മനോധൈര്യമാണ് ലൈസമ്മയുടെ കരുത്ത്

മനോധൈര്യമാണ് ലൈസമ്മയുടെ കരുത്ത്
മനോധൈര്യമാണ് ലൈസമ്മയുടെ കരുത്ത്
Share  
2024 Dec 18, 09:17 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ഇലപ്പള്ളി : രോഗത്തിനുമുന്നിൽ ജീവിതം വഴിമുട്ടിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത് മുന്നേറുകയാണ് ലൈസമ്മ. ഇലപ്പള്ളി സ്വദേശിനിയായ ഈ 45-കാരി, ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ ഉഴലുമ്പോഴും വിജയകരമായി കോഴിഫാം നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ്.


എന്നും ദുർവിധിയുടെ പരീക്ഷണത്തെ അതിജീവിച്ചായിരുന്നു ലൈസമ്മയുടെ ജീവിതം. ഭർത്താവ് രാജ്കുമാർ 2008-ൽ അപ്രതീക്ഷിതമായി മരിച്ചു. കൃഷിയുമൊക്കെയായി ജീവിതം വളരെ കഷ്ടപ്പാടിലായിരുന്നു. 2012-ൽ കോഴിഫാം തുടങ്ങി. സർക്കാർ ഫാമുകളിൽനിന്ന്‌ കോഴിക്കുഞ്ഞുങ്ങളെ എടുത്ത് വളർത്തി പഞ്ചായത്തുകൾക്ക് വിറ്റു. കൂടാതെ മുയൽ, താറാവ്, അലങ്കാരക്കിളികൾ തുടങ്ങി കാടവരെയുള്ളവയുമായി നല്ല നിലയിൽ ഫാം വളർന്നു. അതിനിടെ ഒരു ദിവസം പൊടുന്നനെ ലൈസമ്മ വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇവർക്ക് ബോധം വീണത്. അപ്പോഴേക്കും തലയിൽ വലിയൊരു ശസ്ത്രക്രിയ നടന്നിരുന്നു.


തലച്ചോറിലെ ഞരമ്പുകളിൽ കുമിളപൊട്ടുന്ന അപൂർവരോഗമായിരുന്നു ലൈസമ്മയ്ക്ക്.


കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. നാടൊത്തുചേർന്ന് സഹായനിധി സമാഹരിച്ചാണ് ചികിത്സ. ഇപ്പോഴും മരുന്നിന് മാത്രം ഒരു മാസം ആറായിരം രൂപയോളം വേണം. ശാരീരികപ്രശ്നങ്ങൾ വേറെയുമുണ്ട്.


ഇടയ്ക്കിടയ്ക്ക് നിന്ന നിൽപ്പിൽ കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നും, വീഴാൻ പോകും. പക്ഷേ, ഇപ്പോൾ ഇതൊക്കെ ശീലമായെന്ന് ലൈസമ്മ പറയുന്നു. ഇളയ മകൻ ജിബിനും അമ്മയ്ക്കൊപ്പമുണ്ട്.


കോലാനിയിലെ സർക്കാർ ഫാമിൽനിന്ന്‌ കോഴിയെ എടുത്ത് വളർത്തി ഇപ്പോൾ ലൈസമ്മ വിൽക്കുന്നുണ്ടെങ്കിലും സാമ്പത്തികപ്രയാസമുള്ളതിനാൽ ഫാം വിപുലീകരിക്കാൻ സാധിക്കുന്നില്ലെന്ന സങ്കടത്തിലാണ്.



samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25