
ഡോ .എ.കെ .പ്രദീപിന്
മുൻ വൈസ് ചാൻസലറുടെ
വക ആദരവ് .
കോഴിക്കോട് :മികച്ച ബോട്ടണിസ്റ്റും ഗാർഡനറം ഭാരത്ക് സേവക് സമാജ് അവാർഡ്ജേതാവുമായ ഡോ .എ.കെ.പ്രദീപിനെ കോഴിക്കോട് യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കൽ ഗാർഡനിൽ നടന്ന ചടങ്ങിൽ മുൻ വൈസ് ചാൻസിലറും ചരിത്രഗവേഷകനുമായ ഡോ ,കെ.കെ .എൻ.കുറുപ്പ് ആദരിച്ചു .
കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ഡോ. കെ .കെ .എൻ .കുറുപ്പ് വൈസ്‌ചാൻസിലർ പദവിയിലിരുന്ന സമയത്ത് നേതൃത്വം കൊടുത്ത് നിർമ്മാണം നടത്തിയഅവിടുത്തെ ബൊട്ടാണിക്കൽ ഗാർഡനുള്ള അംഗീകാരം കൂടിയാണ് ഡോ.എ .കെ.പ്രദീപിന് ലഭിച്ച ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരമെന്ന് അഭിനന്ദനത്തോടെ കുറുപ്പ് സാർ ചടങ്ങിൽ വ്യക്തമാക്കി .
ഡോ .കെ .കെ .എൻ കുറുപ്പിൻ്റെ പത്നി പ്രൊഫ ( റിട്ട) മാലിനികുറുപ്പും ചടങ്ങിൽ മുഖ്യപങ്കാളത്വമുറപ്പാക്കി.
അവിടെയുള്ള ദിവസക്കൂലിക്കാരായ തൊഴിലാളികളെ സ്ഥിരം ജോലിക്കാരായി മാറ്റിയില്ലെങ്കിൽ ഈ കാർഷികസങ്കേതങ്ങളുടെ അഭിവൃദ്ധി നശിച്ചുപോകുമെന്നും സ്വീകരണച്ചടങ്ങിൽ അദ്ദേഹം കൂട്ടിച്ചേർത്തു .
ഇത്രയും വലിയ കാർഷിക പ്രസ്ഥാനത്തെ പ്രത്യേക തട്ടുകളാക്കിത്തിരിച്ച് ഓരോന്നിനും തൊഴിലാളികളിൽ നിന്ന് സൂപ്പർവൈസർ തസ്‌തിക ഉണ്ടാക്കണമെന്നും അവരും ഒപ്പം ജോലി ചെയ്യേണ്ടതാണെന്നും ഡോ .കുറുപ്പ് കൂട്ടിച്ചേർത്തു. കൂട്ടത്തിൽ അവിടെനിന്നും ഗ്രാമ്പൂവിൻറെ തെകൾ വിലകൊടുത്തു വാങ്ങാനും അദ്ദേഹം മറന്നില്ല .


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group