പദ്‌മശ്രീ രാമൻ ഇനി പ്രൊഫസർ രാമൻ

പദ്‌മശ്രീ രാമൻ ഇനി പ്രൊഫസർ രാമൻ
പദ്‌മശ്രീ രാമൻ ഇനി പ്രൊഫസർ രാമൻ
Share  
2025 Feb 03, 10:24 AM
panda

കല്പറ്റ: വയനാടിൻ്റെ അഭിമാനം പദ്‌മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമൻ ഇനി പ്രൊഫസർ രാമൻ. കേരള കാർഷിക സർവകലാശാലയാണ് പാരമ്പര്യ നെൽവിത്ത് സംരക്ഷകനായ ചെറുവയൽ രാമന് ഓണററി പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവിനൽകി ആദരിക്കുന്നത്.


കതിരുനിരക്കുന്ന നെൽപ്പാടങ്ങൾ വിതയ്ക്കുന്നവന് മാത്രമുള്ളതല്ല, പക്ഷികളും നാനാതരം ജീവികളും ഇതിൻ്റെ വീതംതേടി വരും. ഇവരെയൊക്കെ പരിഗണിച്ചുകൊണ്ടാണ് പഴയകർഷകർ വിത്തുവിതയ്ക്കുക. ഇങ്ങനെ വരുംതലമുറയ്ക്കായി പുതിയസന്ദേശം നൽകുന്ന രാമൻന്റെ ജീവിതം പാഠപുസ്തകമാണ്.


രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചപ്പോഴും രാമൻ പുല്ലുമേഞ്ഞവീട്ടിൽ വരുംകാലത്തോട് കാർഷികനന്മയുടെ കഥപറയുകയാണ്. പ്രകൃതിയെയും മണ്ണിനെയും നോവിക്കരുതെന്ന പ്രമാണമാണത്.


"കർഷകന്റെ ആനുകൂല്യങ്ങൾപോലും കൃഷി വ്യവസായികൾ തട്ടിക്കൊണ്ടുപോകുന്നു. കാർഷികവായ്‌പ നൽകാൻ ബാങ്കുകൾപോലും മടികാണിക്കുന്നു. വ്യാപകമായി കർഷകർ നേരിടുന്ന പ്രതിസന്ധികളാണിത്. കർഷകർ എന്ന സമൂഹം ഇന്നും ഒറ്റക്കെട്ടല്ല. അവകാശങ്ങൾ നേടിയെടുക്കാൻ അവർക്ക് കൂട്ടായ്‌മകളുമില്ല.


അവരെല്ലാം കൃഷിയിടത്തിലും വീട്ടിലും മാത്രമായി ഒതുങ്ങുന്നതാണ് ഇന്നത്തെ പ്രശ്നം. തേടിവരുന്ന അംഗീകാരങ്ങൾ ഒട്ടേറെയുണ്ട്. ഇതിനെല്ലാം അതീതമായി മണ്ണിൽ ആവുന്നകാലത്തോളം പണിയെടുക്കണമെന്നാണ് ഇനിയും ആഗ്രഹമുള്ളത് -രാമൻ പറഞ്ഞു.



SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan