ആദർശ അജയ് ; മെസ്സിയുടെ ആരാധികയും ചിത്രകാരിയുമായ ചോമ്പാലക്കാരി

ആദർശ അജയ് ; മെസ്സിയുടെ ആരാധികയും ചിത്രകാരിയുമായ ചോമ്പാലക്കാരി
ആദർശ അജയ് ; മെസ്സിയുടെ ആരാധികയും ചിത്രകാരിയുമായ ചോമ്പാലക്കാരി
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2022 Nov 04, 03:40 PM
VASTHU
MANNAN




-ദിവാകരൻ ചോമ്പാല


ലോകമറിയുന്ന ബൈജു രവീന്ദ്രൻ എന്ന കണ്ണൂർ സ്വദേശി .

തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിൻറെ അഭിമാനത്തിളക്കം .

 അഴീക്കോടിനടുത്ത് വൻകുളത്ത് വയൽ എന്നഉൾനാടൻ ഗ്രാമത്തിലെ തയ്യിൽ വളപ്പിൽ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനായ ബൈജുവാണ് 'എല്ലാവർക്കും വിദ്യാഭ്യാസം ' എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന പ്രമുഖ എഡ്യുക്കേഷൻ ടെക്ക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകരിൽ പ്രമുഖനും ബൈജൂസ്‌ ആപ്പിന്റെ സ്ഥാപകനും .

ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം . അർജന്റീനിയൻ പ്രൊഫഷണൽ ഫുടബോൾ താരം മെസ്സി എന്നരണ്ടക്ഷരത്തിൽ മാത്രം ലോകമറിയുന്ന ഫുട് ബോൾ കളിക്കളത്തിലെ മഹാമാന്ത്രികൻ ലയണൽ ആൻഡ്രെസ് മെസ്സി ബൈജൂസിൻറെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി അവരോധിക്കപ്പെട്ടിരിക്കുന്നവെന്ന വാർത്ത കണ്ണൂരിന് മാത്രമല്ല ലോക മലയാളികൾക്കും ഫുടബോൾ പ്രേമികൾക്കുമെല്ലാം അഭിമാന നിമിഷം !.


ബൈജുസിന്റെ കേരളത്തിലെ അംബാസിഡർ മലയാള ചലച്ചിത്രതാരം മോഹൻലാൽ .

കേരളത്തിന് പുറത്തെ ബ്രാൻഡ് അംബാസിഡർ ബോളിവുഡ് താരം ഷാരൂഖാൻ .


ആദർശ അജയ്‌ മെസ്സിയുടെ ആരാധികയും 

ചിത്രകാരിയുമായ ചോമ്പാലക്കാരി


അഴിയൂർ പഞ്ചായത്തിലെ കോറോത്ത് റോഡിൽ കറപ്പയിൽ അജയകുമാറിൻെറ വീടിൻറെ ഉമ്മറക്കോലായിയിൽ ലോകപ്രശസ്‌ത ഫുട് ബോൾ ഇതിഹാസതാരം ലയണൽ മെസ്സി തൻറെ നെഞ്ചോടുചേർത്ത് പിടിച്ച ഫൂട്‍ബോളുമായി തലയെടുപ്പോടെ നിവർന്നുനിൽക്കുന്നു.


മെസ്സിയുടെ കടുത്ത ആരാധികയും ഫുട്‍ബോൾ കളിയുമായി കലശലായ പ്രണയം മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്ന യുവചിത്രകാരിയും അജയന്റെ മകളുമായ ആദർശ അജയ് തൊട്ടരികിൽ .

കയ്യിൽ ചായക്കൂട്ടും ബ്രഷുമായി ചിത്രകാരി ആദർശ മെസ്സിയുടെ സാമാന്യം വലിയ ചിത്രത്തിൻറെ അവസാന മിനുക്ക്‌ പണിയിൽ .

അക്രിലിക് ചായക്കൂട്ടുകളിൽ രൂപകൽപ്പന നിർവ്വഹിച്ച മെസ്സിയുടെ ചിത്രത്തിൻറെ പൂർണ്ണതക്കായി മുഖ്യ സഹകാരികളെപ്പോലെ ചിത്രം വരയിൽ മിടുക്കികൂടിയായ കുഞ്ഞുമകൾ അർണ്ണികയും ഒപ്പം മൂത്തമകൻ ആർജ്ജവും പതിവ് പോലെ അമ്മക്കൊപ്പം.

ഇതിനുമുൻപും മെസ്സിയുടെ പല ആരാധകരുടെയും ആവശ്യപ്രകാരം ആദർശ മെസ്സിയുടെ വലിയ ചിത്രങ്ങൾ വരക്കുകയും മാധ്യമശ്രദ്ധനേടുകയുമുണ്ടായിട്ടൂണ്ട് .

 ജീവിതത്തിൽ പലനേരങ്ങളിലായി ഇതിനകം ഒരുപാട് ചിത്രങ്ങൾ വരച്ചു തീർത്തെങ്കിലും മെസ്സിയുടെ ചിത്രം വരയ്ക്കുമ്പോൾ വേർതിരിച്ച് പറയാനാവാത്ത പ്രത്യേക നിർവൃതിയും സന്തോഷവുമാണ് മനസ്സിലുണ്ടായതെന്ന് ആദർശ തുറന്നുപറഞ്ഞു .

adarsha-cover-2.............825-pixel--jpg

ദുബായിയിലെ ജീവിതത്തിനിടയിലാണ് കലയിലേയ്ക്ക് വീണ്ടുമിറങ്ങിയത് .

ഫിസിക്‌സ് ബിഎഡ് ബിരുധധാരിയായിരുന്നിട്ടും ചിത്രകലയോടുള്ള താൽപ്പര്യം കൊണ്ടുമാത്രമാണ് ആദർശ മറ്റുജോലികൾക്ക് താൽപ്പര്യം കാണിക്കാതിരുന്നത്‌.

ദുബായിയിലെ ആർട് ഇൻസ്റ്റിററ്യുട്ട് ആയ ''ആർട് കല '' യിൽ ആർട് ഇൻസ്‌ട്രക്ടർ പദവിയിൽ ജോലിനോക്കി .പ്രദർശനത്തിൽ വെച്ച ആദർശയുടെ ചിത്രങ്ങളിൽ പലതും പിൽക്കാലത്ത് സാമാന്യം നല്ലവിലയ്ക്ക് മലയാളികളും വിദേശികളും സ്വന്തമാക്കിയതായാണറിവ് .

അനുമോദനങ്ങളുടെയും പ്രോത്സാഹങ്ങളുടെയും വസന്തകാലം .ലൈവ് ആർട് പുരസ്ക്കാരം പോലുള്ളവ വേറെയും .

ഇതിനിടയിലാണ് 'Art with Adarsha ' എന്ന യുറ്റ്യുബ് ചാനൽ സ്വന്തമായി ആരംഭിച്ചത് .

മ്യുറൽ ,റീയലിസ്റ്റിക് ആർട്,തുടങ്ങിയ ചിത്രകലാ രീതികളിൽ മുഴുകിക്കഴിയുന്ന ആദർശ വരും നാളുകളിൽ സ്വന്തം നാട്ടിൽത്തന്നെ സ്ഥിരതാമസമാക്കാനൊരുങ്ങുന്നു .

''ഏത് മഹാ നഗരത്തിൽ പോയാലും നമ്മുടെ നാട്ടുമ്പുറത്തിൻെറ സുഖമൊന്നുവേറെ.

പകിട്ടും പൊങ്ങച്ചവുമില്ലാത്ത നാട്ടുമ്പുറത്തുകാരുടെ കൂട്ടത്തിൽ ഒരാളായി ,ഇവിടുത്ത മനോഹരമായ പ്രകൃതിയുടെ ഒരംശമായി ജീവിക്കുന്ന സുഖമൊന്നു വേറെ ''-

ലാളിത്യം കലർന്ന ആദർശയുടെ വിശദീകരണമെങ്ങിനെ.

ചിത്രകലയോട് വാസനയും താല്പര്യമുള്ള കുട്ടികൾക്കായി മ്യുറൽ ചിത്ര രചന തുടങ്ങി തനിക്കറിയാവുന്ന ചിത്രകലയുടെ അടിസ്ഥാന കാര്യങ്ങൾ തികച്ചും സൗജന്യമായി ഓൺലൈനിൽ പരിശീലനം നൽകാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാനും വെബ്ബ് ഡിസൈനർ കൂടിയായ ആദർശ ഒരുങ്ങുന്നതായി വ്യക്തമാക്കി.

ഡിജിറ്റൽ സാങ്കേതികത്തികവിൻറെ പിൻബലത്തിൽ ഓൺലൈനിലും അല്ലാതെയുമായി ചിത്രങ്ങൾ വരച്ചുനൽകാൻ ആവശ്യക്കാർ വന്നുതുടങ്ങിയതോടെ ചിത്രകലാരംഗത്തുതന്നെ ചുവടുറപ്പിക്കാനുള്ള ദൃഢചിത്തതയോടെയാണ് ഈ യുവ കലാകാരിയുടെ മുന്നൊരുക്കങ്ങൾ .

വിദേശനിർമ്മിതമായ ചായക്കൂട്ടുകളും ആധുനിക ചിത്രരചനക്കാവശ്യമായ അനുബന്ധ സൗകര്യങ്ങളുടെ വിപുലമായ ശേഖരവുമായി സ്വന്തം നാട്ടിൽ കാലുറപ്പിക്കന്ന ആദർശ അജയ് എന്ന ചിത്രകാരിക്ക് പൂർണ്ണ പിന്തുണയുമായി ഭർത്താവ് അനൂപ് .

ആദർശ എന്ന ചിത്രകാരിയിൽ നിന്നും ഇനിയുമേറെ ചിത്രങ്ങൾ വരുനാളുകളിൽ നമുക്ക് പ്രതീക്ഷിക്കാം .


jpg

ലഭിക്കാവുന്ന നേരങ്ങളിലെല്ലാം മെസ്സിയുടെ പന്തുകളി ടി വിയിൽ കാണുന്നത് കൊണ്ടുതന്നെ കളിക്കളത്തി ലെ മാന്ത്രികന്റെ ശരവേഗതത്തിലുള്ള ഓട്ടവും ചടുലതാളങ്ങളും ദ്രുതചലനങ്ങളും ഭാവവ്യതിയാനങ്ങളും ശരീരഭാഷയും എല്ലാം ആദർശ എന്ന ചിത്രകാരിക്ക് കാണാപ്പാഠം .


ആദർശ വരച്ചുതീർത്ത മെസ്സിയുടെ ചിത്രത്തിനും ഒരുപാട് പ്രത്യേകതകളുണ്ട് .പരിമിതമായ വർണ്ണങ്ങൾ മാത്രം ചാലിച്ചുകൊണ്ട് രൂപകലപ്പന നിർവ്വഹിച്ച മെസ്സിയുടെ ചിത്രത്തിന്റെ പ്രതലത്തിൽ നിന്നും പുറത്തേയ്ക്ക് തള്ളിനീക്കുന്ന ഫൂട്ബോളും നെഞ്ചോട് ചേർത്ത്‌ പിടിച്ച കൈപ്പത്തിയും കൈവിരലുകളുമെല്ലാം ത്രീഡി ഇഫക്റ്റ് കൈവരിക്കാൻ പാകത്തിലാണ് നിർമ്മിച്ചത് .

ഫുട്ബോൾ പ്രേമികളുടെ കണ്ണുടക്കുന്ന അതി മനോഹരമായ ചിത്രം !


ചിത്രരചന ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും നാട്ടുമ്പുറത്തുകാരിയായ ഈ യുവതിയുടെ ചിത്രങ്ങൾ ദുബായിയിൽ നടന്ന നിരവധി എക്സിബിഷ്യനുകളിലെ വിസ്‌മയക്കാഴ്ചകളായിരുന്നു .

വരയരങ്ങിലെ നിറസാന്നിധ്യമായിക്കൊണ്ടിരിക്കുന്ന ആദർശ അജയ് എന്ന കോറോത്ത് റോഡ്‌കാരിയെ ഇനിയും നാടറിയാതെ പോകരുത് .

കുഞ്ഞുവയസ്സിലെ ആദർശയ്ക്ക് എവിടെയെങ്കിലും കുത്തിവരയ്ക്കാനുള്ള വാസനയും വൈഭവവും കൂടപ്പിറപ്പുപോലെ.

ചിത്രകാരിയായ ഭാര്യയ്ക്ക് വേണ്ട പ്രോത്സാഹനങ്ങളും കൂട്ടായ്‌മയും നൽകുന്നതിൽ ഭർത്താവ് അനൂപും ഏറെ മുന്നിൽ .

ചെറുപ്രായത്തിലേ ചിത്രരചനയിലും കളിമൺ ചിത്രനിർമ്മാണത്തിലും അതീവ തൽപ്പരയായ ആദർശ സ്‌കൂൾ ജില്ലാതല മത്സരങ്ങളിൽ നേരത്തെതന്നെ നിരവധി സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുള്ളതായാണറിവ്‌ .കോളേജ് പഠനത്തിനു ശേഷം കലാഗ്രാമത്തിൽ ചുമർച്ചിത്രകലയിൽ പഠനം .

ആ കാലയളവിൽ നടന്ന വിവാഹത്തോടെ പഠനത്തിൽ താൽക്കാലിക വിട .ഭർത്താവിനൊപ്പം മദ്രാസ് ,പൂന, ദുബായി പലേടങ്ങളിലായി പറിച്ചുനട്ടുകൊണ്ടുള്ള ജീവിതയാത്ര .



samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2