പ്രണയവർണ്ണങ്ങളുമായി ''ഏതം '' അഭ്രപാളിയിൽ

പ്രണയവർണ്ണങ്ങളുമായി ''ഏതം '' അഭ്രപാളിയിൽ
പ്രണയവർണ്ണങ്ങളുമായി ''ഏതം '' അഭ്രപാളിയിൽ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2022 Nov 01, 12:35 PM



-ദിവാകരൻ ചോമ്പാല



മികച്ച ചിത്രകാരൻ കഥാകൃത്ത് സിനിമാ സംവിധായകൻ !

കവിയും എഴുത്തുകാരനും സാഹിത്യ സാംസ്‌കാരിക രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന

 ശ്രീ.മൂടാടി ദാമോദരന്റെ മകൻ .

എം. ടി. വാസുദേവൻ നായരുടെയും ഹരിഹരന്റെയും

ചിത്രകലാ ആചാര്യൻ എം. വി. ദേവന്റെയും വത്സല ശിഷ്യൻ !

പ്രവീൺ ചന്ദ്രൻ മൂടാടി .അറിയാനേറെ പറയാനേറെ .....


പ്രണയം പൂവിട്ടുണരുന്ന കാമ്പസുകളിലെ പുറംകാഴ്ച്ചകളിൽ പ്രണയവർണ്ണപുഷ്പ്പങ്ങൾക്ക് സുഗന്ധം പൂശിക്കൊണ്ട് മലയാള ചലച്ചിത്ര വേദിയിൽ വിരുന്നുകാരാനായെത്തിയ പ്രമുഖ ചിത്രകാരനും കഥാകൃത്തും യുവസംവിധായകനുമായ പ്രവീൺ ചന്ദ്രൻ മൂടാടി സമീപഭാവിയിൽത്തന്നെ മലയാള സിനിമാവേദിയിൽ വീട്ടുകാരനായി മാറുമെന്ന ശുഭപ്രതീക്ഷിയിലാണ് സുഹൃത്തുക്കളും നാട്ടുകാരും അടുത്തറിയാവുന്നവരും വേണ്ടപ്പെട്ടവരുമെല്ലാം .


''ഏതം '' എന്ന അദ്ദേഹത്തിന്റെ കടിഞ്ഞൂൽ കനിയുടെ ആദ്യത്തെ തിരശ്ശീലക്കാഴ്ച്ച നവംബർ 11 ന് .


.ഏതം എന്ന വാക്കിന് നാനാ വർണ്ണങ്ങൾ , ശബളവർണ്ണങ്ങൾ എന്നൊക്കെയാണ് അർത്ഥം .

 

ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ മുൻനിരപ്രചാരകൻ ,വാസ്‌തുശിൽപ്പി ,എഴുത്തുകാരൻ ,പ്രഭാഷകൻ ,വാഗ്‌മി, മലയാള കലാഗ്രാമത്തിൻറെ ഓണററി സെക്രട്ടറി തുടങ്ങിയ വിവിധതലങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച എം .വി .ദേവനുമായി ബന്ധപ്പട്ടതോടെ ,ശിഷ്യത്വം സ്വീകരിച്ചതോടെ പ്രവീൺ ചന്ദ്രൻ മൂടാടി എന്ന യുവാവിന്റെ വരവിസ്‌മയങ്ങളിൽ പുതിയ അർത്ഥതലങ്ങൾ തെളിയുകയായിരുന്നു . ഒപ്പം അദ്ദേഹത്തിന്റെ തലവരയും .

ചിത്രകാരൻറെ ചിന്തകളും മനസ്സുമുള്ള പ്രവീൺ മൂടാടി 'ഏതം ' എന്ന സിനിമയിലൂടെ കഥപറയുന്നതാകട്ടെ  ഒരു ചിത്രകാരനെയും നർത്തകിയേയും വർണ്ണനൂലുകൾ ഇഴചേർത്ത് നെയ്തെടുത്ത് പ്രണയം പൂശി മിനുസപ്പെടുത്തിയപോലെ .

നൃത്ത സംഗീത ചിത്രകലാ പശ്ചാത്തലത്തിലുണരുന്ന പ്രണയമാണ്‌ കാവ്യാത്മക ചാരുതയുള്ള ഈ ചലന ചിത്രത്തിന്റെ ഉൾക്കാമ്പും ജീവന്റെ ഉൾത്തുടിപ്പും .

മൃദുലഭാവങ്ങളുടെ, പ്രണയതീക്ഷ്ണതയുടെ വ്യത്യസ്ഥ രുചിഭേധങ്ങളിലൂടെ കടന്നുപോകുന്ന ഏതം എന്ന കലാസൃഷ്‌ടിയുടെ വർണ്ണ -ചലന ദൃശ്യങ്ങൾ മലയാള സിനിമാ പ്രേക്ഷകർക്ക് നവ്യാനുഭവമായിരിക്കും എന്നാണ് ഈ ചിത്രത്തിൻറെ പിന്നാമ്പുറക്കാഴ്ചകൾ വ്യക്തമാക്കുന്നത് .


