അരൂർ : സൈന്യത്തിന്റെ ഭാഗമായ അതിർത്തിരക്ഷാ സേനയിലേക്ക് അരൂരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട പെൺകരുത്ത് നാടിന് അഭിമാനമാകുന്നു. അരൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് പഴനി വിഹാറിലെ വൃന്ദ പി. കുമാറാണ് പരിശീലനം വിജയകരമായി പൂർത്തീകരിച്ച് ബംഗാളിൽ സൈന്യത്തിനൊപ്പം ചേർന്നത്.
അരൂർ പഞ്ചായത്ത് അതിർത്തിയിൽ നിന്ന് ബി.എസ്.എഫിൽ എത്തുന്ന ആദ്യ പെൺകുട്ടിയാണ്. വടുതല ജമാഅത്തിൽനിന്ന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിജയിച്ച വൃന്ദ കൊച്ചിൻ കോളേജിൽനിന്ന് ബി.എസ്‌സി. കെമിസ്ട്രിയും ശ്രീ ശങ്കരാചാര്യ സർവകലാശാല തുറവൂർ ഉപകേന്ദ്രത്തിൽനിന്ന് എം.എസ്.ഡബ്ല്യുവും പാസായി. സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റ ടെസ്റ്റ് വിജയിച്ചാണ് ഇപ്പോൾ സൈന്യത്തിലെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന പ്രവീൺ കുമാറാണ് പിതാവ്. ഇദ്ദേഹം അഖിലകേരള ധീവര സഭ സംസ്ഥാന കൗൺസിലംഗവും 18-ാം നമ്പർ ശാഖ പ്രസിഡന്റും അരൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്. അമ്മ: അജിത. അടുത്ത ബന്ധുക്കളൊക്കെ വിവിധ സേനകളിൽ സേവനം ചെയ്യുന്നതിന്റെ ചുവടുപറ്റിയാണ് വൃന്ദയും ബി.എസ്.എഫിൽ എത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group