മുഖമുദ്ര : ജുനൈദ് കൈപ്പാണി വയനാട്

മുഖമുദ്ര : ജുനൈദ് കൈപ്പാണി വയനാട്
മുഖമുദ്ര : ജുനൈദ് കൈപ്പാണി വയനാട്
Share  
2023 Jun 30, 12:56 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

എന്താണ് രാഷ്ട്രീയം?

രാഷ്ട്രീയത്തെ എങ്ങനെ നോക്കികാണുന്നു?


?രാഷ്ട്രീയമെന്നത് ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന, ജീവജാലങ്ങളുടെ നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമാണ്. ചില സിനിമകൾ കാഴ്ചക്കാരന്റെ മനസ്സിൽ ബോധപൂർവ്വം നിക്ഷേപിച്ച് പോയ അഴിമതിക്കോലങ്ങളോ ഹാസ്യ കഥാപാത്രങ്ങളോ അല്ല മഹാഭൂരിപക്ഷം വരുന്ന രാഷ്ട്രീയ പ്രവർത്തകരും. ജനതയുടെ നൻമ ഉദ്ദേശിച്ച് തന്നെയാണ് ഏറെപ്പേരും രാഷ്ട്രീയപ്രവർത്തകരാകുന്നത്. എല്ലാ മേഖലകളിലും പോലെ രാഷ്ട്രീയത്തിലും പുഴുക്കുത്തുകളുണ്ടാകുകയും പലയിടത്തും പെറ്റുപെരുകുകയും ചെയ്യും. തിരുത്താത്തവ മൺ മറയുന്നു, തിരുത്തുന്നവർ മുന്നേറുന്നു. ഇത് മനസ്സിലാക്കി രാഷ്ട്രീയത്തെ സമീപിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.


?രാഷ്ട്രീയത്തിന് അമിത പ്രാധാന്യം കൊടുക്കുന്നുണ്ടോ?


?തീർച്ചയായും..

രാഷ്ട്രീയമെന്നത് നമ്മുടെയെല്ലാം ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. അത് ഗൗരവപ്പെട്ട വിഷയമാണ്. കാരണം, അത് കൈകാര്യം ചെയ്യുന്നത് പൗരന്റെ ജീവിതമാണ് എന്നത് കൊണ്ട് തന്നെ.


?ജനപ്രതിനിധി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് സെൽഫ് മാർക്കറ്റിംഗ് ആണെന്ന് ആരെങ്കിലും ആരോപിച്ചാൽ..


?''നാടിന്റെ നാനാതുറകളിലും പുരോഗതിയുടെ വെള്ളിവെളിച്ചം പ്രസരിപ്പിക്കുന്ന ഓരോ വികസന സംരംഭങ്ങളെയും കുറിച്ചറിയുക എന്നത് പൗരന്മാരുടെ അവകാശവും ആഹ്ലാദവുമാണ്‌ അത് അറിയിക്കുക എന്നത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തവുമാണ്‌.


ആ ദൗത്യം പരമാവധി നിർവഹിക്കുക എന്നത് മാത്രമാണ് മീഡിയയയും സോഷ്യൽ മീഡിയയുമൊക്കെ പലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

അല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല.

തെറ്റിധരിച്ചവർക്ക് വേണ്ടിയുള്ള ഒരു മറുപടിയാണിത്.

അല്ലാതെ ജനപ്രതിനിധിയുടെ സോഷ്യൽ മീഡിയ ഉപയോഗം തെറ്റിധരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മറുപടി അല്ല


?പല ഉദ്ഘടനങ്ങളും സാധരണക്കാരെ കൊണ്ട് ചെയ്യിക്കുന്നതായി

ശ്രദ്ധയിൽ പ്പെട്ടു..

പൊളിറ്റിക്കൽ ഗിമ്മിക്സ് ആണോ..?


?ഒരിക്കലുമല്ല.

സദുദേശാപരമാണ്.

റോഡ് ഗോത്ര സുഹൃത്തുക്കൾ ഉദ്ഘാടനം ചെയ്യുന്നു.

അത് അവർക്കുള്ള ആദരവും പരിഗണനയുമാണ്.

സ്കൂൾ കൺഫേർട്ട് സ്റ്റേഷൻ സ്കൂൾ ലീഡർ ചെയ്യുന്നു. അത് പുതിയ തലമുറയ്ക്കുള്ള പ്രോത്സാഹനമാണ്.


ഇതൊക്കെ പ്രോത്സാഹനമാണ്. പങ്കാളിത്തം ഉറപ്പുവരുത്തലാണ് അല്ലാതെ ഒരിക്കലും ഗിമ്മിക്സ് അല്ല.


?അമ്പതിൽ അധികം പദ്ധതികൾ നിശബ്ദമായി, വിജയകരമായി ഒരു ജനപ്രതിനിധി എന്ന നിലക്ക് ചെയ്തു പോരുന്നുണ്ടല്ലോ..

എങ്ങനെയാണ് പദ്ധതികൾ രൂപപ്പെടുന്നത്.?


?ഓരോ സാഹചര്യങ്ങളിൽ നിന്നും കൃത്യമായ സാദ്ധ്യതകൾ പരിശോധിച്ചു രൂപപ്പെടുത്തുന്നതാണ്.

പദ്ധതികളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നേരത്തെ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടതാണല്ലോ.. അത് കൊണ്ട് ഡീറ്റൈൽസിലേക്ക് പോവുന്നില്ല.


?പഞ്ചയത്തുമായി ബന്ധപ്പെട്ട് ഒരു കോഴ്സ് ചെയ്തിരുന്നു എന്നറിഞ്ഞു.

വ്യക്തമാക്കാമോ..


?ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പൽ, കോർപ്പറേഷൻ കൗൺസിലുകളിലുമായി 21,900 വാർഡുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ തത്പരരായവർക്കായി കിലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സഹകരണത്തോടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സ് നടത്തിയിരുന്നു. വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും എന്ന സർട്ടിഫിക്കറ്റ് കോഴ്സി ണത്.അത് പൂർത്തിയാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് കൈപ്പറ്റിയതാണ്.

അത്തരം 

പഠന പ്രക്രിയയിൽ നിന്ന് ആർജിക്കുന്ന ആധികാരിക വിവരങ്ങൾ കൂടിയാണ് പഞ്ചായത്ത് ടോകിലും മറ്റും സാഹയകരമാവുന്നത്.

latest-co

? വിദേശ ഓൺലൈൻ പത്രങ്ങൾ പോലും പരാമർശിച്ച താങ്കളുടെ പഞ്ചായത്തുമായി ബന്ധപ്പെട്ട 

You tube ചനലിനെ കുറിച്ചു പറയാമോ ?

അധികാരവികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ നിർവഹണത്തിന്റെയും കേരളീയ അനുഭവങ്ങൾ പുതിയ കാലവുമായി ചേർത്തുകൊണ്ട് സമഗ്രമായി മനസ്സിലാക്കാൻ പറ്റുന്നവിധം

ലളിതമായ വിവരണമാണ് ഓരോ പഞ്ചായത്ത്‌ ടോക് സീരീസിലും ഉൾപെടുത്തിയിരിക്കുന്നത്.

കേരളത്തിലെ 

സവിശേഷമായ സാഹചര്യത്തിൽ  

അടിസ്ഥാനവിഷയങ്ങളിൽ ഊന്നിക്കൊണ്ട് 

അധികാര വികേന്ദ്രീകരണവും

ആസൂത്രണവും 

പഞ്ചായത്ത് സംവിധാനവും പ്രാദേശിക ഭരണനിർവഹണവും

ജനപ്രതിനിധികളുടെ ചുമതലയും 

ഹ്രസ്വമായി അവതരിപ്പിക്കുന്നതാണ് ടോക്ക് സീരീസ് 


കേരള സമൂഹത്തിൽ ഉയർന്നുവരുന്ന അഭിലാഷങ്ങളും ശ്രോതാക്കളായ 

ജനപ്രതിനിധികളുന്നയിക്കുന്ന പ്രായോഗികമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള 

എല്ലാ തലത്തിലുള്ള ആശയങ്ങളും വിഷയങ്ങളും ചർച്ച ചെയ്ത്‌ ടോക് സീരീസുകൾ വ്യാപിപ്പിക്കുക എന്നതാണ് തീരുമാനം.



?ഈയൊരു സ്മാർട്നെസ് അടുത്ത തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണോ?


?ഒരിക്കലും അല്ല.

നിലവിൽ ഉള്ള ഉത്തരവാദിത്തം പരമാവധി ഭംഗിയാക്കുക എന്നുള്ളതാണ്.

അല്ലാതെ അടുത്ത മത്സരത്തിന് വോട്ടർമാരുടെ പ്രീതിയോ മറ്റോ ആഗ്രഹിച്ചുള്ളതല്ല.

പൊതുപ്രവർത്തനം മത്സരത്തിന് വേണ്ടി മാത്രമാണ് എന്ന് കരുതുന്നത് തീർത്തും തെറ്റായ മനോഭാവമാണ്.


?പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ?


?പരിസ്ഥിതി സൗഹൃദ ജീവിതരീതി പൊതു ജനങ്ങൾക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'സ്റ്റാൻഡ് വിത്ത്‌ നേച്ചർ 'ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി പഞ്ചായത്ത്‌ സഭ ക്യാമ്പയിന്റെ ദക്ഷിണ ഇന്ത്യ കോർഡിനേറ്ററായി നിയമിതനായിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.


?താങ്കളുടെ 

പ്രതിപക്ഷ ബഹുമാനവും സർവ്വംഗീകൃത ശൈലിയും പ്രശംസനീയമാണ്.

അതേക്കുറിച്ച്‌ എന്താണ് പറയാനുള്ളത്?



?ഇടതുപക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചുകൊണ്ട് ,മാന്യവും പക്വതയുമുള്ള സമീപനവും പ്രതിപക്ഷ ബഹുമാനവും

ജനാധിപത്യ മര്യാദകളും പാലിച്ചുള്ള 

പൊതുപ്രവർത്തന ശൈലി വിദ്യാർത്ഥികാലം തൊട്ടേ അനുധാവനം ചെയ്യുവാൻ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് വിവിധ സംഘടനകളും സ്ഥാപനങ്ങളും നേതൃത്വം നൽകുന്ന സൗഹൃദ കൂട്ടായ്മകളിലേക്കു വരാറുള്ള ക്ഷണം വളെരെയേറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.


പ്രതിപക്ഷ ആദരവും ജനാധിപത്യ മഹത്വവും 

പരസ്പര സഹകരണവും സഹായവും മുഖമുദ്രയാക്കി കൊണ്ട് പൊതുവായ പുരോഗതിക്കും സൗഹൃദ അന്തരീക്ഷത്തിനും വേണ്ടി ഒരുമിച്ചിരിക്കാനുള്ള വിശാല ഹൃദയം ഓരോ പൊതു പ്രവർത്തകനും കൈവരിക്കുമ്പോഴാണ് നാടിന്റെ സമഗ്ര വികസനം ഉറപ്പുവരുത്താൻ സാധിക്കുക എന്ന് വിശ്വസിക്കുന്നു.


?വികസനകാര്യങ്ങളും മറ്റു ദൈനംദിന പൊതു പരിപാടികളും നിരന്തരം ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നു..

ലക്ഷ്യം ?


?ചെടിക്ക് നനവ് ആവശ്യമുള്ളതുപോലെ ഒരു ആശയത്തിന് പ്രചരണം ആവശ്യമാണ്. അല്ലെങ്കിൽ രണ്ടും വാടി മരിക്കും.” -ഇത് ഡോ.അംബേദ്ക്കറുടെ വരികളാണ്.

ഈ സന്ദേശം ഡിജിറ്റൽ കാലഘട്ടത്തിൽ പ്രയോഗത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന് മാത്രം.


പുതിയ സമൂഹത്തിന്റെ പരിചേച്ഛദം എന്ന നിലക്ക് ഓൺലൈൻ ഇടങ്ങളിലും 

അതുപോലെ പരമ്പരാഗത 

ഓഫ്‌ലൈൻ ഇടങ്ങളിലും ജനപ്രതിനിധിയുടെ സാന്നിധ്യം പൗരന്മാർക്ക് ആശ്വാസവും ആത്മവിശ്വാസവുമാണ്.

അതല്ലാതെ ആത്മരതിക്കു വേണ്ടിയുള്ളതല്ല.



?വികസന സങ്കല്പം..?


?രാഷ്ട്രം എന്നത് പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പലാണ്. ഗാന്ധിജിയുടെ ഈ വാക്കുകൾ ആണ് എന്റെ വികസന സങ്കല്പത്തിന്റെ ആധാരം. 


ഒരു പദ്ധതി പ്ലാൻ ചെയ്യുമ്പോൾ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവന്റെ മുഖം മനസ്സിൽ ഉണ്ടാവണം.

ഗാന്ധിജി ആവർത്തിച്ചു പറഞ്ഞ ഈ സന്ദേശം നമുക്ക് ഏറ്റെടുക്കാൻ സാധിക്കണം. ഡോ.ലോഹ്യ,ജെ.പി 

എന്നിവരെകുറിച്ചുള്ള വായനയും പഠനവും 

എന്നിലെ ഹ്യുമാനിസ്റ്റും സോഷ്യലിസ്റ്റും ഉണർത്തുകയും ഉയർത്തുകയും ചെയ്തു.


?ചരിതാർഥ്യവും ആവേശവും ഉണ്ടാക്കുന്ന കാര്യങ്ങൾ..?


?പൊള്ളുന്ന ജീവിത യഥാർഥ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു.അവിടങ്ങളിലെ പ്രശ്നങ്ങൾ 

മാനവിക പക്ഷത്തു നിന്നും പരിഹരിക്കുന്നു എന്നുള്ളത് ഏറെ ചരിതാർഥ്യം നൽകുന്നു.

മുന്നണിയും പാർട്ടിയും നാട്ടുകാരും നൽകുന്ന പിന്തുണ ആവേശകരമാണ്.

ഊർജ്ജപ്രദവുമാണ്.


?പ്രവർത്തന ഗോദയിൽ മുന്നണിയുടെ പിന്തുണയെ സംബന്ധിച്ചു പറയാമോ..?


?സർവ്വ നന്മകളെയും ജനപ്രതിനിധിയുടെ വ്യക്തിപരമായ പൊട്ടെൻഷ്യാലിറ്റിയേയും മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്ന മഹത്തായതും ഉദാത്തമായതുമായ സമീപനമാണ് ഇടതുപക്ഷത്തിന്റേത്.


cd4becb8-a1ec-4e58-99d1-cabee33a2fc9_1688111451

പൊതുജനങ്ങളുടെ സ്നേഹത്തെ എങ്ങനെ കണ്ടെത്തുന്നു..?

ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്.

മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉടലെടുക്കുന്നത്.

അതിനാൽ സ്നേഹം അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം പൊതുപ്രവർത്തനത്തെ നമ്മൾ കണക്കാക്കേണ്ടത്.

പങ്കുവെക്കലിലൂടെയും പ്രയോഗത്തിലൂടെയും പ്രതിപക്ഷ ബഹുമാനത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയും.

സ്നേഹ൦ താല്പര്യത്തിനു൦ ലാഭത്തിനു൦ ഉപാധികൾക്കും അതീതമാണ്.

യഥാർത്ഥ സ്നേഹം പ്രതിഫലം ആഗ്രഹിക്കുന്നില്ല.

പൊതുജനങ്ങളുടെ സ്നേഹത്തിന് നടുവിലൂടെ സഞ്ചരിക്കുക എന്നത് അനിർവചനീയമായൊരു അനുഭൂതിയാണ്.

അതാണ്‌ ഒരു ജനപ്രതിനിധിക്കു ലഭിക്കുന്ന ഏറ്റവും വലിയ പ്രിവിലേജ്.


?അഴിമതിമുക്ത രാഷ്ട്രീയം സാധ്യമാണോ..?


?ആഗോളീകരണാനന്തര ലോകത്തിൽ അഴിമതിയെന്നത് മൂലധനത്തിന്റെ സ്വതന്ത്രസഞ്ചാരത്തിനും നീതി നിഷേധപൂർണ്ണമായ കടന്നു കയറ്റത്തിനുമുള്ള മാർഗ്ഗങ്ങളിലൊന്നാണ്. ജനങ്ങൾക്കാകെ അവകാശപ്പെട്ട പൊതുജന സമ്പത്തുകളെ സ്വകാര്യ വ്യക്തികൾ കൈയ്യടക്കുന്നതിന് കണ്ടെത്തുന്ന വഴി കൂടിയാണ് അത്.


പൊതുവായതിനെ സ്വകാര്യവൽക്കരിക്കുക എന്നത് തീർത്തും ജനവിരുദ്ധമായ ആശയത്തിന് വളർന്നു വികസിക്കുവാൻ നൽകപ്പെട്ട പ്രതിഫലമാണ് അഴിമതിപ്പണം..


അഴിമതി എന്നത് ആവർത്തിക്കപ്പെട്ട് അനുവദനീയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൊന്നായിത്തീർന്ന പുതിയ കാലത്ത് നമ്മുടെ പോരാട്ടം

ശക്തമാക്കേണ്ടതുണ്ട്.

അഴിമതിയുടെയും അവിഹിത ധനസമ്പാദനത്തിന്റെയും പുതിയ അദ്ധ്യായങ്ങൾക്കെതിരെ സന്ധി ചെയ്യാതെ പോരാടാൻ നമുക്ക് സാധിക്കണം.


ഭരണതലത്തിലെയും ഭരണ വർഗ്ഗ പാർട്ടികളിലെയും അഴിമതികൾ ഉന്നയിച്ചുളള പോരാട്ടം പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമണ്ഡലമായി മാറണം.

അതിനായി നമ്മൾ ഒരുമിച്ച് ഒരേ മനസ്സോടെ പോരാടണം.

അഴിമതിക്കെതിരെയുള്ള 

പോരാളിക്ക്  രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷ സ്ഥാനമുണ്ട്.

മൂലധനാധിനിവേശത്തിന്റെ

അതിക്രമങ്ങൾക്കെതിരെ പൊതുജീവിതത്തിൽ മാനവികതയുടെ സവിശേഷ പ്രതീകമായി മാറാൻ ഓരോ ജനപ്രതിനിധികൾക്കും സാധിക്കണം.

ഞങ്ങൾ 

ജനതാ പരിവാറുകാരുടെ, സോഷ്യലിസ്റ്റുകളുടെ ആചാര്യന്മാരായ ജയപ്രകാശ് നാരായണൻജിയുടെയും ഡോ. റാം മനോഹർ ലോഹ്യയുടെയും 

ഉജ്ജ്വലമായ ഓർമ്മകളിലെല്ലാം അഴിമതിക്കെതിരായ സമരത്തിന്റെ ഒരു സമാന്തരപാഠം കൂടിയുണ്ട്.


അഴിമതിക്കെതിരായ സമരത്തിൽ ജനപ്രിയതയുടെ ഘടകമേയുള്ളൂവെന്നും അഴിമതിയെ അനുവദിക്കുന്ന വ്യവസ്ഥയെ കടപുഴകുന്നതോടെ അതവസാനിക്കുമെന്നും വാദിക്കുന്നവരും ശുഭപ്രതീക്ഷ പുലർത്തുന്നവരുമായിരുന്നു അവർ.

ഇത്തരം വാദങ്ങളുടെ സൈദ്ധാന്തികമായ പിൻബലത്തെ ഗൗരവമായി കാണാൻ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും സാധിക്കണം.


?വയനാട്ടിൽ നിന്നും ഒരു എം.എൽ.എ ആയി എന്ന് വരും..?


?അധികാര കസേരകളില്‍ കണ്ണു വെക്കാതെ അപരന്റെ വേദനകളെ മനസ്സിലാക്കാനും അവരെ കൂട്ടിപ്പിടിക്കാനും തയ്യാറുള്ള വിശാലമനസ്‌ക്കരായ പൊതു പ്രവർത്തകരെയാണ് സമകാലിക സമൂഹത്തിനു ആവശ്യം. അത്തരം ആവശ്യത്തെ പരിഗണിക്കുന്നൊരു പൊതുപ്രവർത്തകനെ സംബന്ധിച്ച്‌ ഈ ചോദ്യം അപ്രസ്കതമാണെന്ന് കരുതുന്നു.


രാഷ്ട്രീയ പകപോക്കലുകളും അടിസ്ഥാന രഹിതമായ ആരോപണ കസര്‍ത്തുക്കളും അനാവശ്യ വാഗ്വോദങ്ങളും കൊണ്ട് വർത്തമാന രാഷ്ട്രീയം സജീവമാകുമ്പോള്‍ നഷ്ടപ്പെടുന്നത് സാമൂഹിക സൗഹൃദങ്ങളിലെ നന്മകളാണ്.


അടിസ്ഥാനരഹിതമായ ആരോപണ പ്രത്യാരോപണങ്ങളും കളവ്, വഞ്ചന, ചതി, തുടങ്ങിയ സാമൂഹിക തിന്മകളും രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമാണന്ന തെറ്റായ തോന്നലാണ് പുതുതലമുറയില്‍ ജനിപ്പിക്കുന്നത്.


രാഷ്ട്രീയം അധികാര സംരക്ഷണത്തിനുള്ള ഒരുപാധിയല്ലായെന്നും മറിച്ച് രാഷ്ട്ര സേവനവും മാനവ നന്മയുമാണ് രാഷ്ട്രീയത്തിനാധാരം എന്ന ബോധമാണ് പുതു തലമുറയ്ക്ക് നമ്മൾ കൈമാറേണ്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാഷ്ട്രീയ ഭരണകാര്യനിര്‍വഹണ മേഖലയിലേക്ക് നീങ്ങുവാനുള്ള സാമൂഹിക സാഹചര്യം രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ലഭിച്ചിട്ടും ജനക്ഷേമത്തിനും മതസൗഹാര്‍ദ്ധത്തിനുമാണ് അദ്ദേഹം താല്പര്യപ്പെട്ടത്‌.

 ഗാന്ധിജിയുടെ ഈ മാനവിക കാഴ്ചപ്പാടിനെ ഉള്‍കൊള്ളുവാൻ നമുക്ക് കഴിയണം.



bhbh

രാഷ്ട്രീയം ഒരു ജനസേവന ഉപാധിയാണ് എന്ന അടിസ്ഥാന തത്വത്തെയാണ് നമ്മൾ മുറുകെ പിടിക്കേണ്ടത്.

കാലം സ്വഭാവികമായി

ഏല്പിക്കുന്ന പാർലിമെന്ററി ദൗത്യങ്ങൾ ഇരു കരം നീട്ടി സ്വീകരിക്കുകയും അത് ജനങ്ങൾക്ക്‌ വേണ്ടി പരമാവധി മനോഹരമാക്കുകയും ചെയ്യുക എന്നുള്ളത് മഹത്തായൊരു നന്മയാണെന്ന് കരുതാനും നമുക്ക് സാധിക്കണം 


പ്രമുഖ മാധ്യമ പ്രവർത്തകൻ സി.വി ഷിബു

നടത്തിയ ജുനൈദ് കൈപ്പാണിയുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണ രൂപമാണിത്.

(അഭിമുഖത്തിന്റെ വീഡിയോ ലിങ്കും

ഇതോടൊപ്പം നൽകുന്നു )

352556144_199255526413091_3692997106509548017_n

പ്രവാസികളുടെ ആരോഗ്യം ഈ നാടിന്റെ ആരോഗ്യം .

വടകര :

വീടിനും നാടിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സ്വന്തം ആരോഗ്യം മറന്നുപോകുന്ന അവര്‍ക്കായി പാര്‍കോ സാമൂഹിക പ്രതിബദ്ധതയോടെ അവതരിപ്പിക്കുന്ന പ്രത്യേക ഹെല്‍ത്ത് ചെക്കപ്പ് പാക്കേജാണ് 'പ്രവാസി ഹെല്‍ത്ത്'. ഈ പാക്കേജില്‍ 15 പരിശോധനകളും കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷനും വെറും 3232 രൂപക്ക് ലഭ്യമാക്കുന്നു. ഈ അവധിക്കാലത്ത് ഒരു പകലിന്റെ പകുതി മാറ്റിവെച്ചാല്‍ മാത്രം മതി.

ഷുഗര്‍, ഹൃദയരോഗം, വാതം. അലര്‍ജി, കരള്‍-വൃക്കരോഗങ്ങള്‍ എന്നിവ മുന്‍കൂട്ടി അറിയാന്‍ ഈ പരിശോധനകള്‍ ഉപകരിക്കും. സിടി ആഞ്ചിയോഗ്രാം, കൊറോണറി ആഞ്ചിയോഗ്രാം എന്നിവ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ഇളവുകളും അനുവദിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും:

0496 3519999, 0496 2519999.

99fb3146-1986-4760-88af-d1dcb495ff14_1687792117

എന്‍ഡോക്രൈന്‍ ശസ്ത്രക്രിയ ക്യാമ്പിലേക്ക്

രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വടകര: തൈറോയിഡ്, പാരാതൈറോയിഡ്, അഡ്രിനല്‍ ഹോര്‍മോണ്‍ രോഗികള്‍ക്കായി പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്‍ഡോക്രൈന്‍ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നു മുതല്‍ 31 വരെ നടക്കുന്ന ക്യാമ്പില്‍ രജിസ്ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. രോഗനിര്‍ണ്ണയത്തിനുള്ള ലബോറട്ടറി, ഡയഗ്നോസിസ് പരിശോധനകള്‍ക്ക് 20 ശതമാനം ഇളവ് അനുവദിക്കും. ശസ്ത്രക്രിയകള്‍ക്കുംപ്രത്യേക ഇളവുകള്‍ ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0496 3519999, 0496 2519999.

babu

ഫാം റോക്ക് ഗാർഡൻ 

വിനോദ വിശ്രമ സൗകര്യങ്ങൾ തേടിയെത്തുന്നവർക്കൊപ്പം വ്യത്യസ്ഥ തലങ്ങളിലുള്ള ചെറുതും വലുതയുമായ കൂട്ടായ്‌മകൾക്കും പ്രകൃതിയുടെ വരദാനമായി ലഭിച്ച കോഴിക്കോട് ജില്ലയിലെവേറിട്ടൊരിടം.

ഫറൂഖ് ചുങ്കം ജങ്ഷന് സമീപം ഫറൂഖ് കോളേജ് റോഡിലാണ് ഈ മനോഹര തീരം . ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജുകൾ മറിച്ചുകാണുക 

https://online.fliphtml5.com/awasx/qlyj/#p=10


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25