തലശ്ശേരി: മാസങ്ങൾക്കു മുൻപ് കോഴിക്കോട് മൈത്ര ആശുപത്രിയിലെ ഡോക്ടർമാർ അടിയന്തിരമായി ചെറുകുടൽ മാറ്റി വെക്കണം ഇല്ലെങ്കിൽ ഈ ജീവൻ നിലച്ചു പോകും എന്ന്നിർദ്ദേശിച്ച സമീറ എന്ന സഹോദരിയുടെ ജീവൻ രക്ഷിക്കാൻ ചികിത്സക്കായി 85 ലക്ഷം രൂപ
ആവശ്യമാണെന്ന്കാണിച്ചുകൊണ്ടുള്ള അമർഷാൻ ചാരിറ്റി വീഡിയോ പരിമിതമായ സമയത്തിനുള്ളിൽ കരുണവറ്റാത്ത എണ്ണമറ്റ ജനങ്ങൾ കൈയ്യേൽക്കുകയായിരുന്നു .
സമയോചിതമായ നിലയിൽ അർഹിക്കുന്ന ഗൗരവത്തോടെ എല്ലാവരുംസഹായിച്ചത് കൊണ്ടാണ് ഈ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
അമർഷാൻ എന്ന മനുഷ്യസ്നേഹിയുടെ ഇടപെടൽ ദൈവത്തിന്റെ കടാക്ഷമായാണ് സമീറയുടെ കുടുംബാംഗങ്ങളും നാട്ടുകാരും നോക്കിക്കാണുന്നത്
ചെറുകുടൽ മാറ്റി വെച്ച സമീറ വളരെ സന്തോഷത്തോടെ മക്കളോടൊപ്പം കുടുംബത്തിൽ സന്തോഷത്തോടെ ജീവിക്കുന്ന കാഴ്ച സന്തോഷാശ്രുക്കൾ പൊടിഞ്ഞ കണ്ണുകളോടെയാണ് അമർഷാനും സഹകാരികളും ഇപ്പോൾ നോക്കിക്കാണുന്നത് .പ്രാർത്ഥനാനിർഭരമായ മനസ്സോടെ ...ദൈവത്തെ വണങ്ങിക്കൊണ്ട് .
സഹായിച്ചവർക്കും, സഹകരിച്ചവർക്കും സർവ്വശക്ത്തനായ പടച്ചവൻ അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്നും അവർ ആഗ്രഹിക്കുന്നു
തുടർന്നും ഈ കാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹായ സകരണം എന്നും ഉണ്ടാവണമെന്നും വിനയാന്വിതമായ നിലയിൽ അവർ ആഗ്രഹിക്കുന്നതായും അമർഷാൻ പറയുകയുണ്ടായി.
പ്രസ്തുത വിഷയവുമായി അമർഷാൻ ഫൗണ്ടേഷൻ നിർമ്മിച്ച വീഡിയോ വായനക്കാർക്ക് സമർപ്പിക്കുന്നു .നന്മയുടെ നേർക്കാഴ്ചപോലെ ! വീഡിയോ കാണുക
Videio courtesy: Amarshan Foundation
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group