നന്മണ്ട (കോ ഴിക്കോട്) : അതിവേഗം നിർമിക്കാവുന്നതും ഭാരംകുറഞ്ഞതുമായ ബുള്ളറ്റ് പ്രൂഫ് സൈനിക ബങ്കറെന്ന ആശയം ഇന്ത്യൻ സേനയ്ക്ക് മുന്നിൽ അവതരിപ്പിച്ച് നന്മണ്ട 12-ലെ തയ്യുള്ളതിൽ വീട്ടിൽ മേജർ സുധീഷ്. ഇന്ത്യൻ കരസേന രാജ്യാന്തരതലത്തിൽ നടത്തുന്ന ‘ഇന്നോ യോദ്ധ’യുടെ പ്രദർശനത്തിലാണിത് അവതരിപ്പിച്ചത്.
കരസേനയുടെ ഭാവിസാധ്യതകളായിരുന്നു പ്രദർശനത്തിലെ വിഷയം. നിയന്ത്രണരേഖയിലും സുപ്രധാന അതിർത്തിമേഖലകളിലും വിന്യസിക്കപ്പെടുന്ന സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് സുരക്ഷിതത്വം നൽകുന്ന ബങ്കറാണിത്. പുതിയ ബുള്ളറ്റ് ഇന്റർലോക്കിങ് റുബിക് ബ്ലോക്സ് ഉപയോഗിച്ചാണ് നിർമാണം.
പോളിമർ കോൺക്രീറ്റ്, മെറ്റൽ ഫൈബർ, ഗ്ളാസ് ഫൈബർ, കാർബൺ ഫൈബർ എന്നിവയാണ് പ്രധാനഘടകങ്ങൾ. 17 കിലോ മാത്രമാണ് ഭാരം. കനം കുറവുള്ളതുകാരണം ഇവ ഏത് പ്രതികൂലമേഖലയിലും അനായാസേന എത്തിക്കാം. മൂന്നുദിവസംകൊണ്ട് നിർമിക്കാം. ശൈത്യകാലത്തുൾപ്പെടെ ഏത് കാലാവസ്ഥയിലും നിർമിക്കാമെന്നുമാത്രമല്ല മനുഷ്യാധ്വാനവും കുറവാണ്. 20 വർഷമായി മേജർ സുധീഷ് ഇന്ത്യൻ കരസേനയിൽ സേവനമനുഷ്ഠിക്കുന്നു. ഭാര്യ: ദൃശ്യ. യദുകൃഷ്ണ, തീർഥ എന്നിവരാണ് മക്കൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group