 

photo-1

നാടകനടനും യുവതാരവുമായ സിദ്ധാർത്ഥ് രാജ്‌ ആണ് ഈ സിനിമയിലെ നായകൻ .യുവതാരം ശ്രാവണയാണ് നായിക .

ചിത്രീകരണം മാഹി ,വടകര ,കണ്ണൂർ ,ചെന്നൈ എന്നിവിടങ്ങളിൽ .മാഹി ചാലക്കരയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ,അജിത്കുമാർ ഒതയോത്ത് തുടങ്ങിയ ചിലരും പ്രമുഖ താരങ്ങൾക്കൊപ്പം ഈ ചിത്രത്തിൽ മുഖം കാണിക്കുന്നു .സ്‌കൂൾ ഓഫ് ഡ്രാമയിലെ ഒട്ടറെ നാടക കലാകാരന്മാരും ഈ ചിത്രത്തിൽ വേഷമിടുന്നു .


വടകരക്കടുത്ത് മേമുണ്ട മഠം നാഗക്ഷേത്രത്തിന് സമീപത്തുള്ള പ്രവീൺ ചന്ദ്രൻ മൂടാടിയുടെ വാസസ്ഥലം ഒരർത്ഥത്തിൽ ഒരു ചിത്രകലാ സങ്കേതം കൂടിയാണ് .

കലയെ സ്നേഹിക്കുന്നവർ ,ചിത്രകാരന്മാർ ,നാടകരചയിതാക്കൾ ,പാട്ടെഴുത്തുകാർ ,നർത്തകർ ,ഗായകർ ,സിനിമാ പ്രവർത്തകർ തുടങ്ങിയവർക്കൊക്കെ കൂട്ടുകൂടാനും ഒത്തുചേരാനും കലാസൃഷ്ടികൾ പ്രദർ ശിപ്പിക്കാനും വിമർശിക്കാനും വിലയിരുത്താനും അനുമോദിക്കാനുമെല്ലാം അനുയോജ്യവും അനുകൂലവുമായ വേറിട്ടൊരിടം .

 കേരളത്തിലെ ഒട്ടുമിക്ക നാടകങ്ങളുടെയും അരങ്ങുണരുന്നത് ഇവിടെയാണ് .


മയ്യഴി കേന്ദ്രമായി പ്രവർത്തിക്കുന്ന മാഹി മലയാളകലാഗ്രാമവുമായി അകലാൻ വയ്യാത്ത ഒരാത്മബന്ധമാണ് പ്രവീൺ ചന്ദ്രൻ മൂടാടിക്കുള്ളത് . പൊക്കിൾക്കൊടിബന്ധം പോലെ .

വളർച്ചയുടെ പടവുകൾ ചവുട്ടിക്കയറിയതും ഇടമുറിയാത്ത സൗഹൃദങ്ങളിലൂടെ നിരവധി മഹദ് വ്യക്തിത്വങ്ങളുമായി കൂട്ടായ്‌മയുണ്ടാക്കാനും കലാഗ്രാമം അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ട് .കലാഗ്രാമത്തലെ പഠനകാലത്ത് ഒ .അജിത്കുമാറിൻറെ നേതൃത്വത്തിൽ നിരവധി നാടകങ്ങളിൽ വേഷമിട്ടുകൊണ്ട് കലാഗ്രാമത്തിൽ രംഗാവിഷ്‌ക്കാരം നടത്താനും ഈ അനുഗ്രഹീത കലാകാരന് അവസരം ലഭിച്ചിട്ടുണ്ട് .

കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ കാണാനും ചർച്ചചെയ്യാനുമായി മയ്യഴിയിലെ മഹേഷ് മംഗലാട്ടിന്റെ നേതൃത്വത്തിൽ ചലച്ചിത്രപ്രേമികളുടെ കൂട്ടായ്‌മയിൽ രൂപീകൃതമായ ഫിലിം സൊസൈറ്റിയിലും സജീവസാന്നിദ്ധ്യമായിരുന്നു പ്രവീൺ ചന്ദ്രൻ മൂടാടി .


സിനിമയെ കൂടുതൽ അടുത്തറിയാനും അനുഭവിച്ചറിയാനും ഇടയായതും അങ്ങിനെ .

.അതുകൊണ്ടുതന്നെയാവാം മേമുണ്ടയിലും നന്മയുടെ നേർക്കാഴ്ച്ചപോലെ ഒരു കലാസങ്കേതം സ്ഥാപിക്കുക എന്ന മോഹം സദാ മനസ്സിൽ സൂക്ഷിക്കുകയാണ് ഈ ചെറുപ്പക്കാരൻ .

