'ഗോപീഥം 2025' നടന്നു.

'ഗോപീഥം 2025' നടന്നു.
'ഗോപീഥം 2025' നടന്നു.
Share  
2025 Jan 23, 10:21 AM
vtk
PREM

കൊടുമൺ : ലോകത്തിലെ ഏറ്റവും അമൂല്യമായത് പ്രാണൻ ആണെന്ന് കവി പി.കെ.ഗോപി പറഞ്ഞു. ഒട്ടേറെ പുരസ്ക‌ാരങ്ങൾ നേടിയ കവിക്ക് ജന്മനാടായ കൊടുമൺ അങ്ങാടിക്കലിൽ പ്രോഗ്രസീവ് ലൈബ്രറിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. 'ഗോപീഥം 2025' എന്ന് പേരിട്ട ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ് സഹദേവൻ കൈലാസം അധ്യക്ഷതവഹിച്ചു.


ചിറ്റയം ഗോപകുമാർ കവിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ ഗോപീഥം സ്മരണിക പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബി.സതികുമാരി ഏറ്റുവാങ്ങി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, വൈസ് പ്രസിഡൻ്റ് ധന്യാദേവി, അംഗം വി.ആർ.ജിതേഷ് കുമാർ, രാജൻ ഡി. ബോസ്, കെ.സുഭാഷ്, ആർ.ഷിബു, കെ.സോമൻ, ബിന്ദു കൃഷ്ണ‌, സി.വി.ചന്ദ്രൻ, കെ.ജി.രാജൻ, ഐക്കാട് മോഹനൻ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു. നാട്യാഞ്ജലി നൃത്തവിദ്യാലയത്തിലെ കുട്ടികൾ പി.കെ.ഗോപിയുടെ കവിതകളുടെ ആലാപനവും നൃത്താവിഷ്കാരവും നടത്തി.



MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI