷ്ണൻ. ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്നും വൈക്കം ബീച്ച് കായലോര തീരത്തേക്കാണ് അനന്തുകൃഷ്‌ണൻ ഒരു മണിക്കൂറും 31 മിനിറ്റുകൊണ്ട് നിന്തി തീരംതൊട്ടത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് കോച്ച് ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിലാണ് അനന്തുകൃഷ്ണൻ നീന്തൽ പരിശീലിച്ചത്. നീന്തലിൽ ചരിത്രനേട്ടം കുറിച്ച അനന്തുകൃഷ്ണനെ വൈക്കം പൗരാവലി ബിച്ച് മൈതാനത്ത് ആദരിച്ചു. നഗരസഭ അധ്യക്ഷ പ്രീത രാജേഷ് യോഗം ഉദ്ഘാടനംചെയ്‌തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷതവഹിച്ചു. ഗായിക വൈക്കം വിജയലക്ഷ്‌മി അനന്തുകൃഷ്ണനെ പൊന്നാടയണിയിച്ചു. ഡിവൈ.എസ്.പി. സിബിച്ചൻ ജോസഫ്, ജില്ലാ ഫയർ ഓഫീസർ ജി.വി. കുര്യാക്കോസ്, വാർവിൻ സ്‌കൂൾ പ്രിൻസിപ്പൽ രാജേഷ്, കൗൺസിലർമാരായ എൻ, അയ്യപ്പൻ, ബിന്ദു ഷാജി, ഫയർ ഓഫീസർ പ്രതാപ് കുമാർ, സി.എൻ. പ്രദീപ്‌കുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലകരായ ബിജു തങ്കപ്പനെയും ടി. ഷാജികുമാറിനെയും ആദരിച്ചു.



SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan