പൊതുപരിപാടികളിലെ സാന്നിധ്യം:റെക്കോർഡിലേക്ക് ജുനൈദ് കൈപ്പാണി

പൊതുപരിപാടികളിലെ സാന്നിധ്യം:റെക്കോർഡിലേക്ക് ജുനൈദ് കൈപ്പാണി
പൊതുപരിപാടികളിലെ സാന്നിധ്യം:റെക്കോർഡിലേക്ക് ജുനൈദ് കൈപ്പാണി
Share  
2024 Dec 08, 09:58 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കൽപ്പറ്റ:ഏതു സംഘാടകർ സമീപിച്ചാലും 'നോ'പറയാത്ത വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി

കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ  ജില്ലയിൽ കൂടുതൽ പൊതുപരിപാടികളിൽ സാന്നിധ്യമറിയിച്ച ജനപ്രതിനിധികളിലൊരാളായി ശ്രദ്ധേയനാവുകയാണ്.

കർമ്മബാഹുല്യത്തിനും ഭരണപരമായ തിരക്കുകൾക്കിടയിലും 

ജില്ലയിലെ മുക്കിലും മൂലയിലും സമയം കണ്ടത്തി ക്രമീകരിച്ച്‌ ജുനൈദ് കൈപ്പാണി തന്റെ ക്ഷണിക്കപ്പെട്ട സാന്നിധ്യം ഉറപ്പുവരുത്തുന്നു.


ആളുകൾ ജനപ്രിയ ജനപ്രതിനിധിയായി ജുനൈദിനെ അഭിസംബോധന ചെയ്യാനുള്ള പ്രധാനകാരണവും ചടങ്ങുകളിലെ ലീവ് പറയാത്ത സാന്നിധ്യമാവാൻ സമയം കണ്ടെത്തുന്നു എന്നതാണ്.ഈ ഡിസംബർ 21 ആയാൽ ജില്ലാ പഞ്ചായത്ത്‌ സാരഥിയായി 4 വർഷം പൂർത്തിയാവുകയാണ് . ഇതിനകം ആയിരകണക്കിന് ഉദ്ഘാടനങ്ങളും അതിലേറെ പൊതുപരിപാടികളിൽ അധ്യക്ഷനും ആശംസ പ്രഭാഷകനുമൊക്കയായി വേറെയും റോളുകൾ വഹിച്ച്‌ പ്രാദേശികമായ റെക്കോർഡുകൾ ഭേദിച്ച്‌ ജനപ്രതിനിധികൾക്കിയിൽ ശ്രദ്ധേയനാകുകയാണ് ജുനൈദ് കൈപ്പാണി.


കോഴിക്കട മുതൽ സ്വർണ്ണക്കട വരെയും ഗ്രാമസഭ മുതൽ ദേശീയ സംഗമങ്ങൾ വരെയും അഞ്ചു ആളുകൾ മുതൽ അയ്യായിരം ആളുകൾ വരെ പങ്കെടുത്ത പരിപാടികളും ജുനൈദ് കൈപ്പാണി ജനപ്രതിനിധിയായ നാല് വർഷം കൊണ്ട് ഉദ്ഘാടനം ചെയ്തു വ്യത്യസ്തനായിരിക്കുകയാണ്.കേവലം പൊതുപരിപാടികൾക്ക് അപ്പുറത്ത് ജനക്ഷേമ പ്രവർത്തനനങ്ങളിലും ജീവകാരുണ്യ മേഖലയിലും ജില്ലയിലാകെ നിറസാന്നിധ്യവും കൂടിയാണ് ജുനൈദ്.അതോടൊപ്പം ഭരണ കാര്യങ്ങളിലും കൃത്യമായി ഇടപെട്ട് മാതൃകാ മുന്നേറ്റം നടത്താനും സാധിക്കുന്നുണ്ട്.


തന്റെ പ്രവർത്തന മേഖലയിൽ നന്നായി പഠിച്ചു പ്രവർത്തിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം.മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , 

ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ഇതിനകം  ജുനൈദിനെ തേടിയെത്തിയിട്ടുണ്ട് 


ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും കിലയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി തദ്ദേശ സ്ഥാപനങ്ങളിൽ വിജയിച്ചു വന്ന അധിക പഠനത്തിനും ഗവേഷണത്തിനും താല്പര്യ മുള്ള ജനപ്രതിനിധികളായ പഠിതാക്കൾക്കായി നടത്തിയ 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവ്വഹണവും'എന്ന ആറ് മാസത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സും ഇതിനിടയിൽ ജുനൈദ് കൈപ്പാണി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.


ക്ഷേമ പ്രവർത്തനങ്ങളും വികസന വിഷയങ്ങളും തൊട്ടറിയാൻ വയനാട് ജില്ലയിലുടനീളം സഞ്ചരിച്ച്  ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആകെയുള്ള 582 ജനപ്രതിനിധികളേയും നേരിൽ കണ്ട് നടത്തിയ അഭിമുഖത്തിന്റെയും സംവാദത്തിന്റെയും വെളിച്ചത്തിൽ ജുനൈദ് കൈപ്പാണി എഴുതിയ തയ്യാറാക്കിയ 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും' എന്ന ഗ്രന്ഥം തൃതല സംവിധാനത്തിൽ ഏറെ പ്രധാന്യമുള്ളൊരു പഠനരേഖയാണ്.


ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ജുനൈദ് കൈപ്പാണി പ്രസ്തുത കൃതിയിലൂടെ ചെയ്യുന്നത്.


ജനപ്രതിനിധി എന്ന നിലക്ക് വികസന പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും വ്യത്യസ്തവും നവീനവുമായ ശൈലിയും സമീപനവും സ്വീകരിച്ചുകൊണ്ടുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണിയുടെ കുറഞ്ഞ കാലം കൊണ്ടുള്ള ജനകീയ മുന്നേറ്റം രാജ്യത്തെ പ്രാദേശിക സർക്കാർ സംവിധാനത്തിൽ ശ്രദ്ധേയ മാതൃകയാവുകയാണ്. ജനപ്രതിനിധി എന്ന നിലക്ക് തന്റെ പൗരൻമാരുടെ ക്ഷേമത്തിനായി ജുനൈദ് കൈപ്പാണി നടപ്പിലാക്കുന്ന തന്റേതും തനതും വേറിട്ടതുമായ പ്രവർത്തനങ്ങൾ ഇതിനകം ചർച്ചയാണ്‌.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25