മികച്ച മാധ്യമപ്രപ്രവർത്തനം ; ശിവദാസൻ കരിപ്പാൽ പുരസ്‌കാര നിറവിൽ

മികച്ച മാധ്യമപ്രപ്രവർത്തനം ; ശിവദാസൻ കരിപ്പാൽ പുരസ്‌കാര നിറവിൽ
മികച്ച മാധ്യമപ്രപ്രവർത്തനം ; ശിവദാസൻ കരിപ്പാൽ പുരസ്‌കാര നിറവിൽ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2022 Nov 26, 04:39 PM
VASTHU
MANNAN

ചലച്ചിത്ര സംഗീത സംവിധായകൻ എ ടി ഉമ്മർ പുരസ്‌ക്കാര സമർപ്പണം നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തിൽ കണ്ണൂർ ചേംബർഹാളിൽ ഇന്ന് നടന്നു. മേയർ അഡ്വ .ടി .ഒ .മോഹനൻ ഉത്ഘടനകർമ്മം നിർവ്വഹിച്ചു.

പത്മശ്രീ പുരസ്‌കാര ജേതാവ് ,കവി ,ഗാനരചയിതാവ് ,സംഗീതസംവിധായകൻ ,നടൻ ,തിരക്കഥാകൃത്ത് ,എഴുത്തുകാരൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ശ്രീ .കൈതപ്രം ദാമോദരൻ നമ്പുതിരിയെ ചടങ്ങിൽ ബഹുമുഖ പ്രതിഭയായി പുരസ്‌കാരം നൽകി ആദരിച്ചു .

കലാസാംസ്‌കാരിക സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാധ്യമരംഗത്തും മികച്ച മികവ് തെളിയിച്ചനിരവധി മഹദ് പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചുകൊണ്ട് നിറഞ്ഞസദസ്സിൽ പുരസ്‌കാരസമർപ്പണം നടത്തുകയുണ്ടായി.  

കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകനും കണ്ണൂർ സ്വദേശിയുമായ ശ്രീ, ശിവദാസൻ കരിപ്പാലിനെയും മികച്ച മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിക്കുകയുണ്ടായി .

കണ്ണൂരിൻറെ വികസനത്തിൽ ശ്രദ്ധേയമായ ഒരുപാട് കാര്യങ്ങൾക്ക് മാധ്യമസഹകരണം ഉറപ്പാക്കിയ ശിവദാസൻ കരിപ്പാൽ ഇപ്പോൾ കണ്ണൂരിലെ പ്രമുഖമാധ്യമസ്ഥാപനമായ കണ്ണൂർ മീഡിയയുടെ എഡിറ്റർകൂടിയാണ് .

 മികവിൽ മികച്ചമീഡിയപ്രവർത്തനങ്ങളിലൂടെ കടന്നുപോയ ശിവദാസൻ കരിപ്പാലിനെ മീഡിയ ഫേസ് കേരളയൂടെ 'മുഖമുദ്ര 'യിലൂടെ ഞങ്ങൾ പരിചയപ്പെടുത്തുന്നു .

എക്കണോമിക്സിൽ ബിരുദം നേടിയതിന് ശേഷം ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം രണ്ടായിരത്തിൽ മാതൃഭൂമി ദിനപത്രത്തിൽ റിപ്പോർട്ടർ ആയി ജോലിയിൽ പ്രവേശിച്ചു.

sivadasank

പിന്നീട് അമൃത ടിവിയിൽ സീനിയർ റിപ്പോർട്ടർ പദവിയിൽ .

കണ്ണൂരിലെ കണ്ണൂർ മെട്രോ ദിനപത്രത്തിന്റെ സ്ഥാപകൻ,

കണ്ണൂർ മെട്രോ പത്രത്തിന്റെ മാനേജിംഗ് എഡിറ്ററർ  

തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു. ഇപ്പോൾ കണ്ണൂർ മീഡിയ ചാനലിന്റെ എഡിറ്ററായി പ്രവർത്തിക്കുന്നു.

 ''മന്ത്രിയുടെ വാക്ക് പാഴ് വാക്കായി'' -പോയ കാലങ്ങളിൽ ശിവദാസൻ കരിപ്പാൽ എന്ന മാധ്യമപ്രവർത്തകൻറെ തൂലിക നിറംകൊടുത്ത അക്ഷരങ്ങൾ പുതിയ അർത്ഥതലങ്ങളിലേയ്ക്ക് വഴിമാറിയതിന്റെ തെളിവ് കൂടിയാണ് ഇന്ന് കാണുന്ന കണ്ണൂർ എയർപോർട്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല.

 

നിർജ്ജീവമായി കിടന്ന കണ്ണൂർ വിമാനത്താവളപദ്ധതിക്ക് ജീവൻ വെക്കാൻ അമൃത ടിവിയുടെ കണ്ണൂർ ബ്യൂറോ ചീഫ് ആയി പ്രവർത്തിക്കുമ്പോൾ അദ്ദേഹം നൽകിയ റിപ്പോർട്ടുകളാണ് കാരണമായതെന്ന് അഭിമാനപൂർവ്വം ശിവദാസ് കരിപ്പാൽ വ്യക്തമാക്കി .

 ഇ. കെ. നായനാർ സർക്കാറിന്റെ കാലത്ത് കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുത്ത 230 ഏക്കർ സ്ഥലത്ത് അനധികൃത ചെങ്കൽ ഖനന മേഖലയാക്കിയതായിരുന്നു ആദ്യമായി പുറത്തേക്കു കൊണ്ടുവന്ന വിഷയം .

വാർത്ത പുറത്തുവന്നതിനെ തുടർന്ന് തലശ്ശേരി തഹസിൽദാർ ഇടപെട്ട് ഖനനം നിർത്തിവെപ്പിച്ചതാണ് വിമാനത്താവള പദ്ധതി ജീവൻ വെക്കാനുള്ള ആദ്യ നടപടിയായത്.

തുടർന്ന് അങ്ങോട്ട് ഏകദേശം 64 ഓളം റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് നൽകി വിമാനത്താവള പദ്ധതിക്കുള്ള അന്തിമ അംഗീകാരത്തിന് പരിശോധനക്കായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ വന്നപ്പോൾ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നിന്ന് അമൃത ടിവിയുടെ വിഷ്വൽസ് ആണ് അവർ കണ്ടത്. 2006ൽ അധികാരത്തിൽ വന്ന വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് വിമാനത്താവള പദ്ധതിക്ക് ആദ്യമായി തുക അനുവദിച്ചത്. അച്യുതാനന്ദൻ സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ.ടി എം തോമസ് ഐസക്ക് മന്ത്രി ആയതിനുശേഷം ആദ്യമായി കണ്ണൂരിൽ വന്നപ്പോൾ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് സ്വീകരണം നൽകിയിരുന്നു.

ആ സ്വീകരണത്തിൽ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലികയുടെ നേതൃത്വത്തിലുള്ള ചേമ്പർ ഭാരവാഹികൾ മന്ത്രിക്ക് കണ്ണൂർ വിമാനത്താവള പദ്ധതിക്ക് തുക അനുവദിക്കാൻ നിവേദനം നൽകിയിരുന്നു.

 കണ്ണൂർ വിമാനത്താവളത്തിന് പണം ഒരു തടസ്സമാകില്ലെന്നും അടുത്ത ബജറ്റിൽ തുക അനുവദിക്കുമെന്നും മന്ത്രി തന്റെ മറുപടി പ്രസംഗത്തിൽ പറയുകയുണ്ടായി .

ഇത് അമൃത ടിവി തലക്കെട്ടായി വാർത്ത നൽകുകയും ചെയ്തു.

 എന്നാൽ ബജറ്റിൽ വിമാനത്താവളത്തിന് ഒരു പൈസ പോലും നീക്കിവെച്ചില്ല.

അന്നത്തെ അമൃത വാർത്തകളിൽ ''മന്ത്രിയുടെ വാക്ക് പാഴ് വാക്കായി'' എന്ന തലക്കെട്ടിൽ ചേമ്പറിന്റെ സ്വീകരണത്തിന് മന്ത്രി പറഞ്ഞ വാക്കുകൾ ഉൾപ്പെടെ വാർത്ത നൽകി.

തുടർന്ന് അഞ്ചു കോടി രൂപ അനുവദിച്ചതാണ് വിമാനത്താവള പദ്ധതിക്ക് ചിറകുമുളക്കാൻ കാരണമായത്. തുടർന്നങ്ങോട്ട് ഇതുമായി ബന്ധപ്പെട്ട് തുടർ വാർത്തകൾ നൽകാൻ കഴിഞ്ഞു.

കണ്ണൂർ വിമാനത്താവളം പദ്ധതി യാഥാർത്ഥ്യമായതിൽ അമൃത ടിവിയുടെ പങ്ക് ഏറെ വലുതാണ്.

ഇതിൻറെ മുഴുവൻ ക്രെഡിറ്റും അമൃത ടിവിക്ക് മാത്രമാണെന്ന് പറഞ്ഞത് അന്നത്തെ ജില്ലാ കലക്ടർ ഇഷിതാ റോയികലക്ടറേറ്റ് കോൺഫ്രൻസ് ഹാളിലെ ഒരു യോഗത്തിൽ പരസ്യമായാണ് ഈ പ്രതികരണം അദ്ദേഹം നടത്തിയത്.

പൊതുവെ സൗമ്യനും മിതഭാഷയിയുമായ ശിവദാസൻ കരിപ്പാൽ 1970 ഫെബ്രുവരി 27-ന് കരിപ്പാലിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു.

 അച്ഛൻ പുല്ലായിക്കൊടി ദാമോദരൻ നമ്പ്യാർ, അമ്മ കെ കെ ശ്രീദേവി. 5 മക്കളിൽ മൂത്ത മകൻ. മൂന്ന് സഹോദരിമാരും ഒരു സഹോദരനും.

sivadas
samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2