പവിത്രം ശബരിമല ;പദ്ധതിക്ക് കൂട്ടായ്‌മയുമായി വിശ്വപ്രസിദ്ധ ഡ്രമ്മർ ശിവമണി ശബരിമലയിൽ

പവിത്രം ശബരിമല ;പദ്ധതിക്ക് കൂട്ടായ്‌മയുമായി വിശ്വപ്രസിദ്ധ ഡ്രമ്മർ ശിവമണി ശബരിമലയിൽ
പവിത്രം ശബരിമല ;പദ്ധതിക്ക് കൂട്ടായ്‌മയുമായി വിശ്വപ്രസിദ്ധ ഡ്രമ്മർ ശിവമണി ശബരിമലയിൽ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2022 Dec 05, 11:11 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ശബരിമല :

ശബരിമലയെ മാലിന്യ മുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ ശബരിമലയിൽ നടന്നുവരുന്ന '' പവിത്രം ശബരിമല '' ശുചീകരണ പദ്ധതിക്ക് കൂട്ടായ്‌മയുയുമായി വിശ്വപ്രസിദ്ധ കൊട്ടുവാദ്യ വിദഗ്ധൻ തമിഴ് നാട്ടുകാരനായ ആനന്ദ് ശിവമണി ശബരിമലയിലെത്തി .

ശിവമണി എന്ന ചുരുക്കപ്പേരിൽ ലോകമറിയുന്ന മേള വിദഗ്‌ധൻ ആനന്ദ് ശിവന്മണി പതിവ് തെറ്റാതെ 1984 മുതൽ മണ്ഡലക്കാലമായാൽ ശബരിമല ദർശനത്തിനെത്തുന്നത് ജീവിതത്തിന്റെ ഭാഗം ..

ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒഴിവാക്കണമെന്നും ഈ പുണ്യ ഭുമിയുടെ പരിശുദ്ധിയും മഹത്വവും മാലിന്യപ്പെടുത്താതെ പവിത്രമായി സൂക്ഷിക്കണമെന്നും അദ്ദേഹം ഭക്തജനങ്ങളോട് വിയപൂർവ്വം ആവശ്യപ്പെട്ടു .

തുടർന്ന് ശുചീകരണയജ്ഞത്തിൽ പങ്കാളിയായ വളണ്ടിയർമാർക്കെല്ലാം തൊപ്പി വിതരണവും ചെയ്യുകയുമുണ്ടായി ,

ശിവമണിയുടെ നേതൃത്വത്തിൽ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ വമ്പിച്ച സംഗീത വിരുന്നും നടന്നു .

drummer-sivamani-at-sabarimala

ശംഖ് വിളിയോടെ ആരംഭിച്ച സംഗീതവേദിയിൽ സോപാനസംഗീതവും പാരമ്പര്യ സംഗീതവും സമന്വയിപ്പിച്ച നിലയിലുള്ള നാദവിസ്‌മയമായിരുന്നു സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കുമായി സമ്മാനിച്ചത് .

മലയാളികളുടെ പ്രിയങ്കരനായ ഗായകൻ വിവേക് ആനന്ദ് തുടങ്ങിയവർക്ക് പുറമെ പ്രമുഖ കീബോർഡ് വിദഗ്ദൻ പ്രകാശ് ഉള്ളിയേരിയും സംഘത്തിലുണ്ടായിരുന്നു .


capture

ലോകത്തെ ഏറ്റവും പഴക്കമേറിയ വാദ്യോപകരണങ്ങളിൽ ഒന്നാണ് ഡ്രം . ഡ്രമ്മിൽ ഇന്ദ്രജാലം തീർക്കുന്നതിൽ പകരക്കാരനില്ലാത്ത നിലയിലുള്ള ശിവമണിയെ 2019 ലാണ് രാഷ്ട്രപതി പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചത് .

ശിവമണിണി എന്ന മേളക്കാരൻ കടന്നുപോയ വഴികളിലൂടെ ഒരോട്ടപ്രദക്ഷിണം .തിരനോട്ടം .

ജനനം തമിഴ് നാട്ടിൽ ചെന്നൈയിൽ ,അച്ഛൻ പ്രശസ്ഥ കൊട്ട്വാദ്യ വിദഗ്ധൻ എം എസ് ആനന്ദ് .

നന്നേ ചെറുപ്പത്തിലേ ശിവമണി ചോറ്റു പാത്രങ്ങളിലും ഡബ്ബകളിലും താളമിട്ടുരസിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്ന പ്രകൃതം .

മറ്റുകുട്ടികളിൽ നിന്നും വേറിട്ട താളലയബോധം പ്രകടമാക്കിയ ശിവമണിക്ക് അച്ഛന്റെ പ്രോത്സാഹനം അനുഗ്രവും വേണ്ടതിലേറെ.

പതിനൊന്നാം വയസ്സിലാണ് മുംബൈയിലെത്തുന്നത് . കുന്നക്കുടി വൈദ്യ നാഥ ഭാഗവതർ എൽ ശങ്കർ തുടങ്ങിയ സംഗീത വിദഗ്‌ധരുടെ അനുഗ്രഹാശിസ്സുകളേറ്റുവാങ്ങിക്കൊണ്ടും അവരുടെയൊക്കെ

നിറസാന്നിധ്യത്തിലുമായിരുന്നു ശിവമണി ആദ്യകാല സംഗീതജീവിതത്തിന്റെ ഹരിശ്രീ കുറിച്ചത് .

അച്ഛൻ ആനന്ദിന്റെ പാരമ്പര്യസിദ്ധിയും സ്വന്തം വാസനാവൈഭവവും കൂടിച്ചേർന്നതോടെ മികച്ച കൊട്ട് വാദ്യക്കാരനായി ശിവമണിഅടിവെച്ച് അടിവെച്ച് ഉയരങ്ങൾ കീഴടക്കുകയായിരുന്നു .

പ്രമുഖ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മ്യുസിക് ട്രൂപ്പിൽ ശിവമണി എത്തിപ്പെട്ടത് തികച്ചും യാദൃശ്ചികം എന്ന് പറഞ്ഞാൽ ശരിയാകില്ല . അതിന്റെ പിന്നിൽ ഒരു കഥയുണ്ട് ,

സംഗീത സംവിധായകൻ കെ വി മഹാദേവനുവേണ്ടി ഒരു പാട്ടിന്റെ പിന്നണിയിൽ ഡോലക്ക് വായിക്കാൻ മുൻകൂട്ടി ഏർപ്പാട് ചെയ്തിരുന്നത് ശിവമണിയുടെ അച്ഛൻ ആനന്ദിനെ.

 എന്നാൽ ആ ഗാനത്തിന്റെ റെക്കോർഡിംഗ് ദിവസം ആകസ്മികമായുണ്ടായ ഒരപകടത്തെത്തുടർന്ന് അച്ഛൻ ആനന്ദിന് സഞ്ചരിക്കാനാകാത്ത അവസ്ഥ .

ആനന്ദ് പകരക്കാരനായി സ്റുഡിയോവിലേക്ക് ഡോലക്ക് വായിക്കാൻ പറഞ്ഞുവിട്ടത് മകൻ ശിവമണിയെ .

ശിവമണിയുടെ ഇരുകരങ്ങളിലുമുള്ള ഡ്രം സ്റ്റിക്കുകളുടെ ദ്രുതചലനങ്ങളുടെ മാന്ത്രികസ്പർശം തീർക്കുന്ന താള ലയം മറ്റ് ഓർക്കസ്ട്രക്കാരെയും സംഗീതജ്ഞരെയും വിസ്‌മയത്തിലാക്കി .

''വിത്തിൽ വൃക്ഷമൊളിച്ചിരിക്കുന്നു'' .ചിലരുടെ വിലയിരുത്തലും കമന്റും അങ്ങിനെ .

ശിവമണിയുടെ വാദ്യാവിലാസം നേരിട്ട് മനസ്സിലാക്കിയ എസ് പി ബാലസുബ്രമണ്യം ഇടം വലം നോക്കാതെ അദ്ദേഹത്തിന്റെ മ്യുസിക് ട്രൂപ്പിലേയ്ക്ക് ശിവമണിയെ കണ്ണിചേർക്കുകയായിരുന്നു .കൈകൂട്ടിപ്പിടിക്കുകയായിരുന്നു .

തൊഴുകൈയ്യോടെ ഗുരുഭക്തിയോടെ ശിവമണി ആ ക്ഷണം സ്വീകരിക്കുകയാണുണ്ടായത് .

തുടർന്ന് അങ്ങോട്ട് ഗാനമേളകളിൽ സജീവസാന്നിധ്യമായി മാറിയതോടെ ശിവമണിയെ തെന്നിന്ത്യൻ ചലച്ചിത്ര വേദിയുടെ ആഭിമാനമായി രൂപാന്തപ്പെടുത്തിയത് കളിക്കൂട്ടുകാരനും ചങ്ങാതിയുമായിരുന്ന എ .ആർ .റഹ്‌മാൻ എന്ന വിശ്വപ്രസിദ്ധൻ .

എ ആർ റഹ്‌മാനുമായുണ്ടായ കൂട്ടുകെട്ടിലൂടെ രംഗ് ദേ ബസന്തി ,സ്വദേശി ,താൾ ,ലഗാൻ ,ദിൽസേ ,ഗുരു തുടങ്ങിയ എത്രയോ ചലച്ചിത്രങ്ങളിൽ ശിവമണി എ ആർ സംഗീതത്തിന്റെ അവിഭാജ്യഘടകമായിത്തീരുകയാണുണ്ടായത് .

''കാദൽ റോജാവേ എങ്കേ നീയെങ്കേ ..കണ്ണീർ വഴിയുതെടീ കണ്ണേ '' -തമിഴ്‌നാട്ടുകാർക്കൊപ്പം മലയാളികളും മറുനാട്ടുകാരും ഒരുപോലെ ആസ്വദിക്കുകയും ഏറ്റുപാടുകയും ചെയ്ത എത്രയോ ഗാനങ്ങളിൽ ശിവമണി ടച്ച് വേണ്ടതിലേറെ .മണിരത്നത്തിന്റെ ക്ലാസിക്ക് സിനിമയായ റോജാ യിലെ ഈ ഗാനം മൂളാത്ത സംഗീതപ്രിയരുണ്ടോ ? പുതുവെള്ളമഴൈ ...അങ്ങിനെ നീളുന്ന സംഗീതസപര്യ .മലയാള ചലച്ചിത്രമായ 'പുനരധിവാസ' ത്തിൽ സംഗീതസംവിധായകനാകാനും ശിവമണിക്ക് കഴിഞ്ഞിട്ടുണ്ട് .

ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിപതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നിർവഹിച്ച അത്ഭുതപ്രതിഭയായ എ ആർ റഹ്‌മാനുമൊത്ത് സംഗീതപരിപാടികൾക്കായി ലോകരാജ്യങ്ങളിലൂടെയുള്ള തുടർച്ചയായ യാത്രകളിളെല്ലാം ശിവമണി കൂടെത്തന്നെ .

ഈ സമയത്തും 'ഏഷ്യ ഇലക്ട്രിക്ക്' എന്ന പേരിൽ സ്വന്തമായി ഒരു മ്യുസിക് ബാൻഡും ശിവമണി നിയന്ത്രിച്ചു.


പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനും ഇന്ത്യയിലെ പ്രശസ്ത തബലവിദ്വാനുമായ ഉസ്‌താദ്‌ സക്കീർ ഹുസൈൻ അദ്ദേഹത്തിന്റെ മുഖ്യമായ പരിപാടികളിലെല്ലാം ഒപ്പം വേദി പങ്കിടാൻ ശിവമണിയെ ക്ഷണിക്കുമായിരുന്നു .

ചില ചലച്ചിത്രങ്ങളിലും ശിവമണി അഭിനേതാവെന്ന നിലയിൽ വേഷമിട്ടിട്ടുണ്ട്‌ .

cover2-sivamani

പ്രശസ്‌തിയുടെ ഉയരങ്ങളിൽ നിന്നും ഏതുതിരക്കിനിടയിൽ നിന്നും മണ്ഡലക്കാലമായാൽ ശിവമണിയെത്തും ,ശബരിമല സന്നിധാനത്തിൽ .ഡ്രംസ്റ്റിക്കുകളുയർത്തിയ കൈകൾചേർത്ത് തൊഴുതു മടങ്ങാൻ .

​Video Courtesy​ :Thathwamasi

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal