മന്ത്രിയായി ജിൻസൺ ജന്മനാടിന്റെ സ്നേഹത്തണലിലേക്ക്

മന്ത്രിയായി ജിൻസൺ ജന്മനാടിന്റെ സ്നേഹത്തണലിലേക്ക്
മന്ത്രിയായി ജിൻസൺ ജന്മനാടിന്റെ സ്നേഹത്തണലിലേക്ക്
Share  
2025 Jan 13, 09:03 AM
vtk
pappan

ഈരാറ്റുപേട്ട : ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മന്ത്രിസഭയിലെ ആദ്യ ഇന്ത്യൻ സാന്നിധ്യമായ ജിൻസൺ ആന്റോ ചാൾസിന് ജന്മനാടായ മൂന്നിലവിൽ സ്വീകരണം നൽകി. മൂന്നാഴ്ചത്തെ സ്വകാര്യ സന്ദർശനത്തിനായിട്ടാണ് ജിൻസൺ നാട്ടിലെത്തിയത്. ഞായറാഴ്ച രാവിലെയാണ് ജിൻസൺ മൂന്നിലവിലെ വീട്ടിലെത്തിച്ചേർന്നത്. ഭാര്യ അനുപ്രിയ, മക്കളായ എയ്മി കേയ്റ്റ്‌ലിൻ ജിൻസൺ, അന്നാ ഇസബെൽ ജിൻസൺ എന്നിവരോടൊപ്പമാണ് ജന്മനാട്ടിലെത്തിയത്.


നോർത്തേൺ ടെറിട്ടറിയിൽ സംസ്‌കാരിക കായിക വകുപ്പ് മന്ത്രിയായ ജിൻസൺ ആന്റോ ചാൾസ് പത്തനംതിട്ട എം.പി.ആന്റോ ആന്റണിയുടെ സഹോദരപുത്രനാണ്. പുന്നത്താനിയിൽ ചാൾസ് ആന്റണിയുടെയും ഡെയ്‌സി ചാൾസിന്റെയും മകനാണ്. 2011-ലാണ് ഓസ്‌ട്രേലിയയിലെത്തിയത്. നിലവിൽ നോർത്തേൺ ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്ത് ഡയറക്ടറും, ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിലെ ലക്ചററുമാണ്.


എം.പി.മാരായ ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, മാണി സി.കാപ്പൻ എം.എൽ.എ., ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ഉപാധ്യക്ഷൻ മുഹമ്മദ് ഇല്യാസ്, കേരള കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ്, കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് പി.ഇ.മുഹമ്മദ് സക്കീർ തുടങ്ങിയവർ ജിൻസിനെ സ്വീകരിക്കാനും ആശംസകൾ അറിയിക്കുവാനുമെത്തിയിരുന്നു.



MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI