കുഞ്ചു എന്ന കുഞ്ഞിരാമേട്ടൻ
:പി .ഹരീന്ദ്രനാഥ്
1960കളിലും 1970കളിലും വടകരയിലെ ഏറ്റവും പോപ്പുലർ വോളിബോൾ താരമായിരുന്ന കുഞ്ചു എന്ന കുഞ്ഞിരാമേട്ടൻ. അപാരമായ ഡിഫൻസ് ഗെയിമിലൂടെ തൻ്റെ ഉയരക്കുറവിനെ മറികടന്ന കുഞ്ചുവിനെ ഇന്ന് ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ വോളിബോൾ സ്റ്റേഡിയത്തിലാണ് കണ്ടുമുട്ടിയത്.
ഇന്നു മുതൽ പപ്പൻ എന്ന പേര് നിനക്കിരിക്കട്ടെ.
വടകര പപ്പൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന പത്മനാഭൻ
വീരശുരപരാക്രമിയായി കേരളത്തിലാകമാനമുള്ള വോളിബോൾ കോർട്ടുകളിൽ നിറഞ്ഞാടുന്ന കാലത്ത്
വരാപ്പുഴ/ ചിറയ്ക്കകത്തെ തേങ്ങാപ്പുരക്കലെ ദേവസിച്ചേട്ടന്റെ മകൻ ജോസഫ് മീശ മുളക്കാത്തൊരു ചെറുക്കനായിരുന്നു. ജന്മനാ തന്നെ ഒരെലുമ്പനുമായിരുന്നു. അവനെകാണുന്ന ഏവരുടെയും മുന്നിൽ
തിർത്തും ആരോഗ്യരഹിതൻ.
അല്പം മുതിർന്നപ്പോൾ പഠിത്തത്തേക്കാൾ താൽപ്പര്യം വോളിബോൾ കളിയോടായി. നിൽക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും
ഒരു ജാഗ്രത അവനിൽ രുഡമൂലമാകാൻ തുടങ്ങി. എതിർ കോർട്ടിൽ നിന്ന് എപ്പോൾ വേണമെങ്കിലും അടിച്ചിരുത്തപ്പെട്ടേക്കാവുന്ന ഒരു സ്മാഷ്..... തന്ത്രപരമായ
ഒരു പ്ലേസിംഗ്...... അതായിരുന്നു എപ്പോഴും അവന്റെ മനസിലെ പ്രതീക്ഷയും ' കണക്കുകൂട്ടലും വ്യഗ്രതയും.
മിക്കവാറുംപകൽക്കാലം മുഴുവൻ നീളുന്ന
നിരന്തരമായ പ്രയത്നം ആ ബാലനെ പതിനഞ്ചാം വയസ്സിൽ നാടറിയുന്ന കളിക്കാരനാക്കാൻ തുടങ്ങി. പുത്തൻപള്ളി
യംഗ് സ്‌റ്റേഴ്സായിരുന്നു ആദ്യതട്ടകം. വരാപ്പുഴയിലെ പ്രശസ്ത്തമായ മലനാട് സിക്സസിന്റെ മുൻഗാമിയാണ് യംഗ് സ്‌റ്റേഴ്സ്.ജോസഫിന്റെ കളി വൈഭവം തിരിച്ചറിഞ്ഞ, കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹൈസ്ക്കൂളിലെ പ്രധാന അധ്യാപകനായിരുന്ന തേനം കോടത്തെ
ഡേവിഡ് സാർ അവനെ തന്റെ സ്ക്കൂളിലേക്ക് കൊണ്ടുപോയി മികച്ച പരിശീലനം നടത്താൻ മുൻകയ്യെടുത്തു.
ആ കണക്കുകൂട്ടലും നിയോഗവും എള്ളോളം പോലും പിഴച്ചില്ല
റഷ്യയിലെ പ്രാവ്ദാ പത്രം തിരഞ്ഞെടുത്ത ലോകത്തിലെ പത്ത് മികച്ചവോളിബോൾ കളിക്കാരിലെ
ആറാം സ്ഥാനക്കാരൻ. 1962-ൽ ജക്കാർത്ത ഏഷ്യാഡിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ പ്രധാനി. ഇന്ത്യൻ ടീം മാനേജർ. (പിന്നീട്1986-ൽ സോളിലാണ് ഈ ചരിത്ര വിജയത്തിന്റെ ആവർത്തനമുണ്ടായത്.) നമ്മുടെ കേരളത്തിൽ, ഒരു കായിക താരത്തിന് കുതിച്ചുയരാൻ സാധിക്കുന്നതിനപ്പുറത്തേക്കായിരുന്നു അന്നാ വളർച്ച
ആ മാറിൽ തൂങ്ങിക്കിടക്കാനുള്ള ഭാഗ്യം അർജ്ജുന പുരസ്ക്കാരത്തിനില്ലാതെ
പോയെന്ന് പറഞ്ഞാൽ മതിയല്ലോ.
പറയാൻ ഉദ്ദേശിച്ചതിലേക്ക് മടങ്ങി വരാം'
പറഞ്ഞിട്ടെന്തു കാര്യം. കൊച്ചു ജോസഫ് ഇപ്പോഴും ആരോഗ്യരഹിതൻ തന്നെയായി തോന്നപ്പെട്ടു.
അതിനാൽ ടൂർണ്ണമെന്റുകളിലെല്ലാം ജഴ്സി ധാരിയായി സൈഡ് ബെഞ്ചിലിരിക്കാനാണ് യോഗം.
ഭക്ഷിക്കുന്നതൊന്നും ദേഹത്തു പിടിക്കുന്നില്ലന്ന് അടക്കം പറച്ചിൽ നാട്ടിൽ തീപിടിച്ചു വരവേ ഒരിക്കൽ
വടകരയിൽ ഒരു മത്സരത്തിനായി വരാപ്പുഴടീം പോയി.
വടകര പത്മനാഭൻ....... പടുകൂറ്റൻ സ്മാഷുകളാൽ എതിരാളികളെ കശക്കിയെറിയുന്ന കാലമാണതെന്ന് പറഞ്ഞല്ലോ
എൺപതുകളിലെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനോട് കളിക്കുന്നതിന്റെ തലേ ദിവസം രാത്രി, പേടിച്ചു വിറച്ചഎതിർ ടീമംഗങ്ങൾ (മിക്കവാറും അന്നത്തെഇന്ത്യൻ ടീം) രോഗങ്ങൾ അഭിനയിച്ച് സിക്ക് ലീവെടുത്ത് സ്വന്തം തടി രക്ഷിക്കാൻ നോക്കുന്ന സ്ഥിതിവിശേഷമായിരുന്നു അന്ന് .
വടകര പത്മനാഭൻ ടീമിലുള്ളപ്പോൾ.
എതിർ ടീമംഗങ്ങൾ ഓരോ ഒഴിവ് കഴിവ് പറഞ്ഞ് മുങ്ങും. ആ മഹാനായ കളിക്കാരന്
ബന്ധുമിത്രാധികളുംആരാധകരും ചാർത്തിക്കൊടുത്തൊരു ചെല്ല പേരായിരുന്നു, പപ്പൻ.
വടകര മത്സരത്തിൽ പത്മനാഭൻ പതിവുപോലെ തന്റെ തേർ വാഴ്ച്ചആരംഭിച്ച്
വരാപ്പുഴക്കാരെ തലങ്ങും വിലങ്ങും നിലംപരിശാക്കിക്കൊണ്ടിരിക്കെ, കോച്ച് ഡേവിഡ് സർ പെട്ടെന്ന് ഒരു ട്വിസ്റ്റ് ഉണ്ടാക്കിയതു പ്രകാരം,
അന്ന് പതിനേഴ് വയസ്സുള്ള ജോസഫ് പകരക്കാരനായി ഗ്രൗണ്ടിലിറങ്ങി.
ഗോലിയാത്തിന്റെ മുമ്പിൽ ചെന്ന് നിന്ന ദാവീദിനെപോലെ നിർഭയനായി നിൽക്കുന്ന ജോസഫിനെ വടകര പപ്പൻ
അല്പം തമാശകലർന്ന പുച്ഛത്തോടെ നോക്കിയോ.?
വടകര ടീമിന്റെ സർവ്വീസിംഗ് അറ്റൻഡ് ചെയ്തവരാപ്പുഴ ടീമിന്റെ നടുവിൽ നിന്ന് ഉയർന്നുപൊങ്ങിയ ബോളിന്റെ പിന്നാലെ ഇതാ ഉയർന്നു ചാടുന്നത് മറ്റാരുമല്ല. നമ്മുടെ എലുമ്പൻജോസഫ് തന്നെ.
തന്റെ കാൽമുട്ട് നെറ്റിന്റെ ഏതാണ്ട് അഗ്രഭാഗത്ത് എത്തുന്ന തരത്തിലായിരുന്നു ആ കുതിപ്പ്.
പെട്ടെന്നാണ് അത് സംഭവിച്ചത്.
അന്നുവരെ വോളിബോൾ ആരാധകർ കാണാത്തത്ര ശക്തിമത്തായ ഒരു അത്യുഗ്രൻസ്മാഷ്.
അത്രയും 'ചാരുതയാർന്നഷോട്ട് അറ്റാക്ക് ലോക വോളിബോൾ അന്നുവരെ കണ്ടിട്ടില്ലത്രെ.
നോക്കുമ്പോൾ വടകര പപ്പനെന്ന വടവൃക്ഷം
കട പുഴുകിയ പോൽ ഗ്രൗണ്ടിൽ മലർന്നടിച്ചു വീണുകിടക്കുന്നു '
ഗ്രൗണ്ടും ഗ്യാലറിയും തരിച്ചിരുന്നു പോയി
എങ്ങും നിശബ്ദത. പത്തു കളിക്കാരും പതിനായിരം കാണികളും.....
ജോസഫിനെ നോക്കി വായും പൊളിച്ചു നിന്നു. എന്തിനേറെ റഫറി പോലും
വിസലുതാൻ മറന്ന് അന്തം വിട്ടു നിൽക്കുന്നു.
മിനിറ്റുകൾ കഴിയവേ, താഴെ നിന്നെഴുന്നേറ്റ വടകര പപ്പൻ നേരെ എതിർക്കോർട്ടിലെത്തി
ജോസഫിനെ കെട്ടിപ്പിടിച്ചിട്ട് ആ മഹാത്മാവ്പറഞ്ഞു
"എന്നെ വീഴ്ത്തിയതിനാൽ ഇന്നു മുതൽ പപ്പൻ എന്ന പേര് നിനക്കിരിക്കട്ടെ."
അന്നു മുതൽ ടി.ഡിജോസഫ് പപ്പൻ എന്ന് അറിയപ്പെട്ടു. ഞങ്ങളുടെ സ്വന്തം പപ്പൻചേട്ടൻ
ഇന്ത്യൻ വോളിബോളിന്റെ യശസ്സ് ഭൂഗോളമാകെയെത്തിച്ച ആ ചരിത്രവും ചരിത്രപുരുഷനും അന്നവിടെ ജനിച്ചു.
വരാപ്പുഴക്കാരുടെ സ്വകാര്യ അഹങ്കാരമായി മാറിയ പ്രതിഭാസം'
ആ വസന്തത്തിന്റെ തണലിൽ പിന്നെയൊരു പൂക്കാലം തന്നെ വിരിഞ്ഞത്, വരാപ്പുഴയിൽ മാത്രമല്ല,
പ്രാന്തപ്രദേശങ്ങളിലും പേരും പെരുമയും ദേശത്തിന്റെ യശസ്സും വാനോളമുയർത്തിയ നിരവധി കളിക്കാർ കളങ്ങൾ നിറഞ്ഞു കളിച്ചു.
കടന്നുപോയൊരു കാലത്തെ പ്രതി
ഇന്നും ഇവിടത്തെ ഓരോ മനുഷ്യനേയും ആത്മപുളകിതമണിയിക്കുന്നതാണ് , വരാപ്പുഴയുടെ വോളിബോളിന്റെ ഈഅഭിമാന ചരിത്രം .(Courtesy :Volley Live August 26, 2020 ·FB )
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group