-ദിവാകരൻ ചോമ്പാല
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പായ രാജവെമ്പാല ( ophiophagushannah) യുടെ 19 മുട്ടകൾ പുറന്തോട് പൊട്ടി വിരിയുന്ന അപൂർവ്വനിമിഷത്തിന് സാക്ഷിയാവാൻ കൊട്ടിയൂരിൽ ക്യാമറക്കണ്ണുമായി 100 ഓളം ദിവസങ്ങൾ കണ്ണിലെണ്ണയൊഴിച്ചെന്നനിലയിലും അശേഷം മുഷിപ്പില്ലാതെയും ഒരൊറ്റലക്ഷ്യവുമായി ഉറക്കമൊഴിച്ച് കാത്തിരുന്ന പ്രമുഖ ഉരഗഗവേഷകൻ വിജയ് നീലകണ്ഠൻ എന്ന തളിപ്പറമ്പുകാരനെ അറിയാനേറെ പറയാനേറെ ........
മുട്ടവിരിഞ്ഞ രാജവെമ്പാലകുഞ്ഞുങ്ങളെ വിജയ് നീലകണ്ഠൻ കാട്ടിലേക്ക് വിടുകയും ചെയ്‌ത സംഭവം കേരളത്തിലെ പാമ്പുസംരക്ഷണ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്തതായിരുന്നുവെന്ന് ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമങ്ങൾ മുക്തകണ്ഠം പ്രശംസിക്കുകയും വാർത്താപ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടാതും തളിപ്പറമ്പിന്റെ അഥവാ പെരിഞ്ചല്ലൂർ പെരുമക്ക് മാറ്റുകൂട്ടുകയാണുണ്ടായത് .
ഉരഗഗവേഷകൻ ,സഗീതപ്രതിഭ ,മികച്ച വന്യജീവി ഫോട്ടോഗ്രാഫർ ,സഞ്ചാരി ,സാമൂഹ്യ പ്രവർത്തകൻ ,ഒപ്പം പാരിസ്ഥിക പ്രവർത്തനവും ജീവകാരുണ്യപ്രവർത്തനങ്ങൾ വേറെയും.
സർവ്വോപരി പാമ്പുകൾക്കും പറവകൾക്കും കാവലാളായ വിജയനീലകണ്ഠൻ എന്ന വേറിട്ടവ്യക്തിത്വത്തിന്റെ കാണാക്കാഴ്ചകൾ ''മുഖമുദ്ര '' യിലൂടെ പങ്കുവെയ്ക്കുന്നു .
ഇന്ത്യയിലെ 327 വന്യജീവി സങ്കേതങ്ങളിലും 53 ടൈഗർ റീസർവുകളടക്കം 72 വന്യജീവി പാർക്കുകളിൽ പലതവണകളായി സന്ദർശകനായെത്തി ഈ വന്യജീവിസംരക്ഷകൻ .
മാങ്ങാട് കേന്ദ്രീയ വിദ്യാലയം ,തളിപ്പറമ്പ് സർ സയ്യിദ് കോളേജ് വിദേശസർവ്വകലാശാലകളിൽ നിന്നും ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ എം ബി എ ബിരുദം കരസ്ഥമാക്കിയ ഈ യുവാവ് കബനീനദീ തീരത്തെ നാഗർഹോളയിലെ വനാന്തരങ്ങളിൽ നീർനായ എന്ന ജീവിയുടെ പ്രജനന രീതികളും പഠനാർഹമായ നിലയിൽ ഗവേഷണം ഇതിനകം നടത്തുകയുമുണ്ടായി
ഒൻപതാമത്തെ വയസ്സിലാണ് വിജയ് നീലകണ്ഠൻ ആദ്യമായി വനത്തിലേയ്ക്ക് കാലെടുത്തുവെച്ചത് .
സ്‌കൂൾ അടച്ച അവധിക്കാലത്ത് മുബൈയിലെ ബന്ധുഗൃഹത്തിൽ വിരുന്നുപാർക്കാൻ പോയതായിരുന്നു വിജയ് എന്ന ബാലൻ .
മുംബൈയിലെ സഞ്ജയ് ഗാന്ധി പാർക്കിലെ ചിത്രശലഭങ്ങളെ കണ്ട് സ്നേഹംതോന്നി അവയെ പിൻതുർന്നാണ് അറിയാതെ കാട്ടിനകത്തെത്തിപ്പെട്ടത് .
പിൽക്കാലത്ത് നിബിഡ വനങ്ങളിലൂടെ പ്രകൃതിയെയും വന്യജീവികളെയും കണ്ടറിഞ്ഞും സൂക്ഷ്മനിരീക്ഷണം നടത്തിയും ഒരു തീർത്ഥാടനം തന്നെയായിരുന്നു അദ്ദേഹത്തിന്ററെ തുടർജീവിതം .
തളിപ്പറമ്പിലെ ക്ഷേത്രക്കുളങ്ങളിൽ കൂട്ടുകാരൊത്ത് മുങ്ങാoകുഴിയിട്ട് നീന്തിക്കുളിക്കുമ്പോൾ ഇടക്ക് കണ്ണിൽപെടാറുള്ള നീർക്കോലികൾ വിജയ് എന്ന ബാലന്റെ കൗതുകക്കാഴ്‌ച്ച .
ഈ കാതുതുകത്തിൽ നിന്നാണത്രെ കാലാന്തരത്തിൽ രാജവെമ്പാലയോട് വരെ ഇഷ്ട്ടം തോന്നിയതും പാമ്പ് സംരക്ഷണപ്രവർത്തകനായി മാറിയതും .
,നീളത്തിൽ 18 അടിവരെ കേമനായ രാജവെമ്പാലക്ക് അതിൻറെ മൊത്തം നീളത്തിന്റെ മൂന്നിലൊരുഭാഗം തറ നിരപ്പിൽ നിന്നും മുകളിലേയ്ക്ക് ഉയർത്താനാകുമെന്ന് ഉരകഗവേഷകനായ വിജയ് നീലകണ്ഠൻ പറഞ്ഞുതന്നു .
യാതൊരുവിധ പ്രതിഫലവും വാങ്ങാതെവാങ്ങാതെ പരിസ്ഥിതി വന്യജീവി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും അവബോധം സൃഷ്ഠിക്കുന്നതിനായി പ്രൊജക്ടറുകളും സ്ലൈഡുകളുംമറ്റു ആധുനിക സൗകര്യങ്ങളുമുപയോഗിച്ച് സ്‌കൂളുകളിലും മറ്റും ക്ലാസ്സുകൾ എടുക്കുന്നതും വിജയ് നീലകണ്ഠൻറെ പതിവ് പരിപാടികൾ .
വന്യജീവി സ്നേഹവും പ്രകൃതിസംപക്ഷണ പ്രവർത്തനങ്ങളും എളുപ്പമുള്ള പണിയല്ലെന്നും വിജയ് നീലകണ്ഠൻ പറയുന്നു .
ഓരോ ദിവസം ഘോരവനത്തിൽ സഫാരിനടത്താൻതന്നെ 1000 -1200 രൂപയിലധികം ചെലവ് വരും .ഈ ചിലവുകൾപരിഹരിക്കുന്നതിനു വേണ്ടിമാത്രമാണത്രെ അദ്ദേഹം വൈൽഡ് ലൈഫ് റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചിരുന്നത് .
കാഞ്ഞിരക്കൊല്ലി വനമേഖലയിൽ അളകാപുരി വെള്ളച്ചാട്ടത്തിനുസമീപം വെച്ചാണ് നാഗരാജാവായ രാജവെമ്പാല ഉടുമ്പിനെ വിഴുങ്ങുന്ന അത്യപൂർവ്വ ദൃശ്യം ക്യാമറയിൽ പകർത്താൻ വിജയ്‌നീലകണ്ഠന് ഭാഗ്യമുണ്ടായത് .വന്യജീവി ജീവിത ചര്യയിലെ അനർഘമുഹൂർത്തമായാണ് ഈ സംഭവത്തെ വിജയ് വിശേഷിപ്പിച്ചത് .
ഒരിക്കൽ ഇരപിടിച്ചാൽ മാസങ്ങൾതന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന സ്വഭാവമുള്ള രാജവെമ്പാലക്ക് ചെറുപാമ്പുകളാണത്രെ ഇഷ്ടഭക്ഷണം .വിശപ്പടക്കാൻ ചെറുപാമ്പുകളെ കിട്ടാതെ വന്നപ്പോഴാണ് രാജവെമ്പാല ഉടുമ്പിനെ ഇരയാക്കിയത് .
പെരിഞ്ചല്ലൂർ പെരുമയും കമ്പനി സ്വാമിയും
ചെറുമകനും സംഗീതസഭയും
കേരളത്തിലെ ആദ്യകാല ബ്രാഹ്മണ അധിനിവേശങ്ങളിൽ പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പിന് ഏറെ പ്രാധാന്യവും പ്രസക്തിയുമുണ്ട് .
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം,തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം എന്നീ ക്ഷേത്രസങ്കേതങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ബ്രാഹ്മണ അധിവാസകേന്ദ്രമാണ് പെരിഞ്ചല്ലൂർ.
മലയോരനഗരവും താലൂക്ക് ആസ്ഥാനവുമായ തളിപ്പറമ്പിൻറെ പ്രാചീനനാമമാണ് പെരിഞ്ചല്ലൂർ .
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ,തൃച്ചംബരം ക്ഷേത്രം ,വലിയ ജുമാഅത്ത് പള്ളി ,സെൻറ് മേരിസ് ഫെറോന തീർത്ഥാടന ദേവാലയം തുടങ്ങി നിരവധി സുപ്രധാന ആരാധനാലയങ്ങൾ നിലകൊള്ളുന്ന തളിപ്പറമ്പിൻറെ ചരിത്രം ജാതിമതചിന്തകൾക്കപ്പുറം ജനങ്ങൾ ഒറ്റക്കെട്ടായി നിന്നിരുന്നു എന്ന സാക്ഷിപത്രം കൂടിയാണ് .
ആധുനിക തളിപ്പറമ്പിൻറെ ശിൽപി
സംഘകാല കൃതികളിൽപോലും പരാമർശമുള്ള പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പിൻറെ ചരിത്രത്തിൽ നിർണ്ണായക പങ്കു വഹിക്കുകയും വ്യാവസായികതലങ്ങളിലും ,സാമൂഹ്യസാംസ്കാരികമേഖലകളിലും ആദ്ധ്യാത്മികരംഗത്തുംവരെ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഒപ്പം സംഗീതത്തെ സ്നേഹിക്കുകയും ചെയ്ത '' ആധുനിക തളിപ്പറമ്പിൻറെ ശിൽപ്പി'' എന്ന പേരിലറിയപ്പെടുന്ന കമ്പനിസ്വാമി അഥവാ പി.നീലകണ്‌ഠ അയ്യരുടെ ചെറുമകനാണ് വിജയ് നീലകണ്ഠൻ .
പതിറ്റാണ്ടുകൾക്ക് മുൻപ് തളിപ്പറമ്പിൽ ആദ്യമായി നെയ്ത്തു കമ്പനി ,സോപ്പ് കമ്പനി , ഓടുവ്യവസായം , ബസ്സുകൾ തുടങ്ങിഒട്ടേറെ കമ്പനികൾ ആരംഭിക്കുന്നതിന് നേതൃത്വം നൽകിയിരുന്നത് പി നീലകണ്‌ഠ അയ്യർ ആയിരുന്നത്രേ ആദ്യമായി തളിപ്പറമ്പിൽ വൈദ്യുതി എത്തിച്ചതും ഇദ്ദേഹം തന്നെ .
.നീലകണ്ഠൻ അയ്യരുടെ അഥവാ കമ്പനി സ്വാമിയുടെ പാവനസ്‌മരണക്കായാണ് പെരിഞ്ചെല്ലൂർ സംഗീതസഭക്ക് വിജയ് നീലകണ്ഠൻ തുടക്കമിട്ടത്.
എത്രയോ വർഷങ്ങൾക്ക് മുമ്പ് സാമൂഹ്യ പരിഷ്‌കർത്താവ് കൂടിയായ കമ്പനിസ്വാമി ചിറവക്കിൽ സ്ഥാപിച്ച ഭജനമഠം പുനരുദ്ധാരണം നടത്തിയാണ് പെരിഞ്ചല്ലൂർ സംഗീതസഭയുടെ ആസ്ഥാനമന്ദിരം തൽസ്ഥാനത്തുതന്നെ പണിതുയർത്തിയത് .
കമ്പനിസ്വാമിയുടെ ചെറുമകനും ,പ്രമുഖ പരിസ്ഥിതി -സാമൂഹിക പ്രവർത്തകനുമായ വിജയ് നീലകണ്ഠൻറെ നിയന്ത്രണത്തിലാണ് പെരിഞ്ചല്ലൂർ സംഗീതസഭ പ്രവർത്തിക്കുന്നതും മുടക്കമില്ലാതെ പ്രതിമാസ കച്ചേരികൾ നടക്കുന്നതും .പെരിഞ്ചല്ലൂരിൻറെ പേരിൽ സംഗീത സഭയും, സംഗീത സഭയുടെ പേരിൽ പെരിഞ്ചല്ലൂരും ഇന്ന് അറിയാത്തവരായിആരുമില്ല.
.
കഴിഞ്ഞ നാല് വർഷങ്ങളിലായി ഭാരതമെങ്ങുമുള്ള പ്രശസ്‌ത സംഗീതപ്രതിഭകളുടെ വിസ്‍മയകരമായ 59 സംഗീതസദസ്സുകൾക്ക് ഇതിനകം 'പെരിഞ്ചല്ലൂർ സംഗീതസഭ'' സ്വരമണ്ഡപമൊരുക്കിയിട്ടുണ്ട് .
സംഗീത തൽപ്പരർക്കും സംഗീത വിദ്യാർത്ഥികൾക്കും വരെ സംഗീത വിജ്ഞാനത്തിൻറെ വിവിധ മേഖലകളെ അടുത്തറിയാനും വിവിധ ശൈലികൾ പരിചയപ്പെടാനും ഇവിടെ അവസരമൊരുക്കിയതായതായാണ് കാണാൻ കഴിയുന്നത് .
പഴയകാലത്തെ നിർദ്ധനരായ ഒരുകൂട്ടം കുടുംബങ്ങൾക്കായി 450 ഏക്കറിലധികം സ്ഥലം കുടിപാർപ്പിനും , ഉപജീവനത്തിനുമായി സൗജന്യമായി വീതിച്ചു നൽകിയ കമ്പനി സ്വാമിയുടെ ചെറുമകൻ വിജയനീല കണ്ഠൻ പാമ്പുകൾക്കും , പക്ഷികൾക്കും ഇന്ന് കാവലാൾ !
തളിപ്പറമ്പിനെ ' ഭിക്ഷാടന വിമുക്ത വിശപ്പുരഹിത നഗര ' മാക്കുന്നതിനായുള്ള '' അത്താഴക്കൂട്ടി '' ൻറെ പ്രധാനസംഘാടകനും പെരിഞ്ചല്ലൂർ സംഗീതസഭയുടെ സ്ഥാപകൻ കൂടിയായ വിജയ് നീലകണ്ഠൻ !.
പ്രളയ മേഖലകളിൽ ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് കൈത്താങ്ങായി പ്രവർത്തിക്കാനും പെരിഞ്ചല്ലുർ സംഗീത സഭ ഒപ്പത്തിനൊപ്പം മുൻനിരയിൽ .
പെരിഞ്ചെല്ലൂർ സംഗീതസഭയുടെ അറുപതാമത്തെ സംഗീതകച്ചേരി നവംബർ 5 ന് വൈകുന്നേരം പെരിഞ്ചല്ലൂർ സഗീതമണ്ഡപത്തിൽ നടക്കുമെന്നു വിജയ് നീലകണ്ഠൻ പറഞ്ഞു.
തളിപ്പറമ്പിൻറെ നഗരപിതാവെന്ന പേരിലറിയപ്പെടുന്ന കമ്പനിസ്വാമി അഥവാ പി .നീലകണ്ഠഅയ്യരുടെ ജ്വലിക്കുന്ന സമരണയ്ക്ക് മുമ്പിൽ തെക്കേ ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞനും തിരുവിതാംകൂർ രാജകുടുംബാംഗവുമായ പ്രിൻസ് രാമവർമ്മയുടേതാണ് ഇന്നത്തെ സംഗീതകച്ചേരി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group