ശാസ്ത്രലോകത്തെ സ്ത്രീ സാന്നിധ്യത്തിൽ കുതിപ്പ്-ഡോ.ടെസി തോമസ്

ശാസ്ത്രലോകത്തെ സ്ത്രീ സാന്നിധ്യത്തിൽ കുതിപ്പ്-ഡോ.ടെസി തോമസ്
ശാസ്ത്രലോകത്തെ സ്ത്രീ സാന്നിധ്യത്തിൽ കുതിപ്പ്-ഡോ.ടെസി തോമസ്
Share  
2025 Jan 11, 09:33 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പത്തനംതിട്ട : ശാസ്ത്രലോകത്തെ സ്ത്രീ സാന്നിധ്യത്തിൽ വൻ മുന്നേറ്റമുണ്ടായെന്ന് ഇന്ത്യയുടെ മിസൈൽ വുമണായ മുൻ ഡി.ആർ.ഡി.ഒ. ഡയറക്ടർ‌ ജനറൽ ഡോ. ടെസി തോമസ് പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു ടെസി തോമസ്. മുൻപ് സൈനിക ഗവേഷണ രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം മൂന്ന് ശതമാനം മാത്രമായിരുന്നു. ഇപ്പോൾ 15 മുതൽ 18 ശതമാനം വരെ വർധിച്ചിട്ടുണ്ട്. മറ്റ് ശാസ്ത്രമേഖലകളിൽ ഇന്ന് 30 മുതൽ 40 ശതമാനം വരെ സ്ത്രീകളുടെ ഇടപെടലുണ്ട്.


ശാസ്ത്രലോകത്ത് സ്ത്രീ-പുരുഷ വേർതിരിവില്ല. സ്വന്തം കഴിവിനും അധ്വാനത്തിനുമാണ് ഇവിടെ പ്രാധാന്യമെന്നും ടെസി തോമസ് പറഞ്ഞു. ‘ഉണരുന്ന സത്രീ ശക്തി സാമൂഹിക-ശാസ്ത്രീയ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ചെലുത്തുന്ന സ്വാധീനം’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. കുട്ടികളുടെ സംശയങ്ങൾക്ക് ടെസി തോമസ് മറുപടി നൽകി. ‘രാഷ്ട്രീയ മേഖലയിലെ സ്ത്രീ ശാക്തീകരണം’ എന്ന വിഷയത്തിൽ സംസ്ഥാന നിർഭയ സെൽ കോഡിനേറ്റർ ശ്രീല മേനോൻ, ‘സാമൂഹിക രംഗത്തെ സ്ത്രീപങ്കാളിത്തം’ എന്ന വിഷയത്തിൽ സാമൂഹിക പ്രവർത്തക ദയാബായി എന്നിവർ സംസാരിച്ചു. മുൻ വനിതാ കമ്മിഷൻ അംഗം ജെ.പ്രമിളാ ദേവി മോഡറേറ്ററായി.


ദയാബായിക്ക് പുരസ്കാരം സമ്മാനിച്ചു


പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ സ്ഥാപകനായ പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പൊലീത്തായുടെ സ്മരണാർഥം സാമൂഹ്യ-വിദ്യാഭ്യാസ മേഖലയിൽ സമഗ്ര സംഭാവന നൽകുന്നവർക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം സാമൂഹികപ്രവർത്തക ദയാബായിക്ക് ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത നൽകി. പി.ടി.എ. പ്രസിഡന്റ് അബ്ദുൽ മനാഫ്, പി.ടി.എ. വൈസ് പ്രസിഡന്റ് ഫാ. എബി വർഗീസ്, പ്രിൻസിപ്പൽ ജേക്കബ് ജോർജ്, പ്രഥമാധ്യാപിക ഗ്രേസൺ മാത്യു എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25