ഒരു സർ റിയലിസ്റ്റിക് ചിത്രകാരൻറെ കഥ എന്നപേരിൽ പ്രവീൺ ചന്ദ്രൻറെ ഒരു കഥാസമാഹാരം കറന്റ് ബുക്ക്സ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട് ,

സിനിമാ നിർമ്മാണത്തിരക്കിലും രണ്ടാമത്തെ കഥാ സമാഹാരത്തിന്റെ പണിപ്പുരയിലാണിദ്ദേഹം .കൂട്ടത്തിൽ ഡൽഹിയിൽ ചിത്രപ്രദർശനം നടത്താനുള്ള മുന്നൊരുക്കത്തിലുമാണ് ഈ ചിത്രകാരൻ . 


ജെ ആർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അല ഫിലിം സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിച്ചശേഷമാണ് ഇദ്ദേഹം സിനിമയെ ഗൗരവമായതോതിൽ നോക്കിക്കാണാൻ തുടങ്ങിയതും സിനിമയോട് തീവ്രമായ അടുപ്പം തോന്നിത്തുടങ്ങിയതും .

അലയുടെ അവാർഡ് നൈറ്റ് അതിനൊരു തുടക്കമായിരുന്നു .സംവിധായകൻ ഹരിഹരനെ പരിചയപ്പെടുന്ന ശുഭമുഹൂർത്തവും അന്നായിരുന്നു .

പഴശ്ശിരാജയിൽ പ്രവർത്തിക്കുമ്പോഴാണ് എം ടി വാസുദേവൻ നായരെ പരിചയപ്പെടാൻ ഭാഗ്യമുണ്ടായത്

തുടർന്ന് എം .ടി . ഹരിഹരൻ ടീമിന്റെ ചീഫ് അസിസ്റ്റൻഡ് ഡയറക്റ്റർ പദവിയിൽ .

സ്വന്തം നിലയിൽ സംവിധാനം നിർവ്വഹിച്ച ഏതം എന്ന സിനിമ റിലീസിന് മുൻപ് ഗുരുസ്ഥാനീയരായ എം ടി വാസുദേവൻ നായരുടേയും ഹരിഹരൻറെയും മുൻപിൽ ആദ്യ പ്രേക്ഷകരെന്ന നിലയിൽ പ്രദർശിപ്പിക്കണമെന്നും പ്രവീൺ ആഗ്രഹിക്കുന്നതായി പറഞ്ഞു .

ഈ ചിത്രത്തിനുവേണ്ടി ഗാനരചനനടത്തിയത് ശിവദാസ് പുറമേരി ,സംഗീതം പ്രേംകുമാർ വടകര , ഛായാഗ്രഹണം ജയപ്രകാശ് എം .എഡിറ്റിങ് വിജീഷ് ബാലകൃഷ്ണൻ ,കലാസംവിധാനം ധർമ്മരാജ് താനൂർ ,പ്രൊഡക്ഷൻ കൺട്രോളർ മുജീബ് ഒറ്റപ്പാലം ,ചമയം മണികണ്ഠൻ മരത്താക്കര ,വസ്ത്രാലങ്കാരം സുകേഷ് താനൂർ.

കവി,അധ്യാപകൻ ഒപ്പം സാഹിത്യസാംസ്‌കാരിക രംഗത്തെ അതുല്യപ്രതിഭയും വേറിട്ട വ്യക്തിത്വവുമായ മൂടാടിദാമോദരൻറെ മകനാവാൻ ഭാഗ്യം സിദ്ധിച്ച പ്രവീൺ ചന്ദ്രൻ മൂടാടിയെ പാരമ്പര്യത്തിന്റെ കരുത്തും കർമ്മ ബന്ധങ്ങളുമാണ് തളരാതെ മുന്നോട്ടു നയിക്കുന്നതെന്ന് വ്യക്തം .

300055195_105340608960978_5580221735878997662_n-(1)-(1)

മാതൃഭൂമി സ്റ്റഡി സർക്കിളിൻറെ വടകര താലൂക്ക് മുൻ സെക്രട്ടറി കൂടിയാണിദ്ദേഹം 

പ്രകാശ് ബാരെ ,ഹരിത് ,എം ജി റോഷൻ ,അകം അശോകൻ തുടങ്ങിയ ഒട്ടേറെ നടീനടന്മാർ അഭിനേതാക്കളായ ഏതം സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രകാരനും എഴുത്തുകാരനുമായ സിനിമാക്കാരനെ മലയാളികൾ നെഞ്ചിലേറ്റാതിരിക്കില്ല തീർച്ച .


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH