ലോകത്തെവിടെയും സാംസ്കാരികമണ്ഡലത്തിലെ 'വരേണ്യവർഗ' മാണ് 'വരയന്മാർ' അഥവാ ചിത്രകാരന്മാർ.
സാഹിത്യത്തിന്റെ forerunner ആയിട്ടാണ് പാശ്ചാത്യപണ്ഡിതർ ചിത്രകലയെ ഗണിക്കുന്നത്
എന്നാൽ നമ്മുടെ നാട്ടിൽ മാത്രം പലപ്പോഴും പ്രാധാന്യത്തിൽ ചണ്ഡാളനും താഴെയും. ഇന്ത്യയിൽ 'ആർട്ടിസ്റ്റ് നമ്പൂതിരി' യെപ്പോലെ അപൂർവം മഹാപ്രതിഭകളായ ചിത്രകാരന്മാർ മാത്രമേ 'വരരുചിപ്പെരുമ' കൊണ്ട് സാംസ്കാരികരംഗത്ത് വരേണ്യരായി ഗണിക്കപ്പെട്ടിട്ടുള്ളു.
ചിത്രകലയിലെതന്നെ ഏറ്റവും ഭാവനാശേഷിയുള്ള ടോപ് ആർട്ടിസ്റ്റുകൾ രേഖാചിത്രകാരന്മാരാണ് എന്നാണ് എന്റെ പക്ഷം. രേഖകൾ പൂർണ്ണമായും ചിത്രകാരന്റെ ഭാവനയിൽ നിന്നുമാത്രം സൃഷ്ടിക്കപ്പെടുന്ന സർഗക്രിയാസാരമാണ്. അത് ഒരിക്കലും ഒന്നിന്റെയും പക്കാ mimic അല്ല. അതു കൊണ്ടുതന്നെ uniqueness ൽ മുമ്പൻ വർണ്ണചിത്രങ്ങളേക്കാൾ രേഖാചിത്രങ്ങൾ തന്നെ. നിസ്തുലലാവണ്യം തുളുമ്പുന്ന അനശ്വരരേഖാചിത്രങ്ങൾ നമ്മുടെ ഹൃദയത്തിൽ വരഞ്ഞിട്ടാണ് ആർട്ടിസ്റ് നമ്പൂതിരിയെന്ന വരയുടെ വാസുദേവൻ മടങ്ങുന്നത് .
jiTHESHji
8281188888
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group