കോന്നി : ‘ഗ്രാമങ്ങൾ നഷ്ടപ്പെടുന്ന സാഹര്യങ്ങളിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ലോകം കണ്ട പ്രതിഭാശാലികളിൽ ഭൂരിപക്ഷവും ഗ്രാമങ്ങളിൽ വളർന്നവരാണ്’-വീട്ടുമൊഴികളും നാട്ടുവഴികളും നിറഞ്ഞ കഥാപ്രപഞ്ചം മലയാളിക്ക് സമ്മാനിച്ച എം.ടി. ഒൻപതുവർഷത്തിനുമുൻപ് ജില്ലയിലെത്തിയപ്പോൾ പറഞ്ഞ വാക്കുകൾ.
മലയാളത്തിന്റെയും മലയാളിയുടെയും സ്വന്തം എം.ടി.വാസുദേവൻ നായരുടെ സ്മരണയിലാണ് ഐരവൺ ഗ്രാമം. ഗ്രാമീണ പശ്ചാത്തലം ഏറെ ഇഷ്ടപ്പെടുന്ന കഥാകാരൻ ഐരവണിൽ എത്തിയത് 2015 മാർച്ച് 29-നായിരുന്നു. എം.കെ.ലത മെമ്മോറിയൽ പബ്ലിക് സ്‌കൂളിന്റെ ഐ.സി.എസ്.ഇ. അംഗീകാര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കാനാണ് എം.ടി.വാസുദേവൻ നായർ ഐരവണിൽ എത്തിയത്. എം.ടി.യെ കാണാനും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും ഗ്രാമീണർ സ്‌കൂൾ മൈതാനിയിലെത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപർ, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ എം.ടി.യുടെ വരവ് ഐരവണിന് ആഘോഷമായിരുന്നു.
സ്‌കൂൾ മാനേജർ ആശാറാം മോഹന്റെ കുടുംബവുമായുള്ള അടുപ്പമാണ് എം.ടി.യെ ഐരവണിലേക്ക് എത്താൻ പ്രേരിപ്പിച്ചത്. കോഴിക്കോട്ടുനിന്ന് കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തി അവിടെനിന്നാണ് ഐരവണിലേക്ക് വന്നത്. സമ്മേളനവേദിയിലേക്ക് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് എം.ടി.യെ ആനയിച്ചത്. ചടങ്ങിൽ അന്നത്തെ മന്ത്രി അടൂർ പ്രകാശ്, ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി.മാധവൻ നായർ, മലയാള സർവകലാശാലാ വൈസ് ചാൻസലർ ആയിരുന്ന കെ.ജയകുമാർ തുടങ്ങിയവരും പങ്കെടുത്തു. യോഗം അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണ് എം.ടി. മടങ്ങിയത്.
ആശാറാമിന്റെ അമ്മ ഐരവൺ സ്‌കൂൾ പ്രഥമാധ്യാപിക ആയിരുന്ന എം.കെ.ലത രോഗബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ കിടന്നപ്പോഴും എം.ടി. കാണാൻ എത്തിയിരുന്നതായി ആശാറാം പറഞ്ഞു. ബെംഗളൂരുവിൽ താമസിക്കുന്ന ആശാറാമിന്റെ കുടുംബവുമായി എം.ടി.യുടെ കുടുംബത്തിനും നല്ല അടുപ്പമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group