![എന്റെ ജീവിതം രൂപപ്പെടുത്തിയത് സ്ത്രീകൾ -അമോൽ പലേക്കർ](public/uploads/2025-02-10/save_20250210_053406.jpg)
ആദ്യചിത്രത്തിലേക്ക് ക്ഷണം കിട്ടിയ ഉടൻ സംവിധായകൻ എന്നോട് പറഞ്ഞു നിങ്ങൾ നിർമാതാവിനെ പോയിക്കാണണം. സാധ്യമല്ലെന്ന് ഞാൻ മറുപടി നൽകി. പാരമ്പര്യത്തെ പിൻപറ്റില്ലെന്ന് ഞാനുറപ്പിച്ചിരുന്നു. അങ്ങിനെ ആകസ്മികമായി അഭിനയലോകത്തേയ്ക്കെത്തിയ എൻ്റെ തുടക്കം പ്രതിരോധത്തിന്റേതുകൂടിയായി. ഗൃഹാതുരത്വം പകരുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച അമോൽ പലേക്കറും ഭാര്യ സന്ധ്യ ഗോഖലേയും ഫെസ്റ്റിവൽ ഹാളിൽ മീന ടി. പിള്ളയുടെ ചോദ്യങ്ങൾക്കു മുന്നിൽ തുറന്നുവെച്ചത് മലയാളിക്ക് അത്ര പരിചിതമല്ലാത്ത നടന്റെ മറ്റൊരു ജീവിതത്തെക്കുറിച്ച്.
അമോൽ പലേക്കർ എഴുതിയ 'വ്യൂഫൈൻഡർ' എന്ന ആത്മകഥയ്ക്കു തുല്യമായ പുസ്തകത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. പ്രതിരോധത്തിൻ്റെ ശക്തിയിൽ വിശ്വസിക്കുന്നവർക്കായാണ് ഈ പുസ്‌തകം. സമർപ്പിച്ചിരിക്കുന്നത്. ജീവിതത്തിൻ്റെ തുടക്കത്തിൽ വായനയിലേക്ക് നയിച്ച സഹോദരി മാത്രമല്ല തനിക്കൊപ്പം ചേർന്ന് എട്ടുസിനിമകൾ നിർമിച്ച് ഓരോ ചുവടുവെപ്പിനും കൂടെനിൽക്കുന്ന ഭാര്യ സന്ധ്യ ഗോഖലെ ഉൾപ്പെടെയുള്ള സ്ത്രീകളാണ് തൻ്റെ ജീവിതവും കരിയറും രൂപപ്പെടുത്തിയതെന്ന് അമോൽ പലേക്കർ സമ്മതിച്ചു. രജനീഗന്ധ എന്ന ആദ്യ ചിത്രവും സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. സിനിമയ്ക്കു പുറമെ സംഗീതവും സാഹിത്യവും ഫെമിനിസവും പുരോഗമനചിന്താഗതിയുമടക്കം ഇഷ്‌ടങ്ങളും അനിഷ്ടങ്ങളും ചേർന്നുവന്നപ്പോൾ ഞങ്ങളുടേത് സന്തോഷകരമായ ജീവിതമായി മാറി -അഭിഭാഷകയും തിരക്കഥാകൃത്തുമായ സന്ധ്യ ഗോഖലെ കൂട്ടിച്ചേർത്തു